ഇന്ത്യൻ നേവിയിൽ സെയ്ലേഴ്സ് ഫോർ മെട്രിക് റിക്രൂട്ട് വിഭാഗത്തിൽ 300 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഷെഫ്, സ്റ്റ്യുവാർഡ്, ഹൈജീനിസ്റ്റ് വിഭാഗങ്ങളിൽ പുരുഷൻമാർക്ക് അവസരം. 2022 ഏപ്രിൽ ബാച്ചിലേക്കാണു പ്രവേശനം. നവംബർ രണ്ടുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
യോഗ്യത: പത്താംക്ലാസ് ജയം. ഷെഫ്/സ്റ്റ്യുവാർഡ്/ഹൈജീനിസ്റ്റ് മേഖലയിലെ പരിജ്ഞാനം.
പ്രായം: 2002 ഏപ്രിൽ ഒന്നിനും 2005 മാർച്ച് 31 നും മധ്യേ ജനിച്ചവർ.
ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 157 സെമീ. തൂക്കവും നെഞ്ചളവും ആനുപാതികം.
നെഞ്ചളവ്: കുറഞ്ഞത് 5 സെമീ വികാസം. 2022 ഏപ്രിൽ ഐഎൻഎസ് ചിൽകയിൽ 12 ആഴ്ച പരിശീലനം. ഇതു വിജയകരമായി പൂർത്തിയാക്കിയാൽ പ്രാഥമിക നിയമനം.
സ്റ്റൈപ്പെൻഡ്: പരിശീലന സമയത്തു 14,600 രൂപ. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ 21,700 - 69,100 രൂപ സ്കെയിലിൽ നിയനം.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ശാരീരിക ക്ഷമതാ പരീക്ഷയ്ക്ക് ഏഴു മിനിറ്റിൽ 1.6 കിമീ ഓട്ടം, 20 സ്ക്വാറ്റ്സ്, 10 പുഷപ്സ് എന്നിവയുണ്ടാകും.
വെബ്സൈറ്റ്: www.joinindianna vy. gov.in
നേവിയിൽ സെയിലർ
07:54 AM Nov 02, 2021 | Deepika.com