ഞാൻ നേരത്തെ ഓണത്തിന്റെ ഒരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു. ആ ഫോട്ടോകൾ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തുപോയിരുന്നു. ഈ ഫോട്ടോകൾ കണ്ടിട്ടാണ് കോപത്തിന്റെ അണിയറക്കാർ ഓഡിഷനു വിളിക്കുന്നത്. ഇതിൽ അഭിനയിച്ചു കൊണ്ടിരിക്കുന്പോൾ ഏകനിലേക്കും വിളിവന്നു.
മലയാള സിനിമയിലേക്ക് ഒരു നായികകൂടി എത്തിയിരിക്കുന്നു. നെയ്യാറ്റിൻകര സ്വദേശിനിയും പ്ലസ്ടു വിദ്യാർഥിനിയുമായ അഞ്ജലികൃഷ്ണ. ശവക്കുഴി വെട്ടുന്ന ദാസൻ എന്നയാളുടെ കഥ പറയുന്ന ഏകനാണ് അഞ്ജലി നായികയായി തിയറ്ററുകളിലെത്തിയിരിക്കുന്നത്. നെറ്റോ ക്രിസ്റ്റഫർ കഥയെഴുതി സംവിധാനം ചെയ്യുന്നു. കോപത്തിലാണ് ആദ്യം വേഷമിട്ടതെങ്കിലും രണ്ടാമത് അഭിനയിച്ച ഏകനാണ് ആദ്യം തിയറ്ററുകളിലെത്തിയിരിക്കുന്നത്.
ആദ്യസിനിമ
ഞാൻ മുൻപ് ഓണത്തിന്റെ ഒരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു. ആ ഫോട്ടോകൾ ഒരുപാട് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തു പോയിരുന്നു. ഇത് കണ്ടാണ് കോപത്തിലേക്ക് എന്നെ ഓഡിഷനു വിളിക്കുന്നത്.
നെടുമുടി വേണുവിന്റെ അവസാനചിത്രമായ കോപത്തിൽ അദ്ദേഹത്തിന്റെ കൊച്ചുമകളായാണ് അഭിനയിച്ചത്. ആ മഹാനടനിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. ആദ്യമായി സിനിമയിൽ അഭിനയിക്കുന്പോൾ നന്നായി ഭയമുണ്ടായിരുന്നു. എന്നാൽ അദ്ദേഹം വളരെ സപ്പോർട്ട് ചെയ്തിരുന്നു. കോപം മാർച്ച് 31 ന് പ്രേക്ഷകരിലെത്തും.
ഓഡിഷൻ വഴിയാണ് ഞാൻ ഏകനിലേക്കും എത്തുന്നത്. ജൂണ എന്ന കഥാപാത്രത്തെയാണ് ഏകനിൽ അവതരിപ്പിച്ചത്. 1970 കാലഘട്ട ത്തി ലെ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ നടക്കുന്ന കഥയാണ് അതിൽ പറയുന്നത്. ആൻഡ്രിനാണ് ദാസൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായകന്റെയും നായികയുടെയും മൂന്നു കാലഘട്ടം കാണിക്കുന്നതിൽ ജൂണയുടെ കൗമാര കാലമാണ് ഞാൻ അവതരിപ്പിച്ചത്.
കുടുംബം
സിനിമയുമായി കുടുംബത്തിൽ ആർക്കുംതന്നെ ഒരു ബന്ധവുമില്ല. അപ്പൂപ്പൻ ചന്ദ്രമോഹൻ നൃത്തം ചെയ്യുന്ന ആളായിരുന്നു എന്നതു മാത്രമാണ് കലയുമായുള്ള ഏകബന്ധം. അച്ഛൻ ഷിബുകുമാർ ബിസിനസ് ചെയ്യുന്നു. അമ്മ അനുജ ബ്യൂട്ടീഷ്യനാണ്. അനിയൻ അനുദേവ് രണ്ടാം ക്ലാസിൽ പഠിക്കുന്നു. വലിയ സപ്പോർട്ടാണ് അച്ഛനും അമ്മയും സിനിമയിൽ നൽകുന്നത്.
പത്താം ക്ലാസിൽ പഠിക്കുന്പോഴാണ് കോപത്തിൽ അഭിനയിക്കുന്നത്. ഇപ്പോൾ തിരുവനന്തപുരം മാരേമുട്ടം എച്ച്എസ്എസിലാണ് പഠിക്കുന്നത്. സ്കൂളിൽ നിന്നും നാട്ടിൽ നിന്നും വളരെ വലിയ സപ്പോർട്ടാണ് ലഭിച്ചത്.
പുതിയ പ്രൊജക്ടുകൾ
ഇപ്പോൾ നായികാവേഷത്തിൽ ഒരു തമിഴ് സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന്റെ പേരിന്റെ കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ല. നൈറ എന്നാണ് തൽക്കാലം നൽകിയിരിക്കുന്ന പേര്. ഭാരതി മോഹനാണ് സംവിധാനവും നായകനും. ഒരു വാതിൽ കോട്ട എന്ന മറ്റൊരു മലയാള സിനിമ കൂടി ചെയ്തതിൽ പഴയകാല നടൻ ശങ്കർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രമ്യ പണിക്കരാണ് നായിക.
ടിക് ടോക്കും റീൽസും
ടിക് ടോക്കും റീൽസുമൊക്കെ ചെയ്യുമായിരുന്നു. അതു കണ്ടവരെല്ലാം വലിയ സപ്പോർട്ട് നൽകിയിരുന്നുവെങ്കിലും സിനിമയിൽ എത്തുമെന്ന പ്രതീക്ഷ ഇല്ലായിരുന്നു. ഞാൻ സിനിമയിൽ എത്തണമെന്ന് എനിക്കും മാതാപിതാക്കൾക്കും വലിയ ആഗ്രഹമായിരുന്നതിനാലാണ് വീഡിയോകൾ ചെയ്യാൻ തുടങ്ങിയത്.
നാലാം ക്ലാസിൽ പഠിക്കുന്പോൾ പ്രമുഖ ചാനലിലെ ക്വിസ് കോന്പറ്റീഷൻ റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. കാമറയ്ക്കു മുന്നിൽ ആദ്യമായി എത്തിയത് അന്നായിരുന്നു. സ്കൂൾ പഠനത്തിന്റെ തുടക്കം മുതൽ ഡാൻസ് ചെയ്യുമായിരുന്നു. ശാസ്ത്രീയമായി നൃത്തം പഠിച്ചിട്ടില്ല. നൃത്തം പഠിക്കണം എന്നതു വലിയ ആഗ്രഹമാണ്.
പ്രദീപ് ഗോപി
അഞ്ജലികൃഷ്ണ ഹാപ്പിയാണ്...
01:49 AM Feb 26, 2023 | Deepika.com