ആംഡ് ഫോഴ്സ് മെഡിക്കൽ കോളജിൽ ഡോക്ടര്‍മാരുടെ 420 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഷോർട്ട് സർവീസസ് കമ്മീഷൻഡ് ഓഫീസറാകാനാണ് അവസരം. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം.
സെന്‍ട്രല്‍ ആംഡ് പോലീസിലുള്ള ബിഎസ്എഫ്, സിആര്‍പിഎഫ്, ഐടിബിപി, എസ്എസ്ബി, ആസം റൈഫിള്‍സ് എന്നിവിടങ്ങളിലാണ് നിയമനം. ഓണ്‍ലൈനായി അപേക്ഷിക്കണം. സെപ്റ്റംബർ 18 വരെ അപേക്ഷ സമർപ്പിക്കാം.
യോഗ്യത: എംബിബിഎസ് അല്ലെങ്കില്‍ തത്തുല്യം. ബന്ധപ്പെട്ട മേഖലയില്‍ സ്പെഷലൈസേഷനും കൗണ്‍സില്‍ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. കൂടുതൽ വിവരങ്ങൾക്ക് www.amcsscentry.gov .in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ആംഡ് ഫോഴ്സിൽ മെഡിക്കല്‍ ഓഫീസര്‍
02:40 PM Aug 17, 2022 | Deepika.com