കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി ന​ഴ്‌​സ് റി​യാ​ദി​ല്‍ മ​രി​ച്ചു

10:24 AM May 21, 2020 | Deepika.com
റി​യാ​ദ്: കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി ന​ഴ്‌​സ് റി​യാ​ദി​ല്‍ മ​രി​ച്ചു. കൊ​ല്ലം ചീ​ര​ങ്കാ​വ് സ്വ​ദേ​ശി​നി ലാ​ലി തോ​മ​സ്(54) ആ​ണ് മ​രി​ച്ച​ത്. ഓ​ള്‍​ഡ് സ​നാ​ഇ​യ​യി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ല്‍ സ്റ്റാ​ഫ് ന​ഴ്‌​സാ​യി​രു​ന്നു.

ര​ണ്ടു ദി​വ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പ് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​വ​രി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വ് ആ​ണെ​ന്നു തെ​ളി​ഞ്ഞു. വൈ​കു​ന്നേ​ര​ത്തോ​ടെ മ​ര​ണം സം​ഭ​വി​ച്ചു.

ഭ​ര്‍​ത്താ​വ് തോ​മ​സ് മാ​ത്യു. മ​ക​ള്‍ മ​റി​യാ​മ്മ തോ​മ​സ്.