കേന്ദ്ര സർവീസിലെ വിവിധ മന്ത്രാലയങ്ങളിലെ ഒഴിവുകളിലേക്ക് ലോവർ ഡിവിഷൻ ക്ലർക്ക്, ജൂണിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ/ സോർട്ടിംഗ് അസിസ്റ്റന്റ് എന്നിവരെ നിയമിക്കുന്നതിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കംബൈൻഡ്ഹയർസെക്കൻഡറി ലെവൽ പരീക്ഷ- 2023 നടത്തുന്നു.
ലോവർ ഡിവിഷൻ ക്ലർക്ക് (എൽഡിസി)
ജൂണിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജെഎസ്എ)
പോസ്റ്റൽ അസിസ്റ്റന്റ്/ സോർട്ടിംഗ് അസിസ്റ്റന്റ്
യോഗ്യത: 12-ാം ക്ലാസ് പാസ്.
പ്രായം: 18- 27 വയസ്. 2023 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്കു മൂന്നും വിമുക്തഭടൻമാർക്കു പത്തും വികലാംഗർക്കു പത്തും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
അപേക്ഷാഫീസ്: 100 രൂപ. പട്ടികവിഭാഗക്കാർ/ വികലാംഗർ/ വിമുക്തഭടൻ/ വനിതകൾ എന്നിവർക്കു ഫീസില്ല. ഓഫ് ലൈൻ അപേക്ഷകർ സെൻട്രൽ റിക്രൂട്ട്മെന്റ് ഫീ സ്റ്റാന്പ് മുഖേന ഫീസ് അടയ്ക്കണം.
ഓണ്‍ലൈൻ വഴിയോ നെറ്റ് ബാങ്കിംഗ് സംവിധാനം ഉപയോഗിച്ചോ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് മുഖേനയോ മേൽപ്പറഞ്ഞ ഫീസ് അടയ്ക്കണം.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്/ കംപ്യൂട്ടർ ടൈപ്പിംഗ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. കംപ്യൂട്ടർ ടൈപ്പിംഗ് ടെസ്റ്റിൽ ഹിന്ദി ടൈപ്പിംഗ് മിനിറ്റിൽ 30 വാക്കും ഇംഗ്ലീഷ് ടൈപ്പിംഗിൽ മിനിറ്റിൽ 35 വാക്കും വേഗം വേണം.
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളും കോഡ് നന്പറുകളും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ. ഏതെങ്കിലും കേന്ദ്രം തെരഞ്ഞെടുക്കുക.
അപേക്ഷിക്കേണ്ട വിധം-www. ssconlin e.nic.in അല്ലെങ്കിൽwww.sscon line2.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തണം. പാർട്ട്-1, പാർട്ട്-2 എന്നീ രണ്ട് ഘട്ടങ്ങളിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പ്രാഥമിക വിവരങ്ങൾ നൽകിയ ശേഷം പാർട്ട്-1 രജിസ്ട്രേഷൻ പൂർത്തിയാക്കുക. ഫീസ് അടച്ച്, പാസ്പോർട്ട് സൈസ് ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്ത് അപേക്ഷ പൂർത്തിയാക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 ജൂൺ എട്ട്.
കംബൈൻഡ് ഹയർ സെക്കൻഡറി പരീക്ഷ
01:41 PM May 17, 2023 | Deepika.com