പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള കോസ്റ്റ് ഗാർഡിൽ അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അസിസ്റ്റന്റ് കമൻഡാന്റ് ആകാൻ അവസരം.
അസിസ്റ്റന്റ് കമൻഡാന്റ് ജനറൽ ഡ്യൂട്ടി, ജനറൽ ഡ്യൂട്ടി/പൈലറ്റ്, നാവിഗേറ്റർ/ഒബ്സേർവർ, ടെക്നിക്കൽ ബ്രാഞ്ച് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പ്രായം: 19-24. 1998 ജൂലൈ ഒന്നിനും 2004 ജൂണ്‍ 30നും മധ്യേ ജനിച്ചവരായിരിക്കണം.
അപേക്ഷ അയയ്ക്കേണ്ട വിധം: www.joincoastguard.org എന്ന വെബ്സൈറ്റിൽനിന്നും ഓണ്‍ലൈനായി അപേക്ഷ അയയ്ക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഒന്‍പത്.
കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്റ് കമൻഡാന്റ്
03:39 PM Feb 08, 2023 | Deepika.com