കാ​ഴ്ച​യു​ടെ ബ്ര​ഹ്മാ​ണ്ഡവി​സ്മ​യം പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ

11:06 PM Sep 17, 2022 | Deepika.com
ഇ​ന്ത്യ​ൻ സി​നി​മാ പ്രേ​മി​ക​ൾ എ​ക്കാ​ല​വും ഓ​ർ​ത്തി​രി​ക്കു​ന്ന നി​ര​വ​ധി വി​സ്മ​യ​ങ്ങ​ൾ ബി​ഗ് സ്ക്രീ​നി​ൽ ഒ​രു​ക്കി​യ സം​വി​ധാ​യ​ക​ൻ മ​ണിര​ത്ന​ത്തി​ന്‍റെ സ്വ​പ്നപ​ദ്ധ​തി തി​യ​റ്റ​റി​ലേ​ക്ക്. ഇ​തി​ഹാ​സ സാ​ഹി​ത്യ​കാ​ര​ൻ ക​ൽ​ക്കി​യു​ടെ പ്ര​സി​ദ്ധ​മാ​യ ച​രി​ത്ര നോ​വ​ലി​നെ ആ​ധാ​ര​മാ​ക്കി മ​ണി​ര​ത്നം അ​ണി​യി​ച്ചൊ​രു​ക്കി​യ ബ്ര​ഹ്മാ​ണ്ഡചി​ത്ര​മാ​യ പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ 30 ന് ​തി​യ​റ്റ​റി​ലേ​ക്കെ​ത്തു​ന്നു. ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഫ്രാ​ഞ്ചൈ​സി​യു​ടെ ആ​ദ്യ ഭാ​ഗ​ത്തി​ന്‍റെ റി​ലീ​സാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. മ​ണിര​ത്ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ദ്രാ​സ് ടാ​ക്കീ​സും ലൈ​ക പ്രോ​ഡ​ക്ഷ​നും ചേ​ർ​ന്നാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പ​ത്താം നൂ​റ്റാ​ണ്ടി​ൽ ചോ​ള ച​ക്ര​വ​ർ​ത്തി​യു​ടെ സിം​ഹാ​സ​ന​ത്തി​ന് നേ​രി​ടേ​ണ്ടിവ​ന്ന തു​ട​ർ​പ്ര​തി​സ​ന്ധി​ക​ളും അ​പ​ക​ട​ങ്ങ​ളും സൈ​ന്യ​ത്തി​നും ശ​ത്രു​ക്ക​ൾ​ക്കും ച​തി​യന്മാ​ർ​ക്കും ഇ​ട​യി​ൽ ന​ട​ക്കു​ന്ന പോ​രാ​ട്ട​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ൽ ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

500 കോ​ടി​യു​ടെ വി​സ്മ​യം

ഇ​ന്ത്യ​ൻ സി​നി​മാലോ​കം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്രം 500 കോ​ടി മു​ത​ൽമു​ട​ക്കി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​ണി​ര​ത്നം അ​ണി​യി​ച്ചൊ​രു​ക്കി​യ മ​ൾ​ട്ടി സ്റ്റാ​ർ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ എ​റ്റ​വും വ​ലി​യ ച​ല​ച്ചി​ത്രസം​രം​ഭം എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ​യാ​ണ് എ​ത്തു​ന്ന​ത്. ചോ​ള രാ​ജ​വം​ശ​ത്തി​ലെ പ്ര​ധാ​ന ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന അ​രു​ണ്‍​മൊ​ഴി​വ​രം എ​ന്ന രാ​ജ​രാ​ജ ചോള​ന്‍റെ ക​ഥ​യാ​ണ് ഇ​തി​വൃ​ത്തം. 2019ലാ​ണ് ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. 2400 പേ​ജു​ക​ളി​ലാ​യി അ​ഞ്ച് ഭാ​ഗ​ങ്ങ​ളാ​യി എ​ഴു​തി​യ ച​രി​ത്ര നോ​വ​ലാ​ണ് ര​ണ്ട് ഫ്രാ​ഞ്ചൈ​സി​ക​ളാ​യി മ​ണി​ര​ത്നം ഒ​രു​ക്കു​ന്ന​ത്. ത​മി​ഴ്, ഹി​ന്ദി, തെ​ലു​ഗു, മ​ല​യാ​ളം, ക​ന്ന​ഡ ഭാ​ഷ​ക​ളി​ൽ ചി​ത്രം തി​യ​റ്റ​റുകളിലെ​ത്തും.

