ജെഎജി എൻട്രിസ്കീം25-ാമത് ഷോർട്ട് സർവീസ് കമ്മിഷൻഡ് 2023 ഒക്ടോബർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പുരുഷന്മാർക്കും അവിവാഹിതരായ സ്ത്രീകൾക്കും അപേക്ഷിക്കാം. ഒന്‍പത് ഒഴിവുകളാണ് ഉള്ളത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 16.
പ്രായം: 21-27 വയസ്(1996 ജൂലൈ രണ്ടിനും 2022 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം).
വിദ്യാഭ്യാസ യോഗ്യത: അന്പത്തിയഞ്ചു ശതമാനം മാർക്കിൽ കുറയാതെ എൽഎൽ ബി ബിരുദം(ത്രിവൽസരം/പഞ്ചവൽസരം). അപേക്ഷകർ ബാർകൗണ്‍സിൽ ഓഫ് ഇന്ത്യ/സ്റ്റേറ്റ് റജിസ്ട്രേഷനുള്ള യോഗ്യത നേടിയിരിക്കണം.
ശാരീരിക യോഗ്യത സംബന്ധിച്ച വിശദാംശങ്ങൾക്ക് വെബ്സൈറ്റ് കാണുക.
തെരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായാണു തെരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ പരാജയപ്പെട്ടാൽ തിരിച്ചയയ്ക്കും. ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജിക്കൽ ടെസ്റ്റ്, ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുണ്ടാകും. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്കു നിബന്ധനകൾക്കു വിധേയമായി യാത്രാബത്ത നൽകും.
പരിശീലനം: ചെന്നൈ ഓഫീസേഴ്സ് ട്രെയിനിങ് അക്കാഡമിയിൽ 11 മാസത്തെ പരിശീലനം നൽകും. ജഡ്ജ് അഡ്വക്കേറ്റ് ജനറൽ ഡിപ്പാർട്ട്മെന്റിൽ ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം.
അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈൻ വഴി മാത്രം അപേക്ഷിക്കുക. www.joinindianar my.nic.in എന്ന വെബ്സൈറ്റിൽ ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.
ഇതു സബ്മിറ്റ് ചെയ്തശേഷം പ്രിന്റൗട്ടിന്റെ രണ്ടു കോപ്പി എടുക്കണം.
ഒരു പ്രിന്റൗട്ട് ഒട്ടിച്ച് സ്വയം സാക്ഷ്യപ്പെടുത്തി സെലക്ഷൻ സെന്ററിൽ ഹാജരാക്കണം. ഒരു പ്രിന്റൗട്ട് പിന്നീടുള്ള ആവശ്യങ്ങൾക്കായി ഉദ്യോഗാർഥി കൈയിൽ കരുതണം.
താഴെപ്പറയുന്ന സർട്ടിഫിക്കറ്റുകളുടെ അസലും ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പരീക്ഷാകേന്ദ്രത്തിലെത്തുന്ന ഉദ്യോഗാർഥിയുടെ കൈവശമുണ്ടാകണം.
1. പ്രായം തെളിയിക്കുന്നതിനു മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്
2. പ്ലസ് ടു സർട്ടിഫിക്കറ്റും മാർക്ക്ഷീറ്റും
3. എൽഎൽബി യോഗ്യത തെളിയിക്കുന്നതിനു ഡിട്രി പ്രൊവിഷണൽ സർട്ടിഫിക്കറ്റും മാർക്ക് ഷീറ്റും (എല്ലാ വർഷ സെമസ്റ്ററുകളിലെയും)
4. ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യ/സ്റ്റേറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എൽഎൽബി കോഴ്സ് പഠിച്ച സ്ഥാപനത്തിനു ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യ അംഗീകാരമുണ്ടെന്നതിന്റെ സർട്ടിഫിക്കറ്റ്.