+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ​സ്റ്റ​ർ സ്പെ​ഷ​ൽ

പെ​സ​ഹാ അ​പ്പംഅ​രി​പ്പൊ​ടി-​ഒ​രു കി​ലോഉ​ഴു​ന്ന്-250 ഗ്രാം​വെ​ളു​ത്തു​ള്ളി- വ​ലി​യ ര​ണ്ടു കു​ടംജീ​ര​കം -ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍തേ​ങ്ങ- മൂ​ന്നെ​ണ്ണം (വ​ലു​ത
ഈ​സ്റ്റ​ർ സ്പെ​ഷ​ൽ
പെ​സ​ഹാ അ​പ്പം

അ​രി​പ്പൊ​ടി-​ഒ​രു കി​ലോ
ഉ​ഴു​ന്ന്-250 ഗ്രാം
​വെ​ളു​ത്തു​ള്ളി- വ​ലി​യ ര​ണ്ടു കു​ടം
ജീ​ര​കം -ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍
തേ​ങ്ങ- മൂ​ന്നെ​ണ്ണം (വ​ലു​ത്)
ഉ​പ്പ്- പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

വ​റു​ത്ത അ​രി​പ്പൊ​ടി ചെ​റു ചൂ​ടു​വെ​ള്ള​ത്തി​ൽ കു​ഴ​യ്ക്കു​ക. തേ​ങ്ങ ചു​ര​ണ്ടി​യ​ത് ചെ​റു​താ​യി ഒ​തു​ക്കി അ​ര​യ്ക്കു​ക. ഉ​ഴു​ന്ന്, വെ​ളു​ത്തു​ള്ളി, ജീ​ര​കം ഇ​വ മ​യ​ത്തി​ൽ ന​ന്നാ​യി അ​ര​ച്ച് ഉ​പ്പും ചേ​ർ​ത്ത് കു​ഴ​ച്ചു വ​ച്ചി​രി​ക്കു​ന്ന അ​രി​പ്പൊ​ടി​യി​ൽ ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക. വെ​യി​ല​ത്തു വാ​ട്ടി​യ വാ​ഴ​യി​ല​യി​ൽ പ​ര​ത്തു​ക. ആ​ദ്യ​മാ​യി ഒ​രു തൂ​ശ​നി​ല​യി​ൽ കു​രി​ശ​പ്പ​ത്തി​നു​ള്ള​ത് പ​ര​ത്തി ന​ടു​വി​ൽ കു​രി​ശ് ആ​കൃ​തി​യി​ൽ കു​രു​ത്തോ​ല മു​റി​ച്ചു വ​ച്ചു നാ​ലു വ​ശ​വും മ​ട​ക്കി വാ​ഴ​ക്കൈ​യു​ടെ നാ​രു​കൊ​ണ്ട് കെ​ട്ടി​വ​യ്ക്കു​ക. അ​തി​നു ശേ​ഷം ഓ​രോ ഉ​രു​ള​യും ഇ​ല​യി​ൽ പ​ര​ത്തി നാ​ലു വ​ശ​വും കോ​ണോ​ടു കോ​ണ്‍ മ​ട​ക്കി വ​യ്ക്കു​ക. ഇ​തി​നു ശേ​ഷം ആ​വി​യി​ൽ പു​ഴു​ങ്ങു​ക.

പെ​സ​ഹാ പാ​ൽ
തേ​ങ്ങാ​പ്പാ​ൽ- ഒ​രു ലി​റ്റ​ർ
ശ​ർ​ക്ക​ര- 250 ഗ്രാം
​ജീ​ര​കം- ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍
അ​രി​പ്പൊ​ടി-​ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍

ത​യാ​റാ​ക്കു​ന്ന വി​ധം

പാ​ലു കാ​ച്ചു​ന്ന​തു പു​തി​യ മ​ണ്‍​ക​ല​ത്തി​ലും ചി​ര​ട്ട​ത്ത​വി ഉ​പ​യോ​ഗി​ച്ചു​മാ​ണ്. മേ​ൽ​പ​റ​ഞ്ഞ ചേ​രു​വ​ക​ൾ​ക്കൊ​പ്പം ജീ​ര​കം അ​ര​ച്ചു ചേ​ർ​ത്ത് അ​ടു​പ്പി​ൽ വ​ച്ചു ചെ​റു തീ​യി​ൽ ന​ല്ല​തു​പോ​ലെ ഇ​ള​ക്കി കൊ​ണ്ടി​രി​ക്കു​ക. പാ​ൽ തി​ള​ച്ചു​പോ​ക​രു​ത്. അ​ടു​പ്പി​ൽ നി​ന്നു വാ​ങ്ങു​ന്ന​തി​നു മു​ന്പാ​യി മു​റി​ച്ച കു​രു​ത്തോ​ല കു​രി​ശ് ആ​കൃ​തി​യി​ൽ പാ​ലി​ൽ ഇ​ട്ടു വാ​ങ്ങി വ​യ്ക്കു​ക. അ​രി​പ്പൊ​ടി പാ​ലി​ൽ ചേ​ർ​ക്കു​ന്പോ​ൾ ക​ട്ട​കെ​ട്ടാ​തെ
അ​ൽ​പം തേ​ങ്ങാ​പാ​ലി​ൽ ക​ല​ക്കി ഒ​ഴി​ക്ക​ണം.

