വ്യോ​മ​സേ​ന​യി​ൽ കോ​മ​ണ്‍ അ​ഡ്മി​ഷ​ൻ ടെ​സ്റ്റ്

05:59 PM May 30, 2023 | Deepika.com
ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ൽ ഫ്ളൈ​യിം​ഗ്, ടെ​ക്നി​ക്ക​ൽ, ഗ്രൗ​ണ്ട് ഡ്യൂ​ട്ടി ബ്രാ​ഞ്ചു​ക​ളി​ലാ​യി കോ​മ​ണ്‍ അ​ഡ്മി​ഷ​ൻ ടെ​സ്റ്റി​നും(​എ​യ​ർ​ഫോ​ഴ്സ് കോ​മ​ണ്‍ ടെ​സ്റ്റ് 02/ 2023) എ​ൻ​സി​സി സ്പെ​ഷ​ൽ എ​ൻ​ട്രി​യി​ലേ​ക്കും അ​പേ​ക്ഷ ക്ഷ​ണി ച്ചു. ​മൊ​ത്തം 279 ഒ​ഴി​വു​ക​ളാണ് ​ഉ​ള്ള​ത്.

ജൂ​ൺ ഒ​ന്നു മു​തൽ 30 ​വ​രെ അ​പേ​ക്ഷ സ​മ​ർ പ്പി​ക്കാം. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും വ്യ​ത്യ​സ്ത കോ​ഴ്സു​ക​ളാ​ണ് ഉ​ള്ള​ത്. 2024 ജൂ​ലൈ​യി​ലാ​ണ് കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

ഫ്ളൈ​യിം​ഗ് ബ്രാ​ഞ്ചി​ലെ ഷോ​ർ​ട്ട് സ​ർ​വീ​സ് കോ​ഴ്സി​ലേ​ക്കും ടെ​ക്നി​ക്ക​ൽ ബ്രാ​ഞ്ചി​ലെ പെ​ർ​മ​ന​ന്‍റ് ക​മ്മീ​ഷ​ൻ, ഷോ​ർ​ട്ട് സ​ർ​വീ​സ് കോ​ഴ്സ് എ​ന്നി​വ​യി​ലേ​ക്കും ഗ്രൗ​ണ്ട് ഡ്യൂ​ട്ടി ബ്രാ​ഞ്ചി​ലെ പെ​ർ​മ​ന​ന്‍റ് ക​മ്മീ​ഷ​ൻ, ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണു അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. വ​നി​ത​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ർ അ​വി​വാ​ഹി​ത​രാ​യി​രി​ക്ക​ണം.

ടെ​ക്നി​ക്ക​ൽ ബ്രാ​ഞ്ച്

യോ​ഗ്യ​ത: എ​യ്റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നി​യ​ർ (ഇ​ല​ക്‌​ട്രോ​ണി​ക്സ്). കു​റ​ഞ്ഞ​ത് 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ നാ​ലു വ​ർ​ഷ​ത്തെ ബി​രു​ദം. അ​ല്ലെ​ങ്കി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഓ​ഫ് എ​ൻ​ജി​നി​യേ​ഴ്സ് (ഇ​ന്ത്യ) ന​ട​ത്തു​ന്ന അ​സോ​ഷ്യേ​റ്റ് മെ​ന്പ​ർ​ഷി​പ്പ് പ​രീ​ക്ഷ/ എ​യ്റോ​നോ​ട്ടി​ക്ക​ൽ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ ന​ട​ത്തു​ന്ന പ​രീ​ക്ഷ എ​യും ബി​യും സെ​ക്ഷ​നു​ക​ളി​ൽ ജ​യം.

എ​യ്റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നി​യ​ർ (മെ​ക്കാ​നി​ക്ക​ൽ)-​എ​യ്റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നി​യ​ർ (ഇ​ല​ക്‌​ട്രോ​ണി​ക്സ്). കു​റ​ഞ്ഞ​ത് 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ നാ​ലു വ​ർ​ഷ​ത്തെ ബി​രു​ദം. അ​ല്ലെ​ങ്കി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഓ​ഫ് എ​ൻ​ജി​നി​യേ​ഴ്സ് (ഇ​ന്ത്യ) ന​ട​ത്തു​ന്ന അ​സോ​ഷ്യേ​റ്റ് മെ​ന്പ​ർ​ഷി​പ്പ് പ​രീ​ക്ഷ/ എ​യ്റോ​നോ​ട്ടി​ക്ക​ൽ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ ന​ട​ത്തു​ന്ന പ​രീ​ക്ഷ എ​യും ബി​യും സെ​ക്ഷ​നു​ക​ളി​ൽ ജ​യം.

ഫ്ളൈ​യിം​ഗ് ബ്രാ​ഞ്ച്

യോ​ഗ്യ​ത: കു​റ​ഞ്ഞ​ത് മൊ​ത്തം അ​റു​പ​തു ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം .പ്ല​സ്ടു ത​ല​ത്തി​ൽ ഫി​സി​ക്സും മാ​ത്ത​മാ​റ്റി​ക്സും പ​ഠി​ച്ച​വ​രാ​വ​ണം. അ​ല്ലെ​ങ്കി​ൽ മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ നാ​ലു വ​ർ​ഷ​ത്തെ ബി​ഇ/ ബി​ടെ​ക് ബി​രു​ദം.

ഗ്രൗ​ണ്ട് ഡ്യൂ​ട്ടി ബ്രാ​ഞ്ച്

യോ​ഗ്യ​ത: അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക്സ്: കു​റ​ഞ്ഞ​ത് 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം. അ​ല്ലെ​ങ്കി​ൽ 50 ശ​താ​മ​നം മാ​ർ​ക്കോ​ടെ പി​ജി ബി​രു​ദം/ ത​ത്തു​ല്യ ഡി​പ്ലോ​മ. അ​ക്കൗ​ണ്ട്സ്- മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​കോം ബി​രു​ദം. www.careerindianairforce.cdac.in, www.afca t.cdac.in കാ​ണു​ക.