ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 1,074 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്ലൈനായി അപേക്ഷിക്കണം. ജൂണിയർ മാനേജർ, എക്സിക്യൂട്ടീവ്, ജൂണിയർ എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് അവസരം.
ജൂണിയർ മാനേജർ- മൊത്തം 111
സിവിൽ- 31 ഒഴിവ്
യോഗ്യത: 60 ശതമാനം മാർക്കോടെ സിവിൽ എൻജിനിയറിംഗ് ബിരുദം.
ഓപ്പറേഷൻ ആൻഡ് ബിഡി- 77
യോഗ്യത: 60 ശതമാനം മാർക്കോടെ മാർക്കറ്റിംഗ്/ ബിസിനസ് ഓപ്പറേഷൻ/ കസ്റ്റമർ റിലേഷൻ/ ഫിനാൻസ് എംബിഎ/ പിജിഡിബിഎ/ പിജിഡിബിഎം/ പിജിഡിഎം
മെക്കാനിക്കൽ- മൂന്ന്
യോഗ്യത: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ മെക്കട്രോണിക്സ്/ ഇൻഡസ്ട്രിയൽ/ പ്രൊഡക്ഷൻ/ ഓട്ടോമൊബൈൽ/ മാനുഫാക്ചറിംഗ്/ ഇൻസ്ട്രുമെന്റേഷൻ കണ്ട്രോൾ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് 60 ശതമാനം മാർക്കോടെ ബിരുദം.
എക്സിക്യൂട്ടീവ് മൊത്തം 442 ഒഴിവ്
സിവിൽ- 73
യോഗ്യത: 60 ശതമാനം മാർക്കോടെ സിവിൽ (ട്രാൻസ്പോർട്ടേഷൻ/ കണ്സ്ട്രക്ഷൻ/ പബ്ലിക് ഹെൽത്ത്/ വാട്ടർ റിസോഴ്സ്) എൻജിനിയറിംഗ് ഡിപ്ലോമ.
ഇലക്ട്രിക്കൽ- 42
യോഗ്യത: 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ പവർ സപ്ലൈ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കണ്ട്രോൾ/ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക് ഇൻസ്ട്രുമെന്റേഷൻ/ അപ്ലൈഡ് ഇലക്ട്രോണിക്സ്/ ഡിജിറ്റൽ ഇലക്ട്രോണിക്സ്/ പവർ ഇലക്ട്രോണിക്സ് മൂന്നുവർഷത്തെ ഡിപ്ലോമ.
സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ- 87
യോഗ്യത: 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ മൈക്രോപ്രൊസസർ/ ടിവി എൻജിനീയറിംഗ്/ ഫൈബർ ഒപ്റ്റിക് കമ്യൂണിക്കേഷൻ/ ടെലികമ്യൂണിക്കേഷൻ/ കമ്യൂണിക്കേഷൻ/ സൗണ്ട് ആൻഡ് ടിവി എൻജിനീയറിംഗ്/ ഇൻഡസ്ട്രിയൽ കണ്ട്രോൾ/ ഇലക്ട്രോണിക് ഇൻസ്ട്രുമെന്റേഷൻ/ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ അപ്ലൈഡ് ഇലക്ട്രോണിക്സ്/ ഡിജിറ്റൽ ഇലക്ട്രോണിക്സ്/ പവർ ഇലക്ട്രോണിക്സ്/ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി/ കംപ്യൂട്ടർ ആപ്ലിക്കേഷൻ/ കംപ്യൂട്ടർ എൻജിനിയറിംഗ്/ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ടെക്നോളജി മൂന്നുവർഷത്തെ ഡിപ്ലോമ.
ഓപ്പറേഷൻ ആൻഡ് ബിഡി- 237
യോഗ്യത: 60 ശതമാനം മാർക്കോടെ അംഗീകൃത സ്ഥാപനത്തിൽനിന്ന് ബിരുദം.
