എം​പ്ലോ​യീ​സ് പ്രോ​വി​ഡ​ന്‍റ് ഫ​ണ്ടി​ല്‍ 2,859 അ​വ​സ​രം

11:13 AM Apr 08, 2023 | Deepika.com
എം​പ്ലോ​യീ​സ് പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് ഓ​ര്‍​ഗ​നൈ​സേ​ഷ​നി​ല്‍ (ഇ​പി​എ​ഫ്ഒ) സോ​ഷ്യ​ല്‍ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്‍റ്, സ്‌​റ്റെ​നോ​ഗ്രാ​ഫ​ര്‍ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ര​ണ്ട് ത​സ്തി​ക​ക​ളി​ലു​മാ​യി 2,859 ഒ​ഴി​വു​ണ്ട്. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്ക​ണം.

സോ​ഷ്യ​ല്‍ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്‍റ് (എ​സ്എ​സ്എ): ആ​കെ 2674. കേ​ര​ള​വും ല​ക്ഷ​ദ്വീ​പും ഉ​ള്‍​പ്പെ​ടു​ന്ന കേ​ര​ള റീ​ജ​ണി​ല്‍ 115 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത് (ജ​ന​റ​ൽ-71, എ​സ‌്സി-12, എ​സ്ടി-2,ഒ​ബി​സി-​എ​ന്‍​സി​എ​ല്‍-19, ഇ​ഡ​ബ്ല്യു​എ​സ്-11) (നാ​ല് ഒ​ഴി​വ് ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും 15 ഒ​ഴി​വ് വി​മു​ക്ത​ഭ​ട​ന്‍​മാ​ര്‍​ക്കും നീ​ക്കി​വെ​ച്ച​താ​ണ്).

യോ​ഗ്യ​ത: അം​ഗീ​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന് നേ​ടി​യ ബി​രു​ദ​വും മി​നി​ട്ടി​ല്‍ 35 ഇം​ഗ്ലീ​ഷ് വാ​ക്ക്/ 30 ഹി​ന്ദി വാ​ക്ക് കം​പ്യൂ​ട്ട​ര്‍ ടൈ​പ്പിം​ഗ് സ്പീ​ഡും. പ്രാ​യം: 18- 27 വ​യ​സ്. ശ​മ്പ​ളം: 29,200- 92,300 രൂ​പ.
സ്റ്റെ​നോ​ഗ്രാ​ഫ​ര്‍: 185 ഒ​ഴി​വ്\

യോ​ഗ്യ​ത: പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ജ​യം. മി​നി​റ്റി​ല്‍ 80 വാ​ക്ക് ഡി​ക്ടേ​ഷ​ന്‍ പ​ത്തു മി​നി​റ്റ് സ​മ​യം സ്പീ​ഡും മി​നി​റ്റി​ല്‍ 50 ഇം​ഗ്ലീ​ഷ് വാ​ക്ക്/ 35 ഹി​ന്ദി വാ​ക്ക് ട്രാ​ന്‍​സ്‌​ക്രി​പ്ഷ​ന്‍ സ്പീ​ഡും ഉ​ണ്ടാ​യി​രി​ക്ക​ണം. പ്രാ​യം: 18- 27 വ​യ​സ്. ശ​മ്പ​ളം: 25,500 - 81,100 രൂ​പ​യും.

