നിയമ ബിരുദധാരികൾക്കു കരസേനയിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസറാകാൻ അവസരം. ജെഎജി എൻട്രി സ്കീം 31-ാം ഷോർട് സർവീസ് കമ്മിഷൻഡ് (എൻടി)ഒക്ടോബർ 2023 കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. പ്രായം: 2023 ജൂലൈ ഒന്നിന് 21- 27 വയസ്.
വിദ്യാഭ്യാസ യോഗ്യത: മൊത്തം 55 ശതമാനം മാർക്കോടെ എൽഎൽബി ബിരുദം. അപേക്ഷകർ ബാർ കൗൺസിൽ ഓഫ് ഇന്ത്യ/സ്റ്റേറ്റ് രജിസ്ട്രേഷനുള്ള യോഗ്യത നേടിയിരിക്കണം. ശാരീരിക യോഗ്യത സംബന്ധിച്ച വിശദാംശങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
തെരഞ്ഞെടുപ്പ്: ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ബാംഗളൂർ/ഭോപ്പാൽ/കോയന്പത്തൂരിൽ നടത്തുന്ന എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. രണ്ടു ഘട്ടങ്ങളിലായാണ് ഇന്റർവ്യൂ. ആദ്യഘട്ടത്തിൽ ഇന്റലിജൻസ് ടെസ്റ്റ്, പിക്ചർ പെർസപ്ഷൻ, ഡിസ്കഷൻ ടെസ്റ്റ് എന്നിവയുണ്ട്. സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുൾപ്പെട്ടതാണു രണ്ടാം ഘട്ടം. തുടർന്ന് വൈദ്യപരിശോധന. ആദ്യമായി എസ്എസ്ബി ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്കു തേർഡ് എസി യാത്രാബത്ത നൽകും.
പരിശീലനം: ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിൽ 49 ആഴ്ചത്തെ പരിശീലനം നൽകും. വൈബ് സൈറ്റ്: www.joinindianarmy. nic.in.അവസാന തീയതി ഫെബ്രു വരി 16.