+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ​സ്റ്റ​ർ വി​ഭ​വ​ങ്ങ​ൾ

ക​ള്ള​പ്പം (വെ​ള്ള​യ​പ്പം)ആ​വ​ശ്യ​മു​ള്ള​വ: പ​ച്ച​രി-​ഒ​രു ക​പ്പ്, തേ​ങ്ങ ചു​ര​ണ്ടി​യ​ത്-​അ​ര ക​പ്പ്, വെ​ന്ത ചോ​റ്-​കാ​ൽ ക​പ്പ്, പ​ഞ്ച​സാ​ര-​ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍, ചെ​റി​യ ഉ​ള്ളി-​ര​ണ്ട്,
ഈ​സ്റ്റ​ർ വി​ഭ​വ​ങ്ങ​ൾ
ക​ള്ള​പ്പം (വെ​ള്ള​യ​പ്പം)

ആ​വ​ശ്യ​മു​ള്ള​വ: പ​ച്ച​രി-​ഒ​രു ക​പ്പ്, തേ​ങ്ങ ചു​ര​ണ്ടി​യ​ത്-​അ​ര ക​പ്പ്, വെ​ന്ത ചോ​റ്-​കാ​ൽ ക​പ്പ്, പ​ഞ്ച​സാ​ര-​ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍, ചെ​റി​യ ഉ​ള്ളി-​ര​ണ്ട്, ജീ​ര​കം-​അ​ര ടീ​സ്പൂ​ണ്‍, ഉ​പ്പ്-​ഒ​രു നു​ള്ള്, ക​ള്ള്-​ഒ​രു ക​പ്പ് (8 ഒൗ​ണ്‍​സ്)

പാ​ച​കം: അ​രി ക​ഴു​കി കു​തി​രാ​ൻ വ​യ്ക്കു​ക. മ​റ്റെ​ല്ലാ കൂ​ട്ട​ങ്ങ​ളും ത​യാ​റാ​ക്കി​വ​യ്ക്കു​ക. അ​രി ന​ന്നാ​യി കു​തി​ർ​ന്നാ​ൽ അ​ൽ​പം ക​ള്ള് ചേ​ർ​ത്ത് ന​ല്ല​തു​പോ​ലെ അ​ര​ച്ചെ​ടു​ക്കു​ക. അ​ര​ച്ച​തി​ന്‍റെ​കൂ​ടെ ബാ​ക്കി​യു​ള്ള​വ​യും ചേ​ർ​ത്ത് ഒ​ന്നു​കൂ​ടി അ​ര​ച്ചെ​ടു​ക്കു​ക. ബാ​ക്കി​വ​ന്ന ക​ള്ള് ചേ​ർ​ത്താ​ണ് അ​ര​യ്ക്കേ​ണ്ട​ത്. ഇ​ത് ക​ട്ടി​ക്കൂ​ടു​ത​ലാ​യെ​ന്നു തോ​ന്നി​യാ​ൽ അ​ല്പം വെ​ള്ളം ചേ​ർ​ത്തു​കൊ​ടു​ക്കാം. മാ​വി​ന് അ​ല്പം ക​ട്ടി വേ​ണം. ഈ ​മാ​വ് അ​ട​ച്ചു​വ​ച്ച് ന​ന്നാ​യി പു​ളി​ക്കാ​ൻ വ​യ്ക്കു​ക. നോ​ണ്‍​സ്റ്റി​ക്ക് ദോ​ശ​ക്ക​ല്ല് ചൂ​ടാ​ക്കി അ​ല്പം എ​ണ്ണ ത​ട​വി ഓ​രോ ത​വി​വീ​തം കോ​രി​യൊ​ഴി​ക്കു​ക. അ​പ്പ​ത്തി​ന്‍റെ ഇ​രു​വ​ശ​വും മൂ​പ്പി​ക്ക​ണം.

മു​ട്ട റോ​സ്റ്റ്

ആ​വ​ശ്യ​മു​ള്ള​വ: നാ​ല് കോ​ഴി​മു​ട്ട പു​ഴു​ങ്ങി തോ​ട് മാ​റ്റി​യ​ത്. മൂ​ന്നു സ​വാ​ള നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത്, ഇ​ഞ്ചി, പ​ച്ച​മു​ള​ക്, വെ​ളു​ത്തു​ള്ളി അ​രി​ഞ്ഞ​ത് എ​ല്ലാം​കൂ​ടി ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍. മ​ല്ലി​പ്പൊ​ടി​യും പെ​രും​ജീ​ര​കം പൊ​ടി​യും ഒ​രു ടേ​ബി​ൾ​സ്പൂ​ണ്‍ വീ​തം, മു​ള​കു​പൊ​ടി ഒ​രു ടീ​സ്പൂ​ണ്‍, ജീ​ര​ക​പൊ​ടി​യും മ​ഞ്ഞ​ൾ​പൊ​ടി​യും അ​ര ടീ​സ്പൂ​ണ്‍ വീ​തം. ഉ​പ്പ്, വ​ഴ​റ്റാ​ൻ വെ​ളി​ച്ചെ​ണ്ണ ഒ​രു ടീ​സ്പൂ​ണ്‍. ക​ടു​കും ക​റി​വേ​പ്പി​ല​യും.

