കേരള ഇൻഫ്രസ്ട്രാക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) വിവിധ തസ്തികകളിലെ 21 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്റർഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് മുഖേനയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ടെക്നിക്കൽ റിസോഴ്സ് സെന്ററിൽ (ടിആർസി) കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ജൂണിയർ കണ്‍സൾട്ടന്റ് (ട്രാൻസ്പോർട്ടേഷൻ)- അഞ്ച്, ജൂണിയർ കണ്‍സൾട്ടന്റ് (ഇലക്ട്രിക്കൽ)- അഞ്ച്, ജൂണിയർ കണ്‍സൾട്ടന്റ് വിഡിസി(ആർക്കിടെക്ചർ)- രണ്ട്, ജൂണിയർ കണ്‍സൾട്ടന്റ് വിഡിസി (എംഇപി)- രണ്ട്, ഡ്രാഫ്റ്റ്സ്മാൻ (പിഎസ്സി)- നാല് (സിവിൽ- രണ്ട്, ഇലക്ട്രിക്കൽ- ഒന്ന്, മെക്കാനിക്കൽ- ഒന്ന്), കണ്‍സൾട്ടന്റ് പിഎസ്സി (ട്രാൻസ്പോർട്ടേഷൻ)- ഒന്ന്, കണ്‍സൾട്ടന്റ് പിഎസ്സി (ബിൽഡിംഗ് ആൻഡ് ജനറൽ സിവിൽ വർക്സ്)- ഒന്ന്.
അപേക്ഷിക്കാനാവശ്യമായ യോഗ്യത, പ്രായപരിധി, പ്രവൃത്തിപരിചയം എന്നിവയ്ക്കായി വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ: സിഎംഡി വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി പത്ത് വൈകുന്നേരം അഞ്ച്. വെബ്സൈറ്റ്: www.kcmd.in.
കിഫ്ബിയിൽ 21 അവസരം
04:42 PM Feb 01, 2023 | Deepika.com