സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലള്ള അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം കേരളയിൽ (അസാപ്) ഗ്രാജ്വേറ്റ് ഇന്റേൺഷിപ്പിന് അവസരം. ആകെ പത്ത് ഒഴിവുണ്ട്. തിരുവനന്തപുരം ആസ്ഥാനത്തായിരിക്കും നിയമനം. കാലാവധി: ഒരു വർഷം. സ്റ്റൈപ്പൻഡ് പ്രതിമാസം 12,500 രൂപ.
അക്രഡിറ്റേഷൻ- രണ്ട്.
യോഗ്യത: ബിഎ ഇംഗ്ലീഷ്/ബിടെക്.
പ്ലേസ്മെന്റ് & ഇന്റേൺഷിപ്പ്- ഒന്ന്, യോഗ്യത: ബിടെക് (സിഎസ്ഇ/ഐടി). ബിസിഎ/എംസിഎ, എംഎസ്എക്സൽ പരിജ്ഞാനം.
പബ്ളിക് റിലേഷൻസ്- ഒന്ന്
യോഗ്യത: ബിരുദം, ക്രിയേറ്റീവ് ഡിസൈൻ സോഫ്റ്റ്വേയറുകളിൽ പരിചയം.
ഇൻഫർമേഷൻ ടെക്നോളജി ഡിവിഷൻ- മൂന്ന്.
യോഗ്യത: ബിടെക് (സിഎസ്/ഐടി) എംസിഎ, എംബിഎ,.
ഇൻഫർമേഷൻ സിസ്റ്റംസ്: മാനേജ്ഡ് സർവീസ് ഡിവിഷൻ- ഒന്ന്
യോഗ്യത: ബിഎ ഇംഗ്ലീഷ്.
ബാങ്കിംഗ് ആൻഡ് ഫിനാൻസ് ബിൽ ക്ലസ്റ്റർ- ഒന്ന്
യോഗ്യത: ഏതെങ്കിലും ബിരുദം.
അഡ്മിനിസ്ട്രേഷൻ ഡിവിഷൻ- ഒന്ന്
യോഗ്യത: ഏതെങ്കിലും ബിരുദം.
അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ (ബിരുദം) കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയിരിക്കണം. എഴുത്തുപരീക്ഷ, അഭിമുഖം (ഓൺലൈൻ/ഓഫ് ലൈൻ) എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷ: www.asapkerala. gov.in/careers/എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31.
അസാപിൽ 10 ഗ്രാജ്വേറ്റ് ഇന്റേൺ
09:04 PM Jan 28, 2023 | Deepika.com