ഇന്ത്യൻ നേവിയിൽ പ്ലസ്ടു (ബിടെക്) കാഡറ്റ് എൻട്രി സ്കീം പെർമനന്റ് കമ്മീഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 35 സീറ്റുണ്ട്. ഏഴിമല നാവിക അക്കാഡമിയിൽ നാലു വർഷത്തെ ബിടെക് ഡിഗ്രി കോഴ്സാണ്. അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം.
2024 ജനുവരിയിൽ കോഴ്സ് തുടങ്ങും. ഓരോ വിഭാഗത്തിലേക്കും അപേക്ഷിക്കാൻ ആവശ്യമായ യോഗ്യത, ശാരീരിക യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങൾ www.nausena-bharti.ni-c.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ്: ബംഗളൂരു/ഭോപ്പാൽ/കോയന്പത്തൂർ എന്നിവിടങ്ങളിൽ എസ്എസ്ബി ഇന്റർവ്യൂ നടത്തും.
രണ്ടു ഘട്ടങ്ങളിലായാണ് ഇന്റർവ്യൂ നടത്തുന്നത്. ആദ്യമായി എസ്എസ്ബി ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക് രണ്ടാം ക്ലാസ് യാത്രാ ബത്ത നൽകും.
അപേക്ഷിക്കേണ്ട വിധം: www. nausena-bharti.ni-c.in വെബ്സൈറ്റ് വഴി ഇ-ആപ്ലിക്കേഷൻ സമർപ്പിക്കണം. അപേക്ഷകർക്ക് ഇ-മെയിൽ വിലാസം, മൊബൈൽ നന്പർ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം.
ശരിയായ രീതിയിൽ അപേക്ഷ പൂരിപ്പിച്ചു കഴിയുന്പോൾ ആപ്ലിക്കേഷൻ നന്പർ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www. nausena-bharti.nic.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 12.