പാ​ച​കം: മു​ട്ട വ​ര​ഞ്ഞു​വ​യ്ക്കു​ക. ഇ​തു മു​ട്ട​യി​ൽ മ​സാ​ല പി​ടി​ക്കാ​നാ​ണ്. ര​ണ്ടു ടേ​ബി​ൾ സ്പൂ​ണ്‍ എ​ണ്ണ ചൂ​ടാ​ക്കി ക​ടു​ക് ഇ​ട്ട് പൊ​ട്ടി​യ​ശേ​ഷം സ​വാ​ള​യും ക​റി​വേ​പ്പി​ല​യും ചേ​ർ​ത്ത് വ​ഴ​റ്റു​ക. ഇ​തു മൂ​പ്പെ​ത്തി തു​ട​ങ്ങു​ന്പോ​ൾ അ​രി​ഞ്ഞു​വ​ച്ച​തും​കൂ​ടി ഇ​ട്ട് വ​ഴ​ന്നു വ​ന്നാ​ൽ മ​സാ​ല​പൊ​ടി​ക​ൾ ചേ​ർ​ത്തി​ള​ക്കു​ക. ഇ​തി​ലേ​ക്ക് അ​ര​ക​പ്പ് വെ​ള്ള​വും ഉ​പ്പും ചേ​ർ​ത്ത് യോ​ജി​പ്പി​ച്ച​ശേ​ഷം വ​ര​ഞ്ഞു​വ​ച്ച മു​ട്ട​യും​കൂ​ടി ചേ​ർ​ത്തി​ള​ക്കു​ക. അ​ര​പ്പ് കു​റു​കി മു​ട്ട​യി​ൽ ന​ല്ല​തു​പോ​ലെ പൊ​തി​ഞ്ഞി​രി​ക്ക​ണം. മ​ല്ലി​യി​ല അ​ല​ങ്ക​രി​ച്ച് വി​ള​ന്പു​ക.

ക​രി​മീ​ൻ മ​പ്പാ​സ്

ആ​വ​ശ്യ​മു​ള്ള​വ: അ​ര കി​ലോ ക​രി​മീ​ൻ വൃ​ത്തി​യാ​ക്കി വ​ലി​യ ക​ഷ്ണ​ങ്ങ​ളാ​ക്കി വ​ര​ഞ്ഞു​വ​യ്ക്കു​ക. ഒ​രു ടീ​സ്പൂ​ണ്‍ മു​ള​കു​പൊ​ടി, അ​ര ടീ​സ്പൂ​ണ്‍ മ​ഞ്ഞ​ൾ​പൊ​ടി, ഉ​പ്പ്, അ​ര ടീ​സ്പൂ​ണ്‍ നാ​ര​ങ്ങാ​നീ​ര്.

പ​ച്ച​മു​ള​ക്-​ഒ​ന്ന്, വെ​ളു​ത്തു​ള്ളി-​അ​ഞ്ച് അ​ല്ലി, ഒ​രു ക​ഷ്ണം ഇ​ഞ്ചി, അ​ഞ്ച് ചെ​റി​യ ഉ​ള്ളി.

സ​വാ​ള നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത് മൂ​ന്നെ​ണ്ണം, ഉ​ലു​വ അ​ര ടീ​സ്പൂ​ണ്‍, അ​ര ടീ​സ്പൂ​ണ്‍ മ​ഞ്ഞ​ൾ, ഒ​രു ടീ​സ്പൂ​ണ്‍ മു​ള​കു​പൊ​ടി, ക​റി​വേ​പ്പി​ല, ത​ക്കാ​ളി അ​രി​ഞ്ഞ​ത് ഒ​രെ​ണ്ണം, അ​ര ടീ​സ്പൂ​ണ്‍ കു​രു​മു​ള​കു​പൊ​ടി, ഉ​പ്പ് ആ​വ​ശ്യ​ത്തി​ന്, തേ​ങ്ങ​യു​ടെ ര​ണ്ടാം പാ​ൽ ഒ​രു ക​പ്പ്, അ​ര ക​പ്പ് ഒ​ന്നാം പാ​ൽ. വെ​ളി​ച്ചെ​ണ്ണ ആ​വ​ശ്യ​ത്തി​ന്.

