ജൂണിയർ റിസർച്ച് ഫെലോഷിപ്പ്, നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ യുജി സിക്കു വേണ്ടി മേയ് രണ്ടു മുതൽ 17 വരെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തുന്നു. മാർച്ച് മൂന്നു വരെ ഓൺലൈനായി അപേക്ഷിക്കാം. രണ്ടു വർഷത്തേക്കാണ് കാലാവധി. ജൂലൈയിൽ ഫലം പ്രസിദ്ധീകരിക്കും.
ഫെലോഷിപ്പോടുകൂടി ഗവേഷണ പഠനത്തിനുള്ള ജൂണിയർ റിസർച്ച് ഫെലോഷിപ്പിനും (ജെആർ എഫ്) സർവകലാശാല, കോളജ് എന്നിവിടങ്ങളിൽ അധ്യാപകരാകാനുമുള്ള യോഗ്യതാ നിർണയ (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്-നെറ്റ്) പരീക്ഷയാണിത്. ഓൺലൈനായാണ് പരീക്ഷ നടത്തുന്നത്.
ജെആർഎഫ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്ന ഉയർന്ന പ്രായപരിധി 30 വയസാണ്. പട്ടിക വിഭാഗക്കാർക്കും, ഒബിസി, വികലാംഗർ, വനിതകൾ എന്നിവർക്കും അഞ്ചു വർഷത്തെ ഇളവ് അനുവദിക്കും. എന്നാൽ, ലക്ചറർഷിപ്പ് പരീക്ഷയ്ക്കു പ്രായപരിധിയില്ല.
അപേക്ഷാ ഫീസ്: ജനറൽ വിഭാഗത്തിന് 1000 രൂപ. ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 500 രൂപ. എസ്സി, എസ്ടി, വികലാംഗ വിഭാഗക്കാർക്ക് 250 രൂപ.
ഒരു മണിക്കൂർ ദൈർഘ്യമുള്ള പേപ്പർ ഒന്നിൽ 50 ചോദ്യങ്ങളുണ്ടാവും. ടീച്ചിംഗ്, റിസർച്ച് ആപ്റ്റിറ്റ്യൂഡ് എന്നിവയിൽനിന്നുള്ള 50 ചോദ്യങ്ങൾക്കും നിർബന്ധമായി ഉത്തരം നല്കണം.
ഏതു വിഷയത്തിലാണോ നെറ്റ് അപേക്ഷിക്കുന്നത്, അതു സംബന്ധിച്ച ചോദ്യങ്ങൾ മാത്രമാവും പേപ്പർ രണ്ടിലുണ്ടാവുക.
രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പേപ്പർ രണ്ട് പരീക്ഷയിൽ 100 ചോദ്യങ്ങളുണ്ടാവും.
പാർട്ട് എ: എല്ലാ വിഭാഗക്കാർക്കും പൊതുവായുള്ളതായിരിക്കും.
ലോജിക്കൽ റീസണിംഗ്, ഗ്രാഫിക്കൽ അനാലിസിസ്, അനലിറ്റിക്കൽ ആൻഡ് ന്യൂമറിക്കൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് കംപാരിസണ്, സീരീസ് ഫോർമേഷൻ, പസിൽസ് എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പാർട്ട് ബി: ബന്ധപ്പെട്ട വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക.
രണ്ടു പരീക്ഷകളും ഒബ്ജക്ടീവ് രീതിയിലായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് w ww.nta.ac.in സന്ദർശിക്കുക.