+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒടിടി ആഘോഷം

തി​യ​റ്റ​റി​നു പി​ന്നാ​ലെ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ളി​ലും ആ​ഘോ​ഷ നാ​ളു​ക​ളാ​ണ്. ഡ​യ​റ​ക്്ട് റി​ലീ​സ് സിനിമകളും തി​യ​റ്റ​റി​ൽ വ​ലി​യ വി​ജ​യം നേ​ടി​യവയും ഇ​പ്പോ​ൾ ഒ​ടി​ടി​യി​ൽ പ്രേ​ക്ഷ​ക​ർ​ക്കു മ
ഒടിടി ആഘോഷം
തി​യ​റ്റ​റി​നു പി​ന്നാ​ലെ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ളി​ലും ആ​ഘോ​ഷ നാ​ളു​ക​ളാ​ണ്. ഡ​യ​റ​ക്്ട് റി​ലീ​സ് സിനിമകളും തി​യ​റ്റ​റി​ൽ വ​ലി​യ വി​ജ​യം നേ​ടി​യവയും ഇ​പ്പോ​ൾ ഒ​ടി​ടി​യി​ൽ പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്...

സി​നി​മാ മേ​ഖ​ല വീ​ണ്ടും ആ​ഘോ​ഷ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ്. തി​യ​റ്റ​റു​ക​ളി​ൽ വീ​ണ്ടും ജ​ന​ങ്ങ​ൾ എ​ത്തു​ക​യും പു​തി​യ ക​ള​ക്ഷ​ൻ റെ​ക്കോ​ർ​ഡു​ക​ളു​ണ്ടാ​വു​ക​യും ചെ​യ്തി​രി​ക്കു​ന്നു. മ​ല​യാ​ള​ത്തി​ൽ ഒ​രു​പി​ടി ചി​ത്ര​ങ്ങ​ൾ തി​യ​റ്റ​റി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​തിനു പിന്നാലെ കോ​വി​ഡ് കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ തി​യ​റ്റ​റു​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യെ​ത്തി​യ ഭീ​ഷ്മ​പ​ർ​വം 115 കോ​ടി ക​ള​ക്ഷ​നോ​ടെ മി​ക​ച്ച വി​ജ​യം നേ​ടി​യി​രി​ക്കു​ന്നു. മ​ല​യാ​ള സി​നി​മ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മി​ക​ച്ച തി​രി​ച്ചു​വ​രവാ​ണി​ത്.

ഇ​തി​നു പി​ന്നാ​ലെ തെ​ലു​ങ്കി​ൽ​നി​ന്നു മൊ​ഴി​മാ​റ്റം ചെ​യ്തെ​ത്തി​യ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ആ​ർ​ആ​ർ​ആ​റും മി​ക​ച്ച ക​ള​ക്ഷ​നോ​ടെ മു​ന്നേ​റു​ക​യാ​ണ്. തി​യ​റ്റ​റി​നു പി​ന്നാ​ലെ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ളി​ലും ആ​ഘോ​ഷമാണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ സി​നി​മാ പ്രേ​മി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് ഒ​രു​പി​ടി സി​നി​മ​ക​ളു​ടെ റി​ലീ​സാ​ണ്. തി​യ​റ്റ​റി​ലെ​ത്തി​യ മ​ല​യാ​ള​ത്തി​ൽ നി​ന്നു​ള്ള​തും മൊ​ഴി​മാ​റ്റം ചെ​യ്തി​ട്ടു​ള്ള​തു​മാ​യ ഒ​രു​പി​ടി ചി​ത്ര​ങ്ങ​ൾ ഒടിടിയിൽ പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലെ​ത്തു​ക​യാ​ണ്.

മ​മ്മൂ​ട്ടി​യും ഒ​ടി​ടി​യി​ൽ

മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​കൊ​ണ്ട് പ്രേ​ക്ഷ​ക​ർ ഏ​റെ കാ​ത്തി​രി​ക്കു​ന്ന പു​ഴു ഡ​യ​റ​ക്്ട് ഒ​ടി​ടി റി​ലീ​സാ​യി എ​ത്തു​ന്നു. പോ​യ​വാ​രം ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യ സ​ല്യൂ​ട്ട് റി​ലീ​സ് ചെ​യ്ത വേ​ള​യി​ൽ പു​ഴു​വും സോ​ണി ലൈ​വി​ലൂ​ടെ റി​ലീ​സി​നെ​ത്തു​മെ​ന്ന് ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചെ​ങ്കി​ലും തീ​യ​തി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കാ​ല​താ​മ​സ​മി​ല്ലാ​തെ ചി​ത്രം ഒ​ടി​ടി​യി​ൽ റി​ലീ​സാ​കും.

പാ​ർ​വ​തി തി​രു​വോ​ത്തും മ​മ്മൂ​ട്ടി​യും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ന​വാ​ഗ​ത​യാ​യ പി.​ടി. ര​തീ​ന സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ നി​ർ​മാ​ണ ക​ന്പ​നി​യാ​യ വേ​ഫെ​യ​റ​ർ ഫി​ലിം​സും എ​സ്. ജോ​ർ​ജും ചേ​ർ​ന്നാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി നെ​ഗ​റ്റീ​വ് ഷേ​യ്ഡു​ള്ള ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണ് ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.

