യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ എൻഡിഎ (I)ആൻഡ് നേവൽ അക്കാഡമി (എൻഎ) എക്സാമിനേഷൻ (I) ന് ഡിസംബർ 30 മുതൽ 2021 ജനുവരി 19 വരെ അപേക്ഷിക്കാം. എൻ ഡിഎ 147കോഴ്സിലേക്കും എൻഎ 109-ാം കോഴ്സിലേക്കുള്ള പൊതുപരീക്ഷ 2021 ഏപ്രിൽ 18ന് നടക്കും. മൊത്തം 418 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നാഷണൽ ഡിഫൻസ് അക്കാഡമി-370, നേവൽ അക്കാഡമി-48.
ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷകർ 2002 ജൂൺ രണ്ടിനും 2005 ജൂൺ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത
ആർമി: പ്ലസ്ടു പാസ്. എയർഫോഴ്സ്, നേവി, നേവൽ അക്കാഡമി ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ പഠിച്ച പ്ലസ്ടു. പ്ലസ്ടു പരീക്ഷ എഴുതുന്നവർക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷാഫീസ്: 100 രൂപ.
www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാം.
എൻഡിഎ: 19 വരെ അപേക്ഷിക്കാം
11:23 AM Jan 11, 2021 | Deepika.com