+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആവേശമായി മുസ്‌രിസ് സൈക്ലിസ്റ്റ് ക്ലബിന്‍റെ നൂറു കിലോമീറ്റർ സൈക്കിൾ ചലഞ്ച്

കൊച്ചി: ആവേശം പടർത്തി മുസ്‌രിസ് സൈക്ലിസ്റ്റ് ക്ലബിന്‍റെ മുസ്‌രിസ് സെഞ്ചുറി ചലഞ്ച്. 170തോളം സൈക്ലിസ്റ്റുകൾ പങ്കുചേർന്ന റാലി നഗരത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റി. സൈക്കളിംഗിനെ ജനകീയമാക്കുക എന്ന ലക്ഷ്യത
ആവേശമായി മുസ്‌രിസ് സൈക്ലിസ്റ്റ് ക്ലബിന്‍റെ നൂറു കിലോമീറ്റർ സൈക്കിൾ ചലഞ്ച്
കൊച്ചി: ആവേശം പടർത്തി മുസ്‌രിസ് സൈക്ലിസ്റ്റ് ക്ലബിന്‍റെ മുസ്‌രിസ് സെഞ്ചുറി ചലഞ്ച്. 170തോളം സൈക്ലിസ്റ്റുകൾ പങ്കുചേർന്ന റാലി നഗരത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റി.

സൈക്കളിംഗിനെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോട് കൂടി മുസിരിസ് പട്ടണങ്ങളിലൊന്നായ നോർത്ത് പറവൂർ, എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതാണ് മുസിരിസ് സൈക്ലിസ്റ്റ് ക്ലബ്. Muziris Century Challenge - നെടുമ്പാശേരി എയർപോർട്ട് ഹോട്ടൽ പോർട്ട് മുസ്‌രിസ് മാരിയറ്റിൽനിന്നുമാണ് ആരംഭിച്ചത്. മുൻ ഇന്ത്യൻ വോളിബോൾ താരം അനിൽ ബാബുജിയും പാരീസ് ബെസ്റ്റ് സൈക്ലിംഗ് ചാന്പ്യൻ കെ.ഡി.ലെജുവും ചേർന്നു ഫ്ലാഗ് ഓഫ് ചെയ്തു.

170 ഓളം വരുന്ന സൈക്ലിസ്റ്റുകൾ മുസ്‌രിസ് പൈതൃക ഗ്രാമങ്ങളിലൂടെ 100 കിലോമീറ്റർ സഞ്ചരിച്ചു. മുസ്‌രിസ് പൈതൃകപദ്ധതിയുടെ ഭാഗയമായ കേരളത്തിലെ ആദ്യത്തെ ജൂതസിനഗോഗ്, ചരിത്രപ്രാധാന്യം ഉള്ള ചേന്ദമംഗലം, കോട്ടപ്പുറം മുസിരിസ് പാർക്ക്, മാള , പോട്ട ,ചാലക്കുടി ,അങ്കമാലി എന്നിവിടങ്ങളിലായി റൈഡേഴ്സിന് ഭക്ഷണത്തിനും വിശ്രമത്തിനും വേണ്ട ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.

ആസ്റ്റർ മെഡിസിറ്റി സൈക്കിൾ യാത്രികർക്കായി ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയരുന്നു. ജോയി ആലുക്കാസ്, ലയൺസ് ക്ലബ് റോയൽ മുസ്‌രിസ്, പോർട്ട് മുസ്‌രിസ് എന്നിവയുടെ സഹകരണത്തിലാണ് പരിപാടി നടന്നത്.