കന്യാകുമാരി മണവാക്കുറിച്ചയിലുള്ള ഇന്ത്യൻ റെയർ എർത്സ് ലിമിറ്റഡിന്റെ (ഐആർഇഎൽ) യൂണിറ്റിൽ അപ്രിന്റിസ്ഷിപ്പിന് അവസരം. ട്രേഡ് അപ്രന്റിസ്-15, ടെക്നീഷ്യൻ അപ്രന്റിസ്- രണ്ട് എന്നിങ്ങനെയാണ് അവസരം.
ട്രേഡ് അപ്രന്റിസ്: ഫിറ്റർ- നാല്, ഇലക്ട്രീഷ്യൻ- അഞ്ച്, ടർണർ- ഒന്ന്, മെക്കാനിക്ക് (എംവി)- ഒന്ന്, വെൽഡർ- രണ്ട്, പാസാ- രണ്ട് എന്നിങ്ങനെയാണ് അവസരം.
യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ.
ടെക്നീഷ്യൻ അപ്രന്റിസ്: മെക്കാനിക്കൽ- ഒന്ന്, ഇലക്ട്രിക്കൽ- ഒന്ന് എന്നിങ്ങനെയാണ് യോഗ്യത. ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ.
ഒരു വർഷമാണ് അപ്രന്റിസ്ഷിപ്പ് കാലാവധി. ട്രേഡ് അപ്രന്റിസിന് അപേക്ഷിക്കുന്നവർ www.mhrdnats.gov.inലും ടെക്നീഷ്യൻ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കുന്നവർ www.apprenticeshipindia.org ലും രജിസ്റ്റർ ചെയ്യണം.
വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനവും അപേക്ഷാ ഫോമും www.irel.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15.
ഐആർഇഎലിൽ അപ്രന്റിസ്
12:21 PM Sep 02, 2022 | Deepika.com