പാ​ച​കം: ആ​ദ്യം പ​റ​ഞ്ഞി​രി​ക്കു​ന്ന കൂ​ട്ട് ഒ​ന്നി​ച്ചാ​ക്കി മീ​നി​ൽ പു​ര​ട്ടി അ​ര മ​ണി​ക്കൂ​ർ വ​യ്ക്കു​ക. അ​ര​ച്ചെ​ടു​ക്കാ​നു​ള്ള​ത് അ​ല്പം വെ​ള്ളം ചേ​ർ​ത്ത് അ​ര​ച്ചെ​ടു​ക്കു​ക. ര​ണ്ടു സ്പൂ​ണ്‍ വെ​ളി​ച്ചെ​ണ്ണ​യി​ൽ മീ​ൻ ഇ​രു​വ​ശ​വും മൂ​പ്പി​ച്ചെ​ടു​ക്കു​ക.

ഇ​തേ എ​ണ്ണ​യി​ൽ അ​ല്പം​കൂ​ടി എ​ണ്ണ ചേ​ർ​ത്ത് ഉ​ലു​വ​യും ക​റി​വേ​പ്പി​ല​യും ഇ​ട്ട​ശേ​ഷം സ​വാ​ള വ​ഴ​റ്റു​ക, അ​തി​നു​ശേ​ഷം മ​സാ​ല പൊ​ടി​ക​ളും ചേ​ർ​ത്ത് മൂ​പ്പി​ച്ച് കൂ​ടെ അ​ര​ച്ച കൂ​ട്ടും ചേ​ർ​ത്തി​ള​ക്കു​ക. കൂ​ടെ അ​രി​ഞ്ഞു​വ​ച്ച ത​ക്കാ​ളി​യും ഉ​പ്പും ര​ണ്ടാം​പാ​ലും ചേ​ർ​ത്ത് ന​ല്ല​തു​പോ​ലെ ചൂ​ടാ​യാ​ൽ വ​റു​ത്തു​വ​ച്ച മീ​ൻ ക​ഷ്ണ​ങ്ങ​ളി​ട്ട് വേ​വി​ച്ചെ​ടു​ക്കു​ക. ചാ​റ് വ​റ്റി​യാ​ൽ മു​ക​ളി​ൽ ഒ​ന്നാം പാ​ൽ ചേ​ർ​ത്തി​ള​ക്കി അ​ട​ച്ചു​വ​യ്ക്കു​ക.

നാ​ട​ൻ കോ​ഴി​ക്ക​റി (അ​ര കി​ലോ​ഗ്രാം കോ​ഴി)

വി​ഭ​വ​ങ്ങ​ൾ: വെ​ളി​ച്ചെ​ണ്ണ മൂ​ന്നു ടേ​ബി​ൾ സ്പൂ​ണ്‍, പ​ട്ട, ഗ്രാ​ന്പു, ഏ​ല​യ്ക്ക, കു​രു​മു​ള​ക് എ​ല്ലാം​കൂ​ടി ര​ണ്ടു ടീ ​സ്പൂ​ണ്‍, ര​ണ്ടു സ​വാ​ള നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത്, പ​ച്ച​മു​ള​ക് ര​ണ്ടെ​ണ്ണം, വെ​ളു​ത്തു​ള്ളി ആ​റ് അ​ല്ലി, ഇ​ഞ്ചി എ​ന്നി​വ ച​ത​ച്ചെ​ടു​ത്ത​ത്. ത​ക്കാ​ളി​പ്പ​ഴം അ​രി​ഞ്ഞ​ത് ഒ​രെ​ണ്ണം, മ​ല്ലി​പ്പൊ​ടി ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍, മു​ള​കു​പൊ​ടി ര​ണ്ടു ടേ​ബി​ൾ സ്പൂ​ണ്‍, അ​ര ടീ​സ ്പൂ​ണ്‍ മ​ഞ്ഞ​ൾ​പൊ​ടി, അ​ര ടീ​സ്പൂ​ണ്‍ ഉ​പ്പ്, ക​റി​വേ​പ്പി​ല, അ​ര ടീ​സ്പൂ​ണ്‍ കു​രു​മു​ള​കു​പൊ​ടി.

