കെജിഎഫിനും ചാർളി 777 നും ശേഷം കന്നട സിനിമാ ലോകത്തുനിന്നും പ്രണയ കഥയാണ് ഇനി പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. കാശിയുടെ പശ്ചാത്തലത്തില്‍ വ്യത്യസ്ത പ്രണയകഥ പറയുന്ന ബനാറസിൽ സെയ്ദ് ഖാന്, സൊണാൽ മോണ്ടീറോ എന്നിവര്‍ ജോഡികളാകുന്നു.
ഭാഷാന്തരമില്ലാതെ മികച്ച സിനിമകള്‍ക്ക് പ്രേക്ഷക സ്വീകാര്യതയേറുന്ന കാഴ്ചയാണ് ഇന്ന് നമ്മുടെ ബോക്സോഫീസില്‍. തമിഴ് ചിത്രങ്ങള്‍ മൊഴിമാറ്റമില്ലാതെയും തെലുങ്ക് ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയും വലിയ വിജയമാണ് ഇവിടെ നേടുന്നത്. തെലുങ്ക് ചിത്രങ്ങളുടെ പിന്നാലെ കന്നടയില്നിന്നും മികച്ച ചിത്രങ്ങള്‍ മൊഴിമാറ്റി കേരളത്തിലെ തിയറ്ററിലെത്തി വിജയം നേടുകയാണ്.
കെജിഎഫ് രണ്ട് ഭാഗങ്ങളും ആഴ്ചകള്‍ക്കു മുമ്പ് തിയറ്ററിലെത്തിയ ചാര്‍ളി 777 ചിത്രവും പ്രേക്ഷകര്‍ വലിയ വിജയമാക്കി. കന്നടയില്‍നിന്ന് ഇനി വേറിട്ട പ്രണയ കഥയാണ് പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. കാശിയിലെ ഘട്ടുകളുടെ പശ്ചാത്തലത്തില്‍ ബന്ധങ്ങളെ പര്യവേഷണം ചെയ്യുന്ന പ്രണയകഥ പറയുന്ന ബനാറസാണ് തിയറ്ററിലെത്തുന്നത്.
സെയ്ദ് ഖാന് - സൊണാല്‍ മോണ്ടീറോ
കര്‍ണാടകത്തിലെ രാഷ്ട്രീയക്കാരനായ സമീര്‍ അഹമ്മദ് ഖാന്റെ മകന് സെയ്ദ് ഖാന് നായകനായി എത്തുന്ന ആദ്യ ചിത്രമാണ് ബനാറസ്. ഏറെ നാളായി സെയ്ദ് ഖാന്റെ സിനിമാ അരങ്ങേറ്റം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഒലവേ മന്ദാരം, ബ്യൂട്ടിഫുള്‍ മനസുകള്‍, ബെല്‍ ബോട്ടം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന് ജയതീര്‍ത്ഥയാണ് സെയ്ദിനെ വെള്ളിത്തിരയില്‍ ലോഞ്ച് ചെയ്യുന്നത്. കന്നട സിനിമയിലെ മുന്‍നിര നായിക സൊണാൽ മോണ്ടീറോയാണ് ചിത്രത്തില്‍ നായികയാകുന്നത്.
നാഷണല്‍ ഖാന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ തങ്കരാജ് ബല്ലാല്‍ നിര്‍മിക്കുന്ന ചിത്രത്തിനു ഛായാഗ്രഹണം അദ്വൈത ഗുരുമൂര്‍ത്തിയും എഡിറ്റിംഗ് കെ.എം. പ്രകാശും നിര്‍വഹിക്കുന്നു. ബനാറസിലെ മാന്ത്രിക നഗരത്തില്‍ കുടുംബ ബന്ധങ്ങള്‍ക്കും പ്രണയത്തിനും പ്രധാന്യം നല്കി റൊമാന്റിക് മിസ്ട്രി മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബനാറസിലെ 84 ഘട്ടുകളും ഹൃദയ സ്പര്‍ശിയായി ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്.
പാന്‍ ഇന്ത്യന്‍ സിനിമ
കന്നട, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യ പ്രൊജക്്ട് എന്ന നിലയിലാണ് ബനാറസ് പ്രേക്ഷകരിലെത്തുന്നത്. ബനാറസിന്റെ എല്ലാ ഭാഷകളിലുമുള്ള ഓഡിയോ-വീഡിയോ ഗാനങ്ങളുടെ അവകാശം ലഹരി മ്യൂസിക്ക് സ്വന്തമാക്കി. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് നവാഗത നായകന്റെ ചിത്രത്തിലെ ഗാനങ്ങള്‍ വന്‍തുകയ്ക്ക് സ്വന്തമാക്കുന്നതെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു.
അഞ്ചു ഭാഷകളില്‍ ഒരുക്കുന്ന പുതുമുഖങ്ങളുടെ ചിത്രമായ ബനാറസിലെ ഗാനങ്ങള്‍ ലഹരി മ്യൂസിക്ക് എടുത്തതില്‍ ആവേശം പകരുന്നു, ഒപ്പം സന്തോഷവും- സംവിധായകന് ജയതീര്‍ത്ഥ പറഞ്ഞു. മലയാളിയായ സംഗീത സംവിധായകന് അജനീഷ് ലോകനാഥാണ് സംഗീതം നല്‍കിയിരിക്കുന്നത്. പുറത്തിറങ്ങിയ ഗാനം ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.
മായ ഗംഗേ മായ ഗംഗേ...
മലയാളം, കന്നട ഭാഷകളിലെ വീഡിയോ ഗാനം ബംഗളുരു ജെ.ടി. വേര്‍ഡ് മാളില്‍ നടന്ന ചടങ്ങില്‍ റിലീസ് ചെയ്തിരുന്നു. മായ ഗംഗേ... എന്നു തുടങ്ങുന്ന ഗാനത്തിനു ആദിയാണ് മലയാളം വരികള്‍ കുറിച്ചിരിക്കുന്നത്. ശ്രദ്ധ നേടിയ ചാര്‍ളി 777 ചിത്രത്തിന്റെ മലയാളം പതിപ്പിലും ആദിയാണ് മലയാളം വരികള്‍ കുറിച്ചത്. മികച്ച മെലഡിയാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. മലയാളിത്തമുള്ള വരികള്‍ ആകണമെന്നുള്ള കരുതലോടെയാണ് വരികള്‍ എഴുതിയതെന്ന് ആദി പറയുന്നു. അജനീഷ് ലോകനാഥ് സംഗീതം പകര്‍ന്ന ഗാനം ഹൃദയം എന്ന മലയാള ചിത്രത്തിലൂടെ ജനപ്രിയനായ സംഗീത സംവിധായകന് ഹിഷാം അബ്ദുള്‍ വഹാബാണ് ആലപിച്ചിരിക്കുന്നത്.
ബനാറസിലെ മനോഹരമായ ചുറ്റുപാടുകളില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്ന ഗാനത്തിനു പ്രത്യേകമായി നൃത്ത സംവിധാനം ചെയ്തിരുന്നില്ലെന്നും താന്‍ തിരക്കഥയില്‍ കൃത്യമായി എഴുതിയിരുന്ന ഓരോ ദൃശ്യങ്ങളും സൃഷ്ടിക്കുകയായിരുന്നുവെന്നും സംവിധായകന് പറയുന്നു.
സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞ ചിത്രം ഉടന്‍ തിയറ്ററിലെത്തും.