തൃശൂർ ഔഷധിയിലെ ഏഴ് ഒഴിവുകളിലേക്ക് കരാർ നിയമത്തിൽ അപേക്ഷ ക്ഷണിച്ചു. ജൂലൈ 27 വരെ അപേക്ഷിക്കാം.
ഫാർമസിസ്റ്റ്: ബിഫാം.
ഇലക്ട്രിക്കൽ സൂപ്പർവൈസർ: ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ മൂന്നു വർഷത്തെ ഡിപ്ലോമ. അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിടെക്. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
മെക്കാനിക്കൽ സൂപ്പർവൈസർ: മെക്കാനിക്കൽ എൻജിനിയിറിംഗിൽ ഡിപ്ലോമ/തത്തുല്യം.
ബോയിലർ ഓപ്പറേറ്റർ: ഒന്നാംക്ലാസ്/ രണ്ടാം ക്ലാസ് ബോയിലർ കോംപീറ്റൻസി സർട്ടിഫിക്കറ്റ്.
മാനേജർ (പ്രോജക്ട് ആൻഡ് പ്ലാനിംഗ്): എംടെക് (മെക്കാനിക്കൽ/ പ്രൊഡക്ഷൻ എൻജിനിയറിംഗ്), എംബിഎ.
കൂടുതൽ വിവരങ്ങൾക്ക്: www.oushadhi.org.
ഔഷധിയിൽ ഏഴ് ഒഴിവ്
11:20 AM Jul 21, 2022 | Deepika.com