ഗോഡ്ഫി സേവ്യർ ബാബു ഒരുക്കുന്ന ഈസ്റ്റർ-വിഷു ചിത്രമാണ് എന്താടാ... സജി. കായിക രംഗത്തുനിന്നാണ് സിനിമയിലേക്ക് ഗോഡ്ഫിയുടെ വരവ്.
സുഹൃത്തുക്കൾക്കൊപ്പം ട്രോളൻ, വല്യടീച്ചർ എന്നീ ഷോർട്ട് ഫിലിമുകൾ മുൻപ് ചെയ്തിട്ടുണ്ട്. സിനിമാ കഥയും തിരക്കഥയുമായി നിരവധി നിർമാതാക്കളെ സമീപിച്ചെങ്കിലും അവസരമൊന്നും ലഭിച്ചില്ല. 2020 ൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ വിളിയെത്തി.
മുൻപ് എഴുതിയ കഥയുമായി എത്താനായിരുന്നു നിർദേശം. പിന്നാലെ സ്ക്രിപ്റ്റ് പൂർത്തിയാക്കി. ജയസൂര്യ, കുഞ്ചാക്കോ ബോബൻ, നിവേദ തോമസ് എന്നിവരാണ് എന്താടാ... സജിയിലെ പ്രധാന കഥാപാത്രങ്ങൾ. തൊടുപുഴയിലും സമീപങ്ങളിലുമായിരുന്നു ചിത്രീകരണം.
കപ്പേളയിൽ പതിവായി പ്രാർഥിക്കുന്ന യുവതിക്ക് മുന്നിൽ പുണ്യാളൻ പ്രത്യക്ഷപ്പെടുന്നതും അതവളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളുമാണ് കഥാസാരം. സിദ്ധാർഥ് ശിവ, പ്രേം പ്രകാശ്, സെന്തിൽ കൃഷ്ണ, ആര്യ, ചാലി പാലാ തുടങ്ങിയവരും അഭിനയിക്കുന്നു. പാലായിലാണ് ഗോഡ്ഫിയുടെ താമസം. പിതാവ് പരേതനായ ബാബു സേവ്യർ. അമ്മ സോഫിയ. അടുത്ത സിനിമയുടെ ഒരുക്കത്തിലാണ് ഗോഡ്ഫി.
ജിബിൻ കുര്യൻ