പാ​ച​കം: ക​ട്ടി​യു​ള്ള പാ​ൻ ചൂ​ടാ​ക്കി എ​ണ്ണ​യൊ​ഴി​ച്ച് ചൂ​ടാ​യാ​ൽ മ​സാ​ല​ക​ൾ ഇ​ട്ട് വ​ഴ​റ്റു​ക. പി​ന്നീ​ട് സ​വാ​ള മൂ​ത്തു തു​ട​ങ്ങി​യാ​ൽ ച​ത​ച്ചു​വ​ച്ച കൂ​ട്ടു​ക​ൾ ചേ​ർ​ത്തി​ള​ക്കു​ക. ഇ​തു മൂ​ത്താ​ൽ ത​ക്കാ​ളി​പ്പ​ഴം ചേ​ർ​ത്ത് ഇ​ള​ക്കി അ​തി​ലേ​ക്ക് മ​സാ​ല​പൊ​ടി​ക​ൾ ചേ​ർ​ത്ത് ന​ല്ല​തു​പോ​ലെ വ​ഴ​റ്റി​യ ശേ​ഷം ഇ​റ​ച്ചി​യും ക​റി​വേ​പ്പി​ല​യും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് അ​ല്പ​സ​മ​യം ഇ​ള​ക്കി​യെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് ര​ണ്ടു​ക​പ്പ് ചൂ​ടു​വെ​ള്ളം ചേ​ർ​ത്ത് ഇ​ള​ക്കി അ​ട​ച്ചു​വ​ച്ച് വേ​വി​ക്കു​ക. ചാ​റ് കു​റു​കി​യാ​ൽ ഇ​റ​ക്കി​വ​യ്ക്കാം.

വെ​ജി​റ്റ​ബി​ൾ ക​ട്‌​ല​റ്റ്

ആ​വ​ശ്യ​മു​ള്ള​വ: അ​ര കി​ലോ​ഗ്രാം ഉ​രു​ള​ക്കി​ഴ​ങ്ങ് പു​ഴു​ങ്ങി ഉ​ട​ച്ച​ത്, ഒ​രു സ​വാ​ള അ​രി​ഞ്ഞ​ത്, ര​ണ്ട് പ​ച്ച​മു​ള​ക്, ഒ​രു ചെ​റി​യ ക​ഷ്ണം ഇ​ഞ്ചി അ​രി​ഞ്ഞ​ത്, കാ​ര​റ്റ്, ഗ്രീ​ൻ​പീ​സ്, ബീ​ൻ​സ് എ​ന്നി​വ ചെ​റു​താ​യി അ​രി​ഞ്ഞ​ത് ഒ​രു​ക​പ്പ്, വ​റ്റ​ൽ മു​ള​കു​പൊ​ടി ഒ​രു ടീ​സ്പൂ​ണ്‍, മ​ഞ്ഞ​ളും ഗ​രം​മ​സാ​ല​യും അ​ര ടീ​സ്പൂ​ണ്‍ വീ​തം, അ​ല്പം മ​ല്ലി​യി​ല അ​രി​ഞ്ഞ​ത്, ആ​വ​ശ്യ​ത്തി​ന് ഉ​പ്പ്, മൂ​ന്നു വ​ലി​യ സ്പൂ​ണ്‍ കോ​ണ്‍​ഫ്ള​വ​ർ ക​ല​ക്കി​യ​ത്, അ​ര ക​പ്പ് റൊ​ട്ടി​പ്പൊ​ടി, എ​ണ്ണ ആ​വ​ശ്യ​ത്തി​ന്.

പാ​ച​കം: ചീ​ന​ച്ച​ട്ടി​യി​ൽ അ​ല്പം എ​ണ്ണ ചൂ​ടാ​ക്കി ഇ​ഞ്ചി, പ​ച്ച​മു​ള​ക്, സ​വാ​ള എ​ന്നി​വ വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് പ​ച്ച​ക്ക​റി​ക​ൾ ചേ​ർ​ത്ത് യോ​ജി​പ്പി​ച്ച് മ​സാ​ല​പൊ​ടി​ക​ൾ ചേ​ർ​ത്ത് ഇ​ള​ക്കി തീ ​കു​റ​ച്ച് അ​ട​ച്ചു​വ​ച്ച് വേ​വി​ക്കു​ക. ഇ​തി​ലേ​ക്ക് ഉ​രു​ള​ക്കി​ഴ​ങ്ങും മ​ല്ലി​യി​ല​യും ഉ​പ്പും ചേ​ർ​ത്ത് ന​ല്ല​തു​പോ​ലെ കു​ഴ​ച്ച് ഉ​രു​ള​ക​ളാ​യി എ​ടു​ത്ത് ക​ട്‌​ല​റ്റി​നു രൂ​പം​കൊ​ടു​ക്കു​ക. കോ​ണ്‍​ഫ്ള​വ​ർ അ​ല്പം വെ​ള്ള​ത്തി​ൽ ക​ല​ക്കി​വ​യ്ക്കു​ക. റൊ​ട്ടി​പ്പൊ​ടി ഒ​രു പാ​ത്ര​ത്തി​ലാ​ക്കി വ​യ്ക്കു​ക. വ​റ​ക്കാ​നു​ള്ള എ​ണ്ണ ചൂ​ടാ​ക്കി ക​ട്‌​ല​റ്റ് ആ​ദ്യം കോ​ണ്‍​ഫ്ള​വ​റി​ലും പി​ന്നെ റൊ​ട്ടി​പ്പൊ​ടി​യി​ലും മു​ക്കി ന​ല്ല​തു​പോ​ലെ എ​ണ്ണ​യി​ൽ വ​റു​ത്തെ​ടു​ക്കു​ക.

