കൊച്ചി ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കയർ ബോർഡിൽ 36 ഒഴിവുണ്ട്. സ്ഥിരം നിയമനമാണ്. കേരളത്തിൽ വിവിധ തസ്തികകളിലായി എട്ട് ഒഴിവുകളാണ് ഉള്ളത്.
സീനിയർ സയന്റിഫിക് ഓഫീസർ (എൻജിനിയറിംഗ്)- ഒന്ന്, സീനിയർ സയന്റിഫിക് ഓഫീസർ- ഒന്ന്, സയന്റിഫിക് അസിസ്റ്റന്റ് (എൻജിനിയിറിംഗ്)- ഒന്ന്, ഷോറും മാനേജർ- നാല്, അസിസ്റ്റന്റ്- ഒന്പത്, യുഡി ക്ലാർക്ക്- നാല്, ജൂണിയർ സ്റ്റെനോഗ്രാഫർ- നാല്, മെക്കാനിക്ക് ഗ്രേഡ് രണ്ട്- ഒന്ന്, ഹിന്ദി ടൈപ്പിസ്റ്റ്- ഒന്ന്, ലോവർ ഡിവിഷൻ ക്ലാർക്ക്- ഒന്ന്, സെയിൽസ് മാൻ- അഞ്ച്, ട്രെയിനിംഗ് അസിസ്റ്റന്റ്- മൂന്ന്, മെഷീൻ ഓപ്പറേറ്റർ- ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ.
വിശദവിവരങ്ങൾക്കും അപേക്ഷയ്ക്കും www.coirb oard.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 15.
കയർ ബോർഡിൽ 36 അവസരം
04:09 PM Jul 28, 2021 | Deepika.com