കെഎസ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ബോം​ബ് ഭീ​ഷ​ണി; ആളെ തിരിച്ചറിഞ്ഞെന്ന് പോലീസ്

02:53 PM Mar 01, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ക​ണി​യാ​പു​രം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി​യെന്നു പോ​ലീ​സ്. വി​ദേ​ശ​ത്തുനി​ന്നാ​ണ് കോ​ൾ എ​ത്തി​യ​തെ​ന്നും ഭീ​ഷ​ണി സ​ന്ദേ​ശം മു​ഴ​ക്കി​യ ആ​ളി​നെ തി​രി​ച്ച​റി​ഞ്ഞു​വെ​ന്നും പോ​ലീ​സ് അറിയിച്ചു.

തിങ്കളാഴ്ച രാ​വി​ലെ​യാ​ണ് ക​ണി​യാ​പു​രം ഡി​പ്പോ​യി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന ഭീ​ഷ​ണി സ​ന്ദേ​ശം ത​ന്പാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച​ത്. ഈ ​വി​വ​രം ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി​ക്കു കൈ​മാ​റി​യ​തി​നെത്തു​ട​ർ​ന്നു മ​ണി​ക്കൂ​റു​ക​ളോ​ളം ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി. സു​നീ​ഷ്ബാ​ബു, മം​ഗ​ല​പു​രം സി​ഐ. സ​ജീ​ഷ്, ബോം​ബ് സ്ക്വാ​ഡ് ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് ഭീ​ഷ​ണി വ്യാ​ജ​മാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ബോം​ബ് ഭീ​ഷ​ണി​യെത്തു​ട​ർ​ന്ന് പോ​ലീ​സ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​തോ​ടെ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്തി​യി​ലാ​യി​രു​ന്നു. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ നെ​റ്റ് കോ​ളാ​യി​രു​ന്നു​വെന്നു ക​ണ്ടെത്തു​ക​യും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഫോ​ണ്‍ വി​ളി​ച്ച ആ​ളി​നെ തി​രി​ച്ച​റി​യു​ക​യു​മാ​യി​രു​ന്നു.

ഭീ​ഷ​ണി സ​ന്ദേ​ശം മു​ഴ​ക്കി​യ ആ​ളി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ് മു​ന്നോ​ട്ടു പോ​കു​ക​യാ​ണെന്നു പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അറിയിച്ചു.