ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ 100 ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ടെസ്റ്റിലൂടെയും അഭിമുഖത്തിലൂടെയുമാണ് തെരഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷിക്കണം.
ഡിസൈൻ ട്രെയിനി: 60 ഒഴിവ്.
യോഗ്യത: എയ്റോനോട്ടിക്കൽ/എയ്റോസ്പേസ്/ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/മെക്കാനിക്കൽ/മെക്കാനിക്കൽ ആൻഡ് ഇൻഡസ്ട്രിയൽ എൻജിനിയറിംഗ്/മെക്കാനിക്കൽ പ്രൊഡക്ഷൻ ബിഇ/ബിടെക്.
മാനേജ്മെന്റ് ട്രെയിനി (ടെക്നിക്കൽ): 40 ഒഴിവ്.
യോഗ്യത: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ്/മെക്കാനിക്കൽ/മെക്കാനിക്കൽ ആൻഡ് ഇഡസ്ട്രിയൽ എൻജിനിയറിംഗ്/കംപ്യൂട്ടർ സയൻസ് ബിഇ/ബിടെക്.
പ്രായപരിധി: 28 വയസ്. 05.04.2021 തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എസ്സി, എസ്ടി വിഭാഗത്തിന് അഞ്ചും ഒബിസി വിഭാഗത്തിന് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: 500 രൂപ.
അപേക്ഷിക്കേണ്ട വിധം: www.hal-india.co.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ഫീസടയ്ക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ 100 ട്രെയിനി
12:27 PM Mar 29, 2021 | Deepika.com