സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ജൂണിയർ ഹിന്ദി ട്രാൻസ്ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ പരീക്ഷാ (2022) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ കേന്ദ്രസർക്കാർ വകുപ്പ്/ സ്ഥാപനങ്ങളിലുള്ള ഗ്രൂപ്പ് ബി നോണ്‍-ഗസറ്റഡ് തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്കുള്ള നിയമത്തിനാണ് പരീക്ഷ നടത്തുന്നത്.
ജൂണിയർ ഹിന്ദി ട്രാൻസ്ലേറ്റർ-സെൻട്രൽ സെക്രട്ടേറിയറ്റ് ഒഫീഷ്യൽ ലാംഗ്വേജ് സർവീസ്, ജൂണിയർ ട്രാൻസ്ലേറ്റർ- റെയിൽവേ ബോർഡ്, ജൂണിയർ ട്രാൻസ്ലേറ്റർ- ആംഡ് ഫോഴ്സസ് ആസ്ഥാനം, ജൂണിയർ ട്രാൻസ്ലേറ്റർ/ ജൂണിയർ ഹിന്ദി ട്രാൻസ്ലേറ്റർ സബോഡിനേറ്റ് ഓഫീസുകൾ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ- വിവിധ കേന്ദ്രസർക്കാർ മന്ത്രാലയങ്ങൾ/ വകുപ്പുകൾ/ ഓഫീസുകൾ എന്നീ തസ്തികകളിലായിരിക്കും നിയമനം.
പ്രായപരിധി: 18- 30 വയസ്.
02.01.1922 നും 01.01.2004 നും മധ്യേ ജനിച്ചവർ. ഉയർന്ന പ്രായപരിധിയിൽ എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷത്തെ ഇളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത: ജൂണിയർ ഹിന്ദി ട്രാൻസ്ലേറ്റർ/ ജൂണിയർ ട്രാൻസ്ലേറ്റർ: ഹിന്ദിയിൽ ബിരുദാനന്തര ബിരുദം. ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം/ ബിരുദത്തിന് ഇംഗ്ലീഷ് പഠനമാധ്യമമായിരിക്കണം.
അല്ലെങ്കിൽ ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദം. ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം/ ബിരുദത്തിന് ഹിന്ദി പഠനമാധ്യമമായിരിക്കണം. അല്ലെങ്കിൽ ഹിന്ദിയും ഇംഗ്ലീഷുമല്ലാത്ത മറ്റേതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം. ഹിന്ദി പഠനമാധ്യമവും ഇംഗ്ലീഷ് ഒരു വിഷയവുമായിരിക്കണം. ബിരുദത്തിന് ഇംഗ്ലീഷ് പഠനമാധ്യമമായിരിക്കണം. അല്ലെങ്കിൽ ഹിന്ദിയും ഇംഗ്ലീഷുമല്ലാത്ത മറ്റേതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം.
ഇംഗ്ലീഷ് പഠനമാധ്യമവും ഹിന്ദി ഒരു വിഷയവുമായിരിക്കണം. ബിരുദത്തിന് ഹിന്ദി പഠനമാധ്യമമായിരിക്കണം. അല്ലെങ്കിൽ ഹിന്ദിയും ഇംഗ്ലീഷുമല്ലാത്ത മറ്റേതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം. ഹിന്ദിയും ഇംഗ്ലീഷും പഠനവിഷയമായിരിക്കണം. ബിരുദത്തിന് ഇംഗ്ലീഷോ ഹിന്ദിയോ പഠനമാധ്യമമായിരിക്കണം.
കൂടാതെ ഇംഗ്ലീഷ്-ഹിന്ദി & ഹിന്ദി- ഇംഗ്ലീഷ് ട്രാൻസ്ലേഷനിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാരിനു കീഴിലുള്ള ഓഫീസ്-സ്ഥാപനത്തിൽ ഇംഗ്ലീഷ്-ഹിന്ദി-ഇംഗ്ലീഷ് ട്രാൻസ്ലേഷനിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ
ഹിന്ദിയിൽ ബിരുദാനന്തര ബിരുദം. ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം/ ബിരുദത്തിന് ഇംഗ്ലീഷ് പഠനമാധ്യമമായിരിക്കണം. അല്ലെങ്കിൽ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം. ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം/ ബിരുദത്തിന് ഹിന്ദി പഠനമാധ്യമമായിരിക്കണം. അല്ലെങ്കിൽ ഹിന്ദിയും ഇംഗ്ലീഷുമല്ലാതെ മറ്റേതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം. ഹിന്ദി പഠനമാധ്യമവും ഇംഗ്ലീഷ് ഒരു വിഷയവുമായിരിക്കണം.
ബിരുദത്തിന് ഇംഗ്ലീഷ് പഠനമാധ്യമമായിരിക്കണം. അല്ലെങ്കിൽ ഹിന്ദിയും ഇംഗ്ലീഷുമല്ലാതെ മറ്റേതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. ഇംഗ്ലീഷ് പഠനമാധ്യമവും ഹിന്ദി ഒരു വിഷയവുമായിരിക്കണം/ ബിരുദത്തിന് ഹിന്ദി പഠനമാധ്യമമായിരിക്കണം.
അല്ലെങ്കിൽ ഹിന്ദിയും ഇംഗ്ലീഷുമല്ലാതെ മറ്റേതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം. ഹിന്ദിയും ഇംഗ്ലീഷും പഠനവിഷയമായിരിക്കണം/ ബിരുദത്തിന് ഇംഗ്ലീഷോ ഹിന്ദിയോ പഠനമാധ്യമമായിരിക്കണം.കൂടാതെ ഇംഗ്ലീഷ്-ഹിന്ദി & ഹിന്ദി- ഇംഗ്ലീഷ് ട്രാൻസ്ലേഷനിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാരിന് കീഴിലുള്ള ഓഫീസ്-സ്ഥാപനത്തിൽ ഇംഗ്ലീഷ്-ഹിന്ദി-ഇംഗ്ലീഷ് ട്രാൻസ്ലേഷനിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷാ ഫീസ്: 100 രൂപ. വനിതകൾ, എസ്സി/എസ്ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല. ഓണ്‍ലൈനായും ഓഫ്ലൈനായും ഫീസടയ്ക്കാം.
പരീക്ഷ: രണ്ട് പേപ്പറുകളാണ് പരീക്ഷയ്ക്കുള്ളത്. പേപ്പർ ഒന്ന് ഒബ്ജക്ടീവും പേപ്പർ രണ്ട് വിവരാത്മകവുമായിരിക്കും.
അപേക്ഷിക്കേണ്ട വിധം: www.ssc.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് നാല്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
ഹിന്ദി/ ജൂണിയർ ട്രാൻസ്ലേറ്റർ
12:16 PM Jul 27, 2022 | Deepika.com