+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ൽ 170 വി​​​ജ്ഞാ​​​ൻ​​​വാ​​​ടി കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ

സം​​​സ്ഥാ​​​ന പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന​​​വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വി​​​ജ്ഞാ​​​ൻ​​​വാ​​​ടി​​​ക​​​ളു​​​ടെ മേ​​​ൽ​​​നോ​​​ട്ട ചു​​​മ​​​ത​​​ല​​​ക​​​ൾ​​​ക
പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ൽ  170 വി​​​ജ്ഞാ​​​ൻ​​​വാ​​​ടി കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ
സം​​​സ്ഥാ​​​ന പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന​​​വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വി​​​ജ്ഞാ​​​ൻ​​​വാ​​​ടി​​​ക​​​ളു​​​ടെ മേ​​​ൽ​​​നോ​​​ട്ട ചു​​​മ​​​ത​​​ല​​​ക​​​ൾ​​​ക്കാ​​​യി കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ക്കു​​​ന്നു. ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണ് നി​​​യ​​​മ​​​നം. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു​​​തു​​​ട​​​ങ്ങി. എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ഒ​​​ഴി​​​വു​​​ണ്ട്. ഏ​​​ക​​​ദേ​​​ശം 170 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

അ​​​പേ​​​ക്ഷ​​​ക​​​ർ അ​​​ത​​​ത് ബ്ലോ​​​ക്ക്/ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി പ​​​രി​​​ധി​​​യി​​​ലു​​​ള്ള​​​വ​​​രും പ​​​ട്ടി​​​ക​​​ജാ​​​തി​​​യി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രു​​​മാ​​​യി​​​രി​​​ക്ക​​​ണം.

യോ​​​ഗ്യ​​​ത: പ്ല​​​സ്ടു, കം​​​പ്യൂ​​​ട്ട​​​ർ പി​​​ജ്ഞാ​​​നം വേ​​​ണം. പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ലോ മ​​​റ്റ് സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പി​​​ക​​​ളി​​​ലോ പ്ര​​​വ​​​ർ​​​ത്ത​​​ന​​​പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന. പ്രാ​​​യം: 21-45 പ്ര​​​തി​​​മാ​​​സ ഓ​​​ണ​​​റേ​​​റി​​​യം. 8,000 രൂ​​​പ.

പ്ര​​​വൃ​​​ത്തി​​​സ​​​മ​​​യം എ​​​ല്ലാ​​​ദി​​​വ​​​സ​​​വും രാ​​​വി​​​ലെ പ​​​ത്ത് മു​​​ത​​​ൽ വൈ​​​കീ​​​ട്ട് അ​​​ഞ്ചു​​​വ​​​രെ. ഞാ​​​യ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വി​​​ജ്ഞാ​​​ൻ​​​വാ​​​ടി പ്ര​​​വൃ​​​ത്തി​​​ക്കും. തി​​​ങ്കാ​​​ളാ​​​ഴ്ച അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കും.

വെ​​​ള്ള​​​ക്ക​​​ട​​​ലാ​​​സി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ അ​​​പേ​​​ക്ഷ, ജാ​​​തി,വി​​​ദ്യാ​​​ഭ്യാ​​​സ, യോ​​​ഗ്യ​​​ത, പ്രാ​​​യം എ​​​ന്നി​​​വ തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പ് സ​​​ഹി​​​ത​​​മാ​​​ണ് ന​​​ൽ​​​കേ​​​ണ്ട​​​ത്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ബ്ലോ​​​ക്ക്/ മി​​​നി​​​സി​​​പ്പ​​​ൽ പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന ഓ​​​ഫീ​​​സു​​​ക​​​ൾ. ജി​​​ല്ലാ പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന ഓ​​​ഫീ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ല​​​ഭി​​​ക്കും.

ഇ​​​ടു​​​ക്കി, കോ​​​ഴി​​​ക്കോ​​​ട്, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്. മ​​​റ്റ് ജി​​​ല്ല​​​ക​​​ളി​​​ൽ ഉ​​​ട​​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ക്കും.

കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ അ​​​പേ​​​ക്ഷ കോ​​​ഴി​​​ക്കോ​​​ട് സി​​​വി​​​ൽ സ്റ്റേ​​​ഷ​​​നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ജി​​​ല്ലാ പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന ഓ​​​ഫീ​​​സി​​​ൽ ന​​​ൽ​​​ക​​​ണം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: സെ​​​പ്റ്റം​​​ബ​​​ർ 20. ഫോ​​​ണ്‍: 0495 2370379.

പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ൽ 12 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. അ​​​പേ​​​ക്ഷ ജി​​​ല്ലാ പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന ഓ​​​ഫീ​​​സി​​​ൽ ന​​​ൽ​​​ക​​​ണം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ർ 17. ഫോ​​​ണ്‍: 0468-2322712.

ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ൽ പ​​​ള്ളി​​​വാ​​​സ​​​ൽ (ക​​​ണ്ട്യ​​​ൻ​​​പാ​​​റ) ആ​​​ല​​​ക്കോ​​​ട് (അ​​​ഞ്ച​​​രി), സേ​​​നാ​​​പ​​​തി (കാ​​​റ്റൂ​​​തി), വെ​​​ള്ള​​​ത്തൂ​​​വ​​​ൽ (സൗ​​​ത്ത് ക​​​ത്തി​​​പ്പാ​​​റ), ഉ​​​ടു​​​ന്പ​​​ന്നൂ​​​ർ (കു​​​ള​​​പ്പാ​​​റ), വ​​​ണ്ണ​​​പ്പു​​​റം (മു​​​ള്ള​​​രി​​​ങ്ങാ​​​ട്), കു​​​മാ​​​ര​​​മം​​​ഗ​​​ലം (ല​​​ക്ഷം​​​വീ​​​ട്), മ​​​ണ​​​ക്കാ​​​ട്(​​​ആ​​​ൽ​​​പ്പാ​​​റ), കൊ​​​ക്ക​​​യാ​​​ർ (പു​​​ളി​​​ക്ക​​​ത്ത​​​ടം), വാ​​​ഴ​​​ത്തോ​​​പ്പ് (ഗാ​​​ന്ധി​​​ന​​​ഗ​​​ർ), ക​​​രു​​​ണാ​​​പു​​​രം (ച​​​ക്ക​​​ക്കാ​​​നം), രാ​​​ജാ​​​ക്കാ​​​ട് (ചെ​​​രി​​​പു​​​റം) എ​​​ന്നീ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന 12 വി​​​ജ്ഞാ​​​ൻ​​​വാ​​​ടി​​​ക​​​ളി​​​ലാ​​​ണ് നി​​​യ​​​മ​​​നം.

അ​​​പേ​​​ക്ഷ ജി​​​ല്ലാ പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന ഓ​​​ഫീ​​​സ​​​ർ, ജി​​​ല്ലാ പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന ഓ​​​ഫീ​​​സ്, സി​​​വി​​​ൽ സ്റ്റേ​​​ഷ​​​ൻ ര​​​ണ്ടാം​​​നി​​​ല, കു​​​യി​​​ലി​​​മ​​​ല, പൈ​​​നാ​​​വ് പി​​​ഒ, ഇ​​​ടു​​​ക്കി എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ന​​​ൽ​​​ക​​​ണം.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: സെ​​​പ്റ്റം​​​ബ​​​ർ 20. ഫോ​​​ണ്‍: 04862- 296297.
മ​​​റ്റ് ജി​​​ല്ലാ പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന ഓ​​​ഫീ​​​സി​​​ലെ ഫോ​​​ണ്‍ ന​​​ന്പ​​​റു​​​ക​​​ൾ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- 0471-2314238, കൊ​​​ല്ലം- 0474-2794996, ആ​​​ല​​​പ്പു​​​ഴ- 0477-2252548, കോ​​​ട്ട​​​യം- 0481-2422256, എ​​​റ​​​ണാ​​​കു​​​ളം- 0484-2422256, തൃ​​​ശൂ​​​ർ- 0487- 2360381, പാ​​​ല​​​ക്കാ​​​ട്- 0491-2505005, മ​​​ല​​​പ്പു​​​റം- 0483-2734901, വ​​​യ​​​നാ​​​ട്-04936-203824, ക​​​ണ്ണൂ​​​ർ- 0497-2700596, കാ​​​സ​​​ർ​​​ഗോ​​​ഡ്- 04994-256162.