മെക്കാനിക്കൽ- മൂന്ന്
യോഗ്യത: 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ മാനുഫാക്ചറിംഗ്/ മെക്കട്രോണിക്സ്/ പ്രൊഡക്ഷൻ/ ഓട്ടോമൊബൈൽ/ ഇൻസ്ട്രുമെന്റേഷൻ മൂന്നുവർഷത്തെ ഡിപ്ലോമ.
ജൂണിയർ എക്സിക്യൂട്ടീവ് ഇലക്ട്രിക്- 135
യോഗ്യത: പത്താംക്ലാസും 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രീഷ്യൻ/ വയർമാൻ/ ഇലക്ട്രോണിക്സ് രണ്ടുവർഷത്തെ ഐടിഐ/ അപ്രന്റിസ്ഷിപ്പ്.
സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ- 147
യോഗ്യത: പത്താംക്ലാസും 60 ശതമാനം മാർക്കോടെ ഇലക്ട്രോണിക്സ്/ കമ്യൂണിക്കേഷൻ/ ഇൻഫർമേഷൻ ടെക്നോളജി/ ടിവി ആൻഡ് റേഡിയോ/ ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ/ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ അപ്ലൈഡ് ഇലക്ട്രോണിക്സ്/ ഡിജിറ്റൽ ഇലക്ട്രോണിക്സ്/ പവർ ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ/ കംപ്യൂട്ടർ നെറ്റ്വർക്കിംഗ്/ ഡേറ്റാ നെറ്റ്വർക്കിംഗ് രണ്ടുവർഷത്തെ ഐടിഐ/അപ്രന്റിസ്ഷിപ്.
ഓപ്പറേഷൻ ആൻഡ് ബിഡി- 225
യോഗ്യത: പത്താംക്ലാസും 60 ശതമാനം മാർക്കോടെ ഏതെങ്കിലും ട്രേഡിൽ രണ്ടുവർഷത്തെ ഐടിഐ/ അപ്രന്റിസ്ഷിപ്പ്.
മെക്കാനിക്കൽ- 14
യോഗ്യത: പത്താംക്ലാസും 60 ശതമാനം മാർക്കോടെ ഫിറ്റർ/ ഇലക്ട്രീഷൻ/ മോട്ടോർ മെക്കാനിക്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ ഐടിഐ/ അപ്രന്റിസ്ഷിപ്പ്.
പ്രായം: ജൂണിയർ മാനേജർ തസ്തികയിൽ 18-27 വയസ്. എക്സിക്യുട്ടീവ് തസ്തികയിൽ 18-30 വയസ്. ജൂണിയർ എക്സിക്യൂട്ടീവ് തസ്തികയിൽ 18-30 വയസ്. എസ്സി, എസ്ടി വിഭാഗത്തിന് അഞ്ചുവർഷവും ഒബിസി വിഭാഗത്തിന് മൂന്നുവർഷവും വയസിളവ് ലഭിക്കും.
തെരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് എക്സാമിനേഷനിലൂടെയാണ് തെരഞ്ഞെടുപ്പ്. എക്സിക്യൂട്ടീവ് വിഭാഗത്തിലെ ഓപ്പറേഷൻ ആൻഡ് ബിഡി ഡിസിപ്ലിനിലെ തെരഞ്ഞെടുപ്പിൽ കംപ്യൂട്ടർ ബേസ്ഡ് ആപ്റ്റിറ്റ്യൂഡ് പരീക്ഷകൂടിയുണ്ടായിരിക്കും. എല്ലാ വിഭാഗത്തിലും രേഖാപരിശോധനയും മെഡിക്കൽ ടെസ്റ്റും ഉണ്ടായിരിക്കും. ജൂണിയർ മാനേജർ ലെവലിൽ അഭിമുഖവും ഉണ്ടായിരിക്കും. കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.dfccil.com എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: മേയ് 23.
ഫ്രൈറ്റ് കോറിഡോർ കോർപറേഷനിൽ മാനേജർ/എക്സിക്യൂട്ടീവ്
02:47 PM May 10, 2021 | Deepika.com