സൗത്ത് ഈസ്റ്റേണ്‍ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ക്ലാർക്ക്, ടൈപ്പിസ്റ്റ്, ജൂണിയർ എൻജിനിയർ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 23.
അസിസ്റ്റന്റ് ലോക്കോ പൈലറ്റ്: 324
ടെക്കറ്റ് ക്ലാർക്ക്: 63
ജൂണിയർ ക്ലാർക്ക്: 68
ടൈപ്പിസ്റ്റ്: 68
സീനിയർ കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക്: 70
ജൂണിയർ എൻജിനിയർ (പി. വേ): മൂന്ന്.
ജൂണിയർ എൻജിനിയർ (വർക്ക്): രണ്ട്.
ജൂണിയർ എൻജിനിയർ (സിഗ്നൽ): ഒന്ന്.
ജൂണിയർ എൻജിനിയർ (ടെലിക്കോം): രണ്ട്.
യോഗ്യത:
അസിസ്റ്റന്റ് ലോക്കോ പൈലറ്റ്: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. ഐടിഐ സർട്ടിഫിക്കറ്റ്. ആക്ട് അപ്രന്റീസ്ഷിപ്പ്.
കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക്/ ജൂണിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്: അന്‍പതു ശതമാനം മാർക്കോടെ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം. എസ്സി, എസ്ടി വിഭാഗക്കാർക്ക് അന്‍പതു ശതമാനം മാർക്ക് മതി.
സീനിയർ കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക്: ബിരുദം അല്ലെങ്കിൽ തത്തുല്യം.
സീനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്: ബിരുദം. ഇംഗ്ലീഷ്/ ഹിന്ദി ടൈപ്പിംഗ്.
ജൂണിയർ എൻജിനിയർ(പി. വേ): സിവിൽ എൻജിനിയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ മൂന്നു വർഷത്തെ സിവിൽ എൻജിനിയറിംഗ് ബിഎസ്സി.
ജൂണിയർ എൻജിനിയർ (വർക്ക്/ സിഗ്നൽ/ ടെലി): ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇൻഫർമേഷൻ ടെക്നോളിജി/ കമ്യൂണിക്കേഷൻ എൻജിനിയറിംഗിൽ മൂന്നു വർഷത്തെ ഡിപ്ലോമ.
തെരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷുടെയും ഡോക്യുമെന്റ് വേരിഫിക്കേഷന്റെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം: www.ser.indianrailways.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
സൗത്ത് ഈസ്റ്റേണ്‍ റെയിൽവേയിൽ അവസരം
03:47 PM Apr 27, 2020 | Deepika.com