പു​ഴു​വി​നു മു​ന്പ് ഭീ​ഷ്മ​പ​ർ​വം ഡി​സ്നി പ്ല​സ് ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ മി​നി​സ്ക്രീ​നി​ലെ​ത്തി. ബോ​ക്സ് ഓ​ഫി​സി​ൽ പു​ത്ത​ൻ റെ​ക്കോ​ർ​ഡു​ക​ൾ തീ​ർ​ത്ത മ​മ്മൂ​ട്ടി ചി​ത്രം അ​മ​ൽ നീ​ര​ദാ​ണ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ശ്രീ​നാ​ഥ് ഭാ​സി, സൗ​ബി​ൻ ഷാ​ഹി​ർ, ഷൈ​ൻ ടോം ​ചാ​ക്കോ, ദി​ലീ​ഷ് പോ​ത്ത​ൻ, അ​ബു സ​ലിം, നാ​ദി​യ മൊ​യ്തു, ഫ​ർ​ഹാ​ൻ ഫാ​സി​ൽ, ജി​നു ജോ​സ​ഫ്, ലെ​ന, ശ്രി​ന്ദ, വീ​ണ ന​ന്ദ​കു​മാ​ർ, അ​ന​സൂ​യ ഭ​ര​ദ്വാ​ജ്, മാ​ലാ പാ​ർ​വ​തി തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ലെ​ത്തി​ലുള്ളത്. മമ്മൂട്ടിയുടെ ഏറ്റവും വലിയ ഹിറ്റാണ് ഭീഷ്മപർവം. ദൃ​ശ്യ​ത്തി​നു ശേ​ഷം ജീ​ത്തു ജോ​സ​ഫ് - മോ​ഹ​ൻ​ലാ​ൽ ടീം ​ഒ​ന്നി​ക്കു​ന്ന ട്വെ​ൽ​ത്ത്മാ​നും ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ വി​ഷു റി​ലീ​സ് ആ​യി എ​ത്തി​യേ​ക്കും.

ടോ​വി​നോ​യു​ടെ നാ​ര​ദ​ൻ
മി​ന്ന​ൽ മു​ര​ളി​ക്ക് ശേ​ഷം ടോ​വി​നോ നാ​യ​ക​നാ​യ നാ​ദ​ര​ൻ എ​ട്ടി​ന് ആ​മ​സോ​ണ്‍ പ്രൈ​മി​ൽ റി​ലീ​സാ​കു​ന്നു. ടോ​വി​നോ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നായ ചി​ത്രം ആ​ഷി​ഖ് അ​ബു​വാ​ണ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഉ​ണ്ണി ആ​ർ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. മാ​യാ​ന​ദി എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ആ​ഷി​ഖും ടോ​വി​നോ​യും ഒ​ന്നി​ച്ച ചി​ത്ര​ത്തി​ൽ അ​ന്ന ബെ​ന്നാ​ണ് നാ​യി​ക. തെ​ലു​ങ്കി​ൽ നി​ന്നു​ള്ള ബി​ഗ്ബ​ജ​റ്റ് ചി​ത്രം രാ​ധേ​ ശ്യാം പ്രൈ​മി​ൽ എ​ത്തു​ന്നു. ബാ​ഹു​ബ​ലി​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ​യും പ്രിയതാ​ര​മാ​യി മാ​റി​യ പ്ര​ഭാ​സി​ന്‍റെ പു​തി​യ ചി​ത്രം റൊ​മാ​ന്‍റി​ക് ത്രി​ല്ല​ർ മൂ​ഡി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തെ​ലു​ങ്ക്, ഹി​ന്ദി, ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ പൂ​ജ ഹെ​ഗ്ഡെ​യാ​ണ് നാ​യി​ക. രാ​ധാ​കൃ​ഷ്ണ കു​മാ​റാ​ണ് സം​വി​ധാ​നം ചെ​യ്ത​ത്.

ഷെ​യ്ൻ നി​ഗം നാ​യ​ക​നാ​യി എ​ത്തി​യ വെ​യി​ൽ 15 ന് ​പ്രൈ​മി​ൽ റി​ലീ​സ് ചെ​യ്യും. ന​വാ​ഗ​ത​നാ​യ ശ​ര​ത്ത് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ചി​ത്ര​ത്തി​ൽ ശ്രീ​രേ​ഖ, സോ​ന ഒ​ളി​ക്ക​ൽ, ജ​യിം​സ് എ​ലി​യ, മെ​റി​ൻ ജോ​സ്, സു​ധി കോ​പ്പ, ഇ​മ്രാ​ൻ, അ​ന​ന്തു, ഗീ​തി സം​ഗീ​തി​ക തു​ട​ങ്ങി​യ​വ​രാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ൾ. തി​യ​റ്റ​റി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി​യ മ​ൾട്ടി സ്റ്റാ​ർ ചി​ത്രം പ​ട പ്രൈ​മി​ൽ റി​ലീ​സാ​യി. യ​ഥാ​ർ​ഥ സം​ഭ​വ​ത്തി​ൽ നി​ന്നും പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ട ചി​ത്രം കെ.​എം. ക