കോട്ടയത്തെ കെ.ആര്. നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സില്‍ അഞ്ച് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമനമായിരിക്കും. തപാല്‍ വഴി അപേക്ഷിക്കണം.
ഒഴിവുകള്‍: അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍- ഒന്ന്, ജൂണിയര്‍ സൂപ്രണ്ട് -ഒന്ന്, അസോസിയേറ്റ് പ്രഫസര്‍ (സിനിമാറ്റോഗ്രഫി)- ഒന്ന്, അസിസ്റ്റന്റ് പ്രഫസര്‍ (സിനിമാറ്റോഗ്രഫി)- ഒന്ന്.
വിശദവിവരങ്ങള്‍ക്കായി www.krnnivasa.com എന്ന വെബ്സൈറ്റ് കാണുക. അധ്യാപക തസ്തികയില്‍ 1,000 രൂപ അപേക്ഷാ ഫീസുണ്ട്.
ഡിമാന്‍ഡ് ഡ്രാഫ്റ്റ് വഴി ഫീസടയ്ക്കണം. അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷാ മാതൃക പൂരിപ്പിച്ച് അനുബന്ധരേഖകളുമായി The Director, K.R. Narayanan National Institute of Visual Science And Arts, Thekkumthala, Kanjiramattom P.O., Kottayam, PIN-686 585 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് പത്ത്.
കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒഴിവ്
11:15 AM Feb 17, 2022 | Deepika.com