പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ സിമന്റ്സ് ലിമിറ്റഡ് (എംസിഎൽ) ഫീൽഡ് ഓഫീസർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. രണ്ടു വർഷമാണ് നിയമന കാലാവധി.
ഫീൽഡ് ഓഫീസർ (മാർക്കറ്റിംഗ്)
തുടക്കത്തിൽ പാലക്കാട്, മലപ്പുറം, തൃശൂർ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലാകളിലായിരിക്കും നിയമനം.
ശന്പളം: 25,000 രൂപ+ ഇൻസെന്റീവ്. യോഗ്യത: ബിരുദവും സിമന്റ് മാർക്കറ്റിംഗിൽ കേരളത്തിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായം: 45 വയസ്.
ഫീൽഡ് ഓഫീസർ (മാർക്കറ്റിംഗ്)
കോയന്പത്തൂർ, തിരുപ്പൂർ ജില്ലകളിലായിരിക്കും നിയമനം. ശന്പളം: 25,000 രൂപ+ ഇൻസെന്റീവ്.
യോഗ്യത: ബിരുദവും സിമന്റ് മാർക്കറ്റിംഗിൽ തമിഴ്നാട്ടിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 45 വയസ്.
അപേക്ഷ www.malabarc ements.co.in വെബ്സൈറ്റിൽനിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി ആറ്.
ഡെപ്യൂട്ടി/ അസി. മാനേജർ, ജിയോളജിസ്റ്റ്
ഡെപ്യൂട്ടി മൈൻസ് മാനേജർ-ഒന്ന്, അസി. മാനേജർ (മൈൻസ്)-ഒന്ന്, ജിയോളജി- ഒന്ന്, എന്നീ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അവസാന തീയതി ഡിസംബർ 22. വെബ്സറ്റ്:www.malabarcements.co.in
മലബാർ സിമന്റ്സിൽ ഫീൽഡ് ഓഫീസർ
02:07 PM Dec 14, 2022 | Deepika.com