ഷേക്സ്പിയറുടെ പ്രശസ്ത കൃതികളായ ഒഥല്ലൊയും ഹാംലറ്റും മലയാളത്തിൽ അവതരിപ്പിച്ച ബൽറാം മട്ടന്നൂർ വിഖ്യാത റഷ്യൻ നോവൽ ക്രൈം ആൻഡ് പണിഷ്മെന്റിനു ദൃശ്യാവിഷ്കാരം ഒരുക്കുന്നു. ലോകത്തിലെ തന്നെ മികച്ച നോവലുകളിലൊന്നായാണ് ദസ്തയേവ്സ്കിയുടെ ക്രൈം ആൻഡ് പണിഷ്മെന്റ് (കുറ്റവും ശിക്ഷയും) കണക്കാക്കുന്നത്. കൊലപാതക ശേഷമുള്ള നായകന്റെ പശ്ചാത്താപ വിവശത കുറ്റകൃത്യത്തിലേർപ്പെടുന്ന ആർക്കുമുള്ള മുന്നറിയിപ്പാണ്. നായികയായ സോണിയയെ എക്കാലത്തെയും ശക്തയായ സ്ത്രീകഥാപാത്രങ്ങളിലൊന്നായും കാണുന്നുണ്ട്. പാപത്തിൽനിന്നും പശ്ചാത്താപത്തിലൂടെയുള്ള ആത്മീയ മോചനം എന്ന ആശയമാണ് നോവലിന്റെ കാതൽ.
സുരേഷ് ഗോപി, മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം ഒഥല്ലോയുടേയും ഇന്ദ്രജിത്ത്, നിത്യ മേനോൻ എന്നിവരെ അണിനിരത്തി വി.കെ. പ്രകാശ് സംവനിധാനം ചെയ്ത കർമയോഗി ഹാംലറ്റിന്റെയും മലയാള ദൃശ്യാവിഷ്കാരമായിരുന്നു. ഈ രണ്ടു ചിത്രങ്ങൾക്കും തിരക്കഥ ഒരുക്കിയ ബൽറാം മട്ടന്നൂർ ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലൂടെയാണ് ക്രൈം ആൻഡ് പണിഷ്മെന്റ് വെള്ളിത്തിരയിലെത്തുന്നത്. ചമ്മട്ടി എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്.
യുവതാരം അനുമോഹൻ നായക കഥാപാത്രമായ ലാസർ നിക്കൊഫിനെയും രഞ്ജിത മേനോൻ സോണിയയേും അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, തലശേരി എന്നിവിടങ്ങളാണ് ചമ്മട്ടിയുടെ ലൊക്കേഷനാകുന്നത്. മുയൽഗ്രാമം മൂവീസിന്റെ ബാനറിൽ അഷ്ക്കർ ബാബുവാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം ആന്റണി ജോയും സംഗീതം സംവിധാനം അൽഫോണ്സ് ജോസഫും നിർവഹിക്കുന്നു. കേരളത്തിനോടൊപ്പം റഷ്യയിലും ചമ്മട്ടി റിലീസ് ചെയ്യും.