ത​യാ​റാ​ക്കി​യ​ത് :
മേ​രി​യ​മ്മ ജോ​സ്, മു​ത്ത​നാ​ട്ട്
ഇ​ട​ക്കു​ന്നം,
കാ​ഞ്ഞി​ര​പ്പ​ള്ളി

സ്പെ​ഷ​ൽ ഈ​സ്റ്റ​ർ അ​പ്പം

ചേ​രു​വ​ക​ൾ: അ​രി​പ്പൊ​ടി-​ഒ​രു​ക​പ്പ്, റ​വ-​ഒ​രു​ക​പ്പ്, യീ​സ്റ്റ്-​ഒ​രു ചെ​റി​യ ടേ​ബി​ൾ സ്പൂ​ൺ. പ​ഞ്ച​സാ​ര-​ര​ണ്ടു വ​ലി​യ ടേ​ബി​ൾ സ്പൂ​ൺ, അ​ര​ക്ക​പ്പ് വെ​ന്ത ചോ​റ്, ഉ​പ്പ്-​ഒ​രു​നു​ള്ള്, തേ​ങ്ങ ചു​ര​ണ്ടി​യ​ത്-​കാ​ൽ ക​പ്പ്.

ത​യാ​റാ​ക്കു​ന്ന വി​ധം:

യീ​സ്റ്റ് അ​ല്പം ചൂ​ടു​വെ​ള്ള​ത്തി​ൽ ഒ​രു​നു​ള്ള് പ​ഞ്ച​സാ​ര​യും ചേ​ർ​ത്ത് പൊ​ങ്ങാ​ൻ വേ​ണ്ടി മാ​റ്റി​വ​യ്ക്കു​ക. ബാ​ക്കി​യു​ള്ള​തെ​ല്ലാം​കൂ​ടി അ​ല്പം വെ​ള്ളം ചേ​ർ​ത്ത് ഇ​ഡ്‌​ലി പ​രു​വ​ത്തി​ൽ അ​ര​ച്ചെ​ടു​ത്ത് ത​യാ​റാ​യ യീ​സ്റ്റ് ചേ​ർ​ത്തി​ള​ക്കി ഒ​രു​മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് പൊ​ങ്ങാ​ൻ വ​യ്ക്കു​ക. മാ​വ് ന​ല്ല​തു​പോ​ലെ ഇ​ള​ക്കി​യ ശേ​ഷം മ​യം​പു​ര​ട്ടി​യ ദോ​ശ​ക്ക​ല്ലി​ൽ ഓ​രോ ത​വി വീ​തം കോ​രി​യൊ​ഴി​ച്ച് ഇ​രു​വ​ശ​വും സ്വ​ർ​ണ​നി​റം ആ​കും​വ​രെ ചു​ട്ടെ​ടു​ക്കു​ക. ഇ​ത് ക​റി​ക്കൊ​പ്പം ക​ഴി​ക്കാം.

ചോ​ക്‌​ളേ​റ്റ് മു​ട്ട​ക​ൾ

ചേ​രു​വ​ക​ൾ: പൊ​ടി​പ്പ​ഞ്ച​സാ​ര-​അ​ഞ്ചു വ​ലി​യ ടേ​ബി​ൾ സ്പൂ​ൺ, പാ​ൽ​പ്പൊ​ടി-​ര​ണ്ടു വ​ലി​യ ടേ​ബി​ൾ സ്പൂ​ൺ, കൊ​ക്കോ പൊ​ടി-​ഒ​രു വ​ലി​യ ടേ​ബി​ൾ സ്പൂ​ൺ, ചോ​ക്‌​ളേ​റ്റ് പൊ​ടി-​ഒ​രു വ​ലി​യ ടേ​ബി​ൾ സ്പൂ​ൺ, ക​ണ്ട​ൻ​സ്ഡ് മി​ൽ​ക്ക്-​അ​ര​ക്ക​പ്പ്.