ത​മി​ഴ​ക​ത്തെ വ​ലി​യ താ​ര​നി​ര

വി​ക്രം, ഐ​ശ്വ​ര്യാ റാ​യ്, തൃ​ഷ, ജ​യം​ര​വി, കാ​ർ​ത്തി, റ​ഹ്മാ​ൻ, പ്ര​കാ​ശ് രാ​ജ്, പ്ര​ഭു, ശ​ര​ത് കു​മാ​ർ, പ്ര​കാ​ശ് രാ​ജ്, വി​ക്രം പ്ര​ഭു, പാ​ർ​ത്ഥി​പ​ൻ, ബാ​ബു ആ​ന്‍റ​ണി, അ​ശ്വി​ൻ കാ​കു​മാ​നു, റി​യാ​സ് ഖാ​ൻ, ശോ​ഭി​താ ദു​ലി​പാ​ല, ജ​യ​ചി​ത്ര തു​ട​ങ്ങി ഒ​ട്ടേ​റേ അ​ഭി​നേ​താ​ക്ക​ൾ ചി​ത്ര​ത്തി​ലു​ണ്ട്. മ​ല​യാ​ള​ത്തി​ൽ നി​ന്ന് ജ​യ​റാം, ഐ​ശ്വ​ര്യ ല​ക്ഷ്മി, ലാ​ൽ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു​. എ.​ആ​ർ. റ​ഹ്മാ​നാ​ണ് സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ലു​ള്ള ഗാ​ന​ങ്ങ​ൾ എ​ഴു​തി​യി​രി​ക്കു​ന്ന​ത് റ​ഫീ​ഖ് അ​ഹ​മ്മ​ദാ​ണ്.

വി​ത​ര​ണം ശ്രീ ​ഗോ​കു​ലം മൂ​വീ​സ്

കേ​ര​ള​ത്തി​ലെ പ്ര​മു​ഖ നി​ർ​മാ​ണ, വി​ത​ര​ണ ക​ന്പ​നി​യാ​യ ശ്രീ ​ഗോ​കു​ലം മൂ​വീ​സി​നാ​ണ് പൊ​ന്നി​യി​ൽ സെ​ൽ​വം ഒ​ന്നിന്‍റെ കേ​ര​ള​ത്തി​ലെ ഡി​സ്ട്രി​ബ്യൂ​ഷ​ൻ റൈ​റ്റ്സ്. സിനിമാലോ​കം കാ​ത്തി​രി​ക്കു​ന്ന പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ പോ​ലൊ​രു ചി​ത്രം കേ​ര​ള​ത്തി​ലെ തീ​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ഗോ​കു​ലം മൂ​വീ​സ് ഉ​ട​മ ഗോ​കു​ലം ഗോ​പാ​ല​ൻ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ 250 തി​യേ​റ്റ​റു​ക​ളി​ലാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ക.
ഓ​ണം റി​ലീ​സാ​യ വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്ത ബി​ഗ് ബ​ജ​റ്റ് ചി​ത്രം പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ടി​ന്‍റെ നി​ർ​മാ​ണ​വും തെ​ലു​ങ്ക് ചി​ത്രം ലൈ​ഗ​ർ, വി​ക്ര​മി​ന്‍റെ ത​മി​ഴ് ചി​ത്രം കോ​ബ്ര എ​ന്നി​വ​യു​ടെ കേ​ര​ള​ത്തി​ൽ വി​ത​ര​ണ​വും ശ്രീ ​ഗോ​കു​ലം മൂ​വീ​സാ​യി​രു​ന്നു. പി​ആ​ർ​ഒ: ശ​ബ​രി.