റി​സ​ര്‍​വ് ബാ​ങ്കി​ല്‍ 35 ജൂ​ണി​യ​ര്‍ എ​ന്‍​ജി​നി​യ​ര്‍

01:09 PM Jun 21, 2023 | Deepika.com
റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ല്‍ ജൂ​ണി​യ​ര്‍ എ​ന്‍​ജി​നി​യ​ര്‍ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സി​വി​ല്‍ 29, ഇ​ല​ക്ട്രി‌​ക്ക​ല്‍- ആ​റ് എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ള്‍.

യോ​ഗ്യ​ത: സി​വി​ല്‍/ ഇ​ല‌​ക്ട്രി​ക്ക​ല്‍/ ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്‌​സ് എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ 55 ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ ബി​രു​ദം. 65 ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ​യു​ള്ള ത്രി​വ​ത്സ​ര ഡി​പ്ലോ​മ.

എ​സ്‌​സി, എ​സ്ടി, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ര്‍​ക്ക് മാ​ര്‍​ക്കി​ല്‍ 10 ശ​ത​മാ​നം വ​രെ ഇ​ള​വ് ല​ഭി​ക്കും. ബി​രു​ദ​ധാ​രി​ക​ള്‍​ക്ക് ഒ​രു​വ​ര്‍​ഷ​ത്തെ​യും ഡി​പ്ലോ​മ​ക്കാ​ര്‍​ക്ക് ര​ണ്ടു​വ​ര്‍​ഷ​ത്തെ​യും പ്ര​വ​ര്‍​ത്ത​ന​പ​രി​ച​യം ഉ​ണ്ടാ​യി​രി​ക്കും.

പ്രാ​യം: 20-30 ഉ​യ​ര്‍​ന്ന പ്രാ​യ​പ​രി​ധി​യി​ല്‍ എ​സ്‌​സി/ എ​സ്ടി വി​ഭാ​ഗ​ക്കാ​ര്‍​ക്ക് അ​ഞ്ചു വ​ര്‍​ഷ​ത്തെ​യും ഒ​ബി​സി വി​ഭാ​ഗ​ക്കാ​ര്‍​ക്ക് മൂ​ന്നു​വ​ര്‍​ഷ​ത്തെ​യും ഇ​ള​വ് ല​ഭി​ക്കും.

വി​ധ​വ​ക​ള്‍​ക്കും പു​ന​ര്‍​വി​വാ​ഹി​ത​രാ​കാ​ത്ത വി​വാ​ഹ​മോ​ചി​ത​ര്‍​ക്കും 35 വ​യ​സ് (എ​സ്‌​സി, എ​സ്ടി- 40) വ​രെ ഇ​ള​വു​ണ്ട്. വി​മു​ക്ത​ഭ​ട​ന്‍​മാ​ര്‍​ക്ക് നി​യ​മാ​നു​സൃ​ത​യി​ള​വു​ണ്ട്.

വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് www.rbi.org.in എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്ക​ണം. അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 30.