ത​യാ​റാ​ക്കു​ന്ന​വി​ധം:

മു​ക​ളി​ൽ പ​റ​ഞ്ഞ​വ​യെ​ല്ലാം​കൂ​ടി കൂ​ട്ടി യോ​ജി​പ്പി​ച്ച് ന​ല്ല​തു​പോ​ലെ കു​ഴ​ച്ചെ​ടു​ക്കു​ക. ഇ​തി​ൽ​നി​ന്ന് നെ​ല്ലി​ക്കാ വ​ലി​പ്പ​ത്തി​ൽ കു​റേ​ശേ​യെ​ടു​ത്ത് കൈ​വെ​ള്ള​യി​ൽ ഉ​രു​ട്ടി മു​ട്ട​യു​ടെ ആ​കൃ​തി​യി​ലാ​ക്കി​യെ​ടു​ത്ത് ന​ല്ല​തു​പോ​ലെ ഉ​റ​യ്ക്കാ​ൻ കു​റ​ച്ചു​സ​മ​യം ഫ്രി​ഡ്ജി​ൽ വ​യ്ക്കു​ക. പു​റ​ത്തെ​ടു​ത്ത് ഈ ​ചോ​ക്‌​ളേ​റ്റ് മു​ട്ട​ക​ൾ ആ​സ്വ​ദി​ക്കാം.

പ​ഴ​വ​ർ​ഗ പു​ഡിം​ഗ്

ചേ​രു​വ​ക​ൾ: ആ​പ്പി​ൾ ചെ​റു​താ​യി അ​രി​ഞ്ഞ​ത്-​ഒ​രു​ക​പ്പ്, ഈ​ന്ത​പ്പ​ഴം കു​രു മാ​റ്റി ചെ​റു​താ​യി അ​രി​ഞ്ഞ​ത്-​അ​ര​ക്ക​പ്പ്, ഏ​ത്ത​പ്പ​ഴം ചെ​റു​താ​യി അ​രി​ഞ്ഞ​ത്-​ഒ​രെ​ണ്ണം, ഓ​റ​ഞ്ച് നീ​ര്-​അ​ര​ക്ക​പ്പ്, ഓ​റ​ഞ്ച് എ​സ​ൻ​സ്-​ഒ​രു ടീ​സ്പൂ​ൺ, പൊ​ടി​ച്ച ക​ശു​വ​ണ്ടി-​അ​ര​ക്ക​പ്പ്.

ത​യാ​റാ​ക്കു​ന്ന വി​ധം:

180 ഡി​ഗ്രി ചൂ​ടി​ൽ ഓ​വ​ൻ ചൂ​ടാ​ക്കി​യി​ടു​ക. ഒ​രു പ​ര​ന്ന ബേ​ക്കിം​ഗ് ഡി​ഷ് എ​ടു​ത്ത് അ​ല്പം നെ​യ്യ് പു​ര​ട്ടു​ക. ഇ​തി​ൽ ആ​ദ്യം ഏ​ത്ത​പ്പ​ഴം അ​രി​ഞ്ഞ​ത് നി​ര​ത്തു​ക. ഇ​തി​നു മു​ക​ളി​ലാ​യി ഈ​ന്ത​പ്പ​ഴം നി​ര​ത്തു​ക. അ​വ​സാ​നം ആ​പ്പി​ളും നി​ര​ത്തി​യ​ശേ​ഷം ഏ​റ്റ​വും മു​ക​ളി​ലാ​യി ഓ​റ​ഞ്ച് നീ​രും എ​സ​ൻ​സും​ചേ​ർ​ത്ത് ഇ​തി​നു മു​ക​ളി​ൽ ഒ​ഴി​ക്കു​ക. ഏ​റ്റ​വും അ​വ​സാ​നം ക​ശു​വ​ണ്ടി മു​ക​ളി​ൽ സ​മ​മാ​യി നി​ര​ത്തു​ക. ഇ​ത് ഓ​വ​നി​ൽ 20 മി​നി​റ്റ് നേ​രം വ​ച്ച് ബേ​ക്ക് ചെ​യ്തെ​ടു​ക്കു​ക. ചൂ​ടോ​ടെ​യോ അ​ല്ലാ​തെ​യോ ക​ഴി​ക്കാം.

ത​യാ​റാ​ക്കി​യ​ത് :
ഓ​മ​ന ജേ​ക്ക​ബ്
കാ​ഞ്ഞി​ര​പ്പ​ള്ളി​ൽ
ച​ങ്ങ​നാ​ശേ​രി