നോര്‍ത്തേണ്‍ റെയില്‍വേയില്‍ അപ്രന്റിസ് തസ്തികയിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് സെല്‍ (ആര്‍ആര്‍സി) അപേക്ഷ ക്ഷണിച്ചു. 3093 ഒഴിവുകളാണ് ഉള്ളത്.
പ്രായം: 15- 24 വയസ്. 2021 ഒക്ടോബര്‍ 20 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എസ്സി,എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും. യോഗ്യത: അമ്പതു ശതമാനം മാര്‍ക്കോടെ പത്താംക്ലാസ് പാസ്. ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ എന്‍സിവിടി/ എസ്സിവിടി സര്‍ട്ടിഫിക്കറ്റ്.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: 100 രൂപ. എസ്സി, എസ്ടി, വികലാംഗര്‍, വനികള്‍ എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.actapr.rrcnr.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 20.
നോര്‍ത്തേണ്‍ റെയില്‍വേയില്‍ അപ്രന്റിസ്
02:43 PM Sep 22, 2021 | Deepika.com