കൊച്ചി: പോണേക്കരയില്‍ എംഡിഎംഎ മയക്കുമരുന്നുമായി പിടിയിലായ കാസര്‍കോഡ് ബേക്കല്‍ ഫാത്തിമ മന്‍സിലില്‍ അബ്ദുള്‍ സലാ(26)മിനെ കുടുക്കിയതു പോലീസിനെ കണ്ടപ്പോഴുള്ള പരിഭ്രാന്തി. പോണേക്കര ജവാന്ക്രോസ് റോഡിലുള്ള ഫ്ളാറ്റിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇരിക്കുകയായിരുന്ന അബ്ദുള്‍ സലാം.
മറ്റൊരു കേസുമായി ബന്ധപ്പെട്ട് അവിടെയെത്തിയ പോലീസ് സംഘത്തെ കണ്ട് ഇദ്ദേഹം പരിഭ്രാന്തനായി. ഇതുകണ്ടപ്പോള്‍ സംശയം തോന്നിയ പോലീസ് കാറില്‍ പരിശോധന നടത്തുകയായിരുന്നു.
ഇയാളില്‍നിന്ന് 8.120 ഗ്രാം എംഡിഎംഎ ഗുളികകളും 380 മില്ലിഗ്രാം വെള്ള രൂപത്തിലുള്ള എംഡിഎംഎയുമാണ് എളമക്കര പോലീസ് പിടിച്ചെടുത്തത്. പ്രതിക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.