സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് പരീക്ഷ 2023ന് അപേക്ഷ ക്ഷണിച്ചു. 11,994 ഒഴിവുകളാണ് പ്രതീഷിക്കുന്നത്.
പ്രായം: 18-25 വയസ്.
എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത: പത്താംക്ലാസ് പാസ്.
അപേക്ഷാ ഫീസ്: 100 രൂപ. വനിതകൾ, എസ്സി, എസ്ടി വിഭാഗക്കാർ, വികലാംഗർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല.
തെരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്തും. ഒന്നാം ഘട്ടം ജൂലൈ ഒന്ന് മുതൽ 20 വരെയായിരിക്കും.
അപേക്ഷിക്കണ്ട വിധം: www.ssc.nic.in എന്ന വെബസൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 17.
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് പരീക്ഷ
08:58 PM Jan 28, 2023 | Deepika.com