“ചങ്കാണ്... ചങ്കാണ് എന്റെ യേശു...
ചങ്കിലെ ചോര തന്ന് എന്നെ സ്നേഹിച്ചവനേശു...’’ ആസ്വാദകരെ കീഴടക്കിയ ഈ ഗാനം ഇപ്പോൾ ഏറെപ്പേർ ഏറ്റുപാടുന്നു. ഈ ഗാനം പാടിയത് പുരോഹിത സഹോദരങ്ങളായ ഫാ.വിപിൻ കുരുശുതറയും ഫാ. വിനിൽ കുരുശുതറയുമാണ്.
ചേർത്തല തൈക്കാട്ടുശേരി സെന്റ് ആന്റണീസ് ഇടവകയിൽ കുരുശുതറ തോമസ്-ഏലിയാമ്മ ദന്പതികളുടെ മക്കളാണ് ഇരുവരും. ഫാ.വിപിൻ കുരുശുതറ സിഎംഐ എറണാകുളം പ്രോവിൻസിൽ അംഗമാണ്. മണപ്പുറം സെന്റ് തേരേസാസ് ഹൈസ്കൂൾ അധ്യാപകനും നോർത്ത് പാണാവള്ളി സെന്റ് ജോസഫ് പള്ളി വികാരിയുമാണ്.
ക്ലരീഷൻ സഭാംഗമായ ഫാ. വിനിൽ കണ്ണൂർ കുന്നോത്ത് ക്ലരീഷൻ ഹൗസിൽ സേവനം ചെയ്യുന്നു. ഈ ഗാനാലാപനത്തോടെ ഫ്ളവേഴ്സ് ടിവി കോമഡി ഉത്സവത്തിൽ അതിഥിയായി ഇരുവരും പങ്കെടുത്തു. ഷാലോം ടിവി, ഗുഡ്നെസ് ടിവി തുടങ്ങിയ ചാനലുകളിൽ സജീവ സാന്നിധ്യമായി മാറിയിരിക്കുന്നു. നിരവധി ക്രിസ്തീയ ഭക്തിഗാന ആൽബങ്ങളിൽ ഇവർ പാടിയിട്ടുണ്ട്.
ദേവരാജൻ പൂച്ചാക്കൽ
ചങ്കാണ് എന്റെ യേശു...
12:47 AM Mar 26, 2023 | Deepika.com