കാ​ര​മ​ൽ ക​സ്റ്റാ​ർ​ഡ്

ആ​വ​ശ്യ​മു​ള്ള: കാ​ൽ ക​പ്പ് പ​ഞ്ച​സാ​ര, പാ​ൽ ഒ​രു​ക​പ്പ്, പാ​ലി​ൽ ചേ​ർ​ക്കാ​ൻ അ​ര ക​പ്പ് പ​ഞ്ച​സാ​ര, മു​ട്ട ര​ണ്ടെ​ണ്ണം, വാ​നി​ല എ​സ​ൻ​സ് ര​ണ്ട് ടീ​സ്പൂ​ണ്‍.

പാ​ച​കം: ആ​ദ്യം പ​റ​ഞ്ഞ പ​ഞ്ച​സാ​ര​യി​ൽ ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍ വെ​ള്ളം ചേ​ർ​ത്ത് അ​ടു​പ്പ​ത്ത് വ​യ്ക്കു​ക. അ​ഞ്ചു മി​നി​റ്റു​കൊ​ണ്ട് അ​ത് ഉ​രു​കി തേ​ൻ​പോ​ലെ​യാ​കും. ഇ​റ​ക്കി​വ​ച്ച് ചൂ​ട് കു​റ​ഞ്ഞാ​ൽ ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍ ചൂ​ടു​വെ​ള്ളം ചേ​ർ​ത്ത് ന​ല്ല​തു​പോ​ലെ ഇ​ള​ക്കു​ക. ഇ​താ​ണ് കാ​ര​മ​ൽ.

പാ​ലും പ​ഞ്ച​സാ​ര​യും​കൂ​ടി ചേ​ർ​ത്തി​ള​ക്കു​ക. ചൂ​ടാ​കാ​ൻ വ​യ്ക്കു​ക. പ​ഞ്ച​സാ​ര അ​ലി​ഞ്ഞാ​ൽ ഇ​റ​ക്കി​വ​യ്ക്കാം. ചൂ​ട് ആ​റി​യ​ശേ​ഷം മു​ട്ട അ​ടി​ച്ച് ചേ​ർ​ക്കു​ക. കൂ​ടെ എ​സ​ൻ​സും ചേ​ർ​ത്തി​ള​ക്കു​ക.

പാ​ച​ക​ത്തി​ന് എ​ടു​ക്കു​ന്ന ബൗ​ളി​ലേ​ക്ക് കാ​ര​മ​ൽ ഒ​ഴി​ക്കു​ക. ഇ​തി​ന് ന​ല്ല ക​ട്ടി കാ​ണും. അ​തി​നു മു​ക​ളി​ലാ​യി പാ​ൽ​കൂ​ട്ട് പ​തു​ക്കെ ഒ​ഴി​ച്ച് ആ​വി​യി​ൽ പു​ഴു​ങ്ങി​യെ​ടു​ക്കു​ക. ന​ല്ല​തു​പോ​ലെ ഉ​റ​ച്ചു​ക​ഴി​ഞ്ഞാ​ൽ മാ​റ്റി​വ​യ്ക്കാം. ത​ണു​ത്ത​ശേ​ഷം പ​തു​ക്കെ മ​റ്റൊ​രു പാ​ത്ര​ത്തി​ലേ​ക്ക് ക​മ​ഴ്ത്തി​യെ​ടു​ക്കു​ക. ഇ​ത് വ​ലി​യ പാ​ത്ര​ത്തി​ലോ ചെ​റി​യ ചെ​റി​യ ക​പ്പു​ക​ളി​ലോ ഉ​ണ്ടാ​ക്കാം.

ഓ​മ​ന ജേ​ക്ക​ബ്