ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപറേഷനിൽ വിവിധ തസ്തികകളിലായി 292 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. ഏപ്രിൽ രണ്ടു വരെ അപേക്ഷിക്കാം.
സ്റ്റേഷൻ കൺട്രോളർ കം ട്രെയിൻ ഓപ്പറേറ്റർ: 186
യോഗ്യത: ഇലക്ട്രിക്കൽ/ഇലക്ട്രോണികസ്/ഇലക്ട്രോണികസ് ആൻഡ് ടെലികമ്യൂണിക്കേഷനിൽ മൂന്നു വർഷത്തെ എൻജിനിയറിംഗ് ഡിപ്ലോമ/തത്തുല്യം.
ശന്പളം: 33,000- 67,300 രൂപ.
മെയിന്റനർ-100
യോഗ്യത: ഇലക്ട്രിക്കൽസ്/ഇലക്ട്രോണിക് മെക്കാനിക്ക് /ഫിറ്റർ ട്രേഡിൽ ഐടിഐ. (എൻസിവിടി/എസ്സിവിടി)
ശന്പളം: 19,500- 39,900 രൂപ.
അസിസ്റ്റന്റ് മാനേജർ , ഓപ്പറേഷൻസ്: ആറ് ഒഴിവ്.
യോഗ്യത: ഇലക്ട്രിക്കൽസ്/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിഇ/ബിടെക്/തത്തുല്യം.
ശന്പളം: 50,000- 1,60,000 രൂപ.
അപേക്ഷകർക്ക് അറുപതു ശതമാനം മാർക്ക് ഉണ്ടായിരിക്കണം. പട്ടികവിഭാഗക്കാർക്ക് അന്പതു ശതമാനം മാർക്ക് മതി.
പ്രായം: 21- 28 വയസ്.
അപേക്ഷാ ഫീസ്:590 രൂപ. പട്ടിക വിഭാഗക്കാർക്ക് 236 രൂപ. കൂടുതൽ വിവരങ്ങൾക്ക് www.upmetrorail.com സന്ദർശിക്കുക.
യുപി മെട്രോയിൽ 292 ഒഴിവ്
03:17 PM Mar 15, 2021 | Deepika.com