ഉ​യ​ര്‍​ന്ന പ്രാ​യ​പ​രി​ധി​യി​ല്‍ എ​സ്‌​സി എ​സ്ടി വി​ഭാ​ഗ​ക്കാ​ര്‍​ക്ക് അ​ഞ്ച് വ​ര്‍​ഷ​ത്തെ​യും ഒ​ബി​സി-​എ​ന്‍​സി​എ​ല്‍ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് മൂ​ന്നു വ​ര്‍​ഷ​ത്തെ​യും ഇ​ള​വ് ല​ഭി​ക്കും. ഭി​ന്ന​ശേ​ഷി​ക്കാ​രി​ലെ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ന് പ​ത്തു​വ​ര്‍​ഷ​ത്തെ​യും എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ര്‍​ക്ക് 15 വ​ര്‍​ഷ​ത്തെ​യും ഒ​ബി​സി-​എ​ന്‍​സി​എ​ല്‍ വി​ഭാ​ഗ​ത്തി​ന് 13 വ​ര്‍​ഷ​ത്തെ​യും ഇ​ള​വ് ല​ഭി​ക്കും. വി​മു​ക്ത​ഭ​ട​ന്‍​മാ​ര്‍​ക്കും നി​യ​മാ​നു​സൃ​ത വ​യ​സി​ള​വു​ണ്ട്.

അ​പേ​ക്ഷാ ഫീ​സ്: 700 രൂ​പ. (വ​നി​ത​ക​ള്‍​ക്കും എ​സ്‌​സി, എ​സ്ടി ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ര്‍​ക്കും വി​മു​ക്ത​ഭ​ട​ന്‍​മാ​ര്‍​ക്കും ബാ​ധ​ക​മ​ല്ല.) ഓ​ണ്‍​ലൈ​നാ​യ് ഫീ​സ് അ​ട​യ്‌​ക്കേ​ണ്ട​ത്.

പ​രീ​ക്ഷ: ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി​രി​ക്കും പ​രീ​ക്ഷ ന​ട​ക്കു​ക. സോ​ഷ്യ​ല്‍ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രീ​ക്ഷ​യ്ക്ക് ര​ണ്ട​ര മ​ണി​ക്കൂ​റാ​യി​രി​ക്കും ദൈ​ര്‍​ഘ്യം. 150 ചോ​ദ്യ​ങ്ങ​ള്‍​ക്കാ​യി ആ​കെ 600 മാ​ര്‍​ക്ക്. സ്‌​റ്റെ​നോ​ഗ്രാ​ഫ​ര്‍ ത​സ്തി​ക​യി​ലേ​ക്കു​ള്ള ആ​ദ്യ​ഘ​ട്ടം പ​രീ​ക്ഷ​യ്ക്ക് ര​ണ്ടു മ​ണി​ക്കൂ​റും പ​ത്തു മി​നി​റ്റു​മാ​ണ് സ​മ​യം. ആ​കെ 800 മാ​ര്‍​ക്ക്. 200 ചോ​ദ്യ​ങ്ങ​ൾ. തെ​റ്റു​ത്ത​ര​ത്തി​ന് നാ​ലി​ലൊ​ന്ന് മാ​ര്‍​ക്ക് കു​റ​യ്ക്കും. രാ​ജ്യ​ത്തെ 57 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രി​ക്കും പീ​ര​ക്ഷ. കേ​ര​ള​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം/ മു​വാ​റ്റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും പ​രീ​ക്ഷാ കേ​ന്ദ്രം. ഓ​രോ ചോ​ദ്യ​ത്തി​നും നാ​ലു മാ​ര്‍​ക്ക് വീ​തം. ര​ണ്ട് ത​സ്തി​ക​യി​ലേ​ക്കും ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ സ്‌​കി​ല്‍ ടെ​സ്റ്റാ​ണ് ന​ട​ത്തു​ക.

സോ​ഷ്യ​ല്‍ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്‍റ് (എ​സ്എ​സ്എ) ത​സ്തി​ക​യി​ലേ​ക്ക് മേ​ഖ​ല തി​രി​ച്ച് മെ​റി​റ്റ് ലി​സ്റ്റ് ത​യാ​റാ​ക്കി​യാ​യി​രി​ക്കും നി​യ​മ​നം.

അ​പേ​ക്ഷ: www.epfind ia.gov.in, htpps://recruitme nt.tnta.nic.in എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഏ​പ്രി​ല്‍ 26.