ഗോ​ഡ്ഫി​യു​ടെ അ​ര​ങ്ങേ​റ്റം; എ​ന്താ​ടാ സ​ജി

05:42 AM Apr 02, 2023 | Deepika.com
ഗോ​ഡ്ഫി സേ​വ്യ​ർ ബാ​ബു ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ-​വി​ഷു ചി​ത്ര​മാ​ണ് എ​ന്താ​ടാ... സ​ജി. കാ​യി​ക രം​ഗ​ത്തു​നി​ന്നാ​ണ് സി​നി​മ​യി​ലേ​ക്ക് ഗോ​ഡ്ഫി​യു​ടെ വ​ര​വ്.

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ട്രോ​ള​ൻ, വ​ല്യ​ടീ​ച്ച​ർ എ​ന്നീ ഷോ​ർ​ട്ട് ഫി​ലി​മു​ക​ൾ മു​ൻ​പ് ചെ​യ്തി​ട്ടു​ണ്ട്. സി​നി​മാ ക​ഥ​യും തി​ര​ക്ക​ഥ​യു​മാ​യി നി​ര​വ​ധി നി​ർ​മാ​താ​ക്ക​ളെ സ​മീ​പി​ച്ചെ​ങ്കി​ലും അ​വ​സ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ല. 2020 ൽ ​നി​ർ​മാ​താ​വ് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ന്‍റെ വി​ളി​യെ​ത്തി.

മു​ൻ​പ് എ​ഴു​തി​യ ക​ഥ​യു​മാ​യി എ​ത്താ​നാ​യി​രു​ന്നു നി​ർ​ദേ​ശം. പി​ന്നാ​ലെ സ്ക്രി​പ്റ്റ് പൂ​ർ​ത്തി​യാ​ക്കി. ജ​യ​സൂ​ര്യ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, നി​വേ​ദ തോ​മ​സ് എ​ന്നി​വ​രാ​ണ് എ​ന്താ​ടാ... സ​ജി​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ. തൊ​ടു​പു​ഴ​യി​ലും സ​മീ​പ​ങ്ങ​ളി​ലു​മാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം.

ക​പ്പേ​ള​യി​ൽ പ​തി​വാ​യി പ്രാ​ർ​ഥി​ക്കു​ന്ന യു​വ​തി​ക്ക് മു​ന്നി​ൽ പു​ണ്യാ​ള​ൻ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തും അ​ത​വ​ളു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​ക്കു​ന്ന മാ​റ്റ​ങ്ങ​ളു​മാ​ണ് ക​ഥാ​സാ​രം. സി​ദ്ധാ​ർ​ഥ് ശി​വ, പ്രേം ​പ്ര​കാ​ശ്, സെ​ന്തി​ൽ കൃ​ഷ്ണ, ആ​ര്യ, ചാ​ലി പാ​ലാ തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു. പാ​ലാ​യി​ലാ​ണ് ഗോ​ഡ്ഫി​യു​ടെ താ​മ​സം. പി​താ​വ് പ​രേ​ത​നാ​യ ബാ​ബു സേ​വ്യ​ർ. അ​മ്മ സോ​ഫി​യ. അ​ടു​ത്ത സി​നി​മ​യു​ടെ ഒ​രു​ക്ക​ത്തി​ലാ​ണ് ഗോ​ഡ്ഫി.

ജി​ബി​ൻ കു​ര്യ​ൻ