ബിഹാറിലെ പാറ്റ്നയിലുള്ള ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവിധ തസ്തികകളിലായി 296 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതില്‍ 200 ഒഴിവുകള്‍ നഴ്സിംഗ് ഓഫീസര്‍ തസ്തികയിലാണ്.
നഴ്സിംഗ് ഓഫീസര്‍- 200 (സ്ത്രീ- 160, പുരുഷന്- 40)
യോഗ്യത: 1. ബിഎസ്സി (ഓണേഴ്സ്) നഴ്സിംഗ്/ബിഎസ്സി നഴ്സിംഗ് അല്ലെങ്കിൽ ബിഎസ്സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ്. സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിംഗ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്വൈഫ് രജിസ്ട്രേഷൻ. 2. ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ഡിപ്ലോമ. സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിംഗ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്വൈഫ് രജിസ്ട്രേഷൻ. കുറഞ്ഞത് അന്‍പതു കിടക്കകളുള്ള ആശുപത്രിയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 18- 30 വയസ്. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
►സ്റ്റോര്‍ കീപ്പര്‍- പത്ത്
►ജൂണിയര്‍ എന്‍ജിനിയര്‍(സിവില്‍)- നാല്
►ജൂണിയര്‍ എന്‍ജിനിയര്‍ (എസി ആന്‍ഡ് ആര്)- നാല്
► മെഡിക്കോ സോഷ്യല്‍ വര്‍ക്കര്‍- നാല്
► സാനിറ്ററി ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട്- എട്ട്
► സ്റ്റെനോഗ്രാഫര്‍- 18
► ജൂണിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്- 18
► സ്റ്റോര്‍ കീപ്പര്‍ കം-ക്ലാര്‍ക്ക്- 25
► ജൂണിയര്‍ വാര്ഡന്- ആറ് എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍.
അപേക്ഷാ ഫീസ്: 1500 രൂപ. വനിതകള്‍, ഇഡബ്ല്യുഎസ്, എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് 1200 രൂപ.
അപേക്ഷ: www.aiimspatn a.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 29.
പാറ്റ്ന എയിംസില്‍ 296 ഒഴിവുകള്‍
12:46 PM Nov 06, 2021 | Deepika.com