ഇന്ത്യൻ ഓയിൽ കോർപറേഷനിൽ 493 അപ്രന്റിസുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഒഴിവുകളുള്ളത്. കേരളത്തിൽ വിവിധ വിഭാഗങ്ങളിലായി 67 ഒഴിവുകളുണ്ട്.
ട്രേഡ് അപ്രന്റിസ് (ഐടിഐ): 262- കേരളത്തിൽ 42. യോഗ്യത: എസ്എസ്എൽസി, ഫിറ്റർ/ഇലക്ട്രീഷ്യൻ /ഇലക്ട്രോണിക് മെക്കാനിക്ക്/ഇൻസ്ട്രുമെന്റ് മെക്കാനിക്ക് / മെഷീനിസ്റ്റ് എന്നീ ട്രേഡുകളിൽ ഐടിഐ.
ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്): 207- കേരളത്തിൽ 22 ഒഴിവ്. യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം. എസ്സി, എസ്ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് 45 ശതമാനം മാർക്ക് മതി.
ട്രേഡ് അപ്രന്റിസ്-ഡേറ്റാ എൻട്രി ഒാപ്പറേറ്റർ (ഫ്രഷർ): 14- കേരളത്തിൽ രണ്ട്. യോഗ്യത: ഹയർ സെക്കൻഡറി. ബിരുദം നേടിയിരിക്കരുത്.
ട്രേഡ് അപ്രൻിസ്- ഡേറ്റാ എൻട്രി ഓപ്പറേറ്റർ (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ്): പത്ത്- കേരളത്തിൽ ഒരു ഒഴിവ്.യോഗ്യത: ഹയർ സെക്കൻഡറി. ബിരുദം നേടിയിരിക്കരുത്. ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്റിൽ അംഗീകൃത സർട്ടിഫിക്കറ്റ് നിർബന്ധം.
അപ്രന്റിസ് നിയമമനുസരിച്ച് സ്റ്റൈപ്പെൻഡ് ലഭിക്കും. എഴുത്തു പരീക്ഷയുടെയും മെഡിക്കൽ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം.
അപേക്ഷിക്കേണ്ട വിധം: www.iocl.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 12.
ഇന്ത്യൻ ഓയിലിൽ അപ്രന്റിസ്
02:03 PM Dec 07, 2020 | Deepika.com