മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡിംഗ് ലിമിറ്റഡ് (എംഡിഎല്‍) നോണ്‍ എക്സിക്യൂട്ടീവ് തസ്തികകളിൽ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ നാല്.
എസി റഫ്രിജറേറ്റര്‍ മെക്കാനിക്ക്: അഞ്ച്
കംപ്രസര്‍ അറ്റന്‍ഡന്റ്: അഞ്ച്
കാര്‍പെന്റര്‍: 81
ചിപ്പര്‍ ഗ്രൈഡന്: 13
കോംപോസിറ്റ് വെല്‍ഡര്‍: 132
ഡീസല്‍ ക്രെയിന്‍ ഓപ്പറേറ്റര്‍: അഞ്ച്
ഡീസല്‍ കം മോട്ടര്‍ മെക്കാനിക്ക്: നാല്
ജൂണിയര്‍ ഡ്രാഫ്റ്റ്സ്മാന്‍: 54
ഇലക്ട്രീഷ്യന്: 204
ഇലക്ട്രോണിക് മെക്കാനിക്ക്: 55
ഫിറ്റര്‍: 119
ജൂണിയര്‍ ക്യുസി ഇന്‍സ്പെക്ടര്‍ (മെക്കാനിക്ക്): 13
ഗ്യാസ് കട്ടര്‍: 38
മെഷീനിസ്റ്റ്: 28
മില്‍റൈറ്റ് മെക്കാനിക്ക്: 10
പെയിന്റര്‍: 100
പൈപ്പ് ഫിറ്റര്‍: 104
റിഗ്ഗര്‍: 88
സ്ട്രക്ചറല്‍ ഫാബ്രിക്കേറ്റര്‍: 125
സ്റ്റോര്‍ കീപ്പര്‍: 10
യൂട്ടിലിറ്റി ഹാന്‍ഡ്: 14
പ്ലാനര്‍ എസ്റ്റിമേറ്റര്‍: എട്ട്
പാരാമെഡിക്സ്: രണ്ട്
യൂട്ടിലിറ്റി ഹെഡ്: 135
തുടങ്ങിയ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യത: പന്ത്രണ്ടാം ക്ലാസും ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ അപ്രന്റിസ്ഷിപ് സര്‍ട്ടിഫിക്കറ്റും. പാരാമെഡിക്സ് തസ്തികയില്‍ മൂന്നു വര്‍ഷത്തെ നഴ്സിംഗ് ഡിഗ്രി/ ഡിപ്ലോമ.
പ്രായം: 18- 38 വയസ്. 2021 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാകും. എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്നും വികലാംഗര്‍ക്ക് പത്തും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും.
ശമ്പളം: സില്‍ഡ് ഗ്രേഡില്‍ 17,000- 64,360 രൂപ. സെമി സ്കില്‍ഡ് ഗ്രേഡില്‍ 13,200- 49,910 രൂപ.
അപേക്ഷാ ഫീസ്: 100 രൂപ.
അപേക്ഷിക്കേണ്ട വിധം: www.mazagondock.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
മസഗോണ്‍ ഡോക്കില്‍ അവസരം
02:11 PM Jun 22, 2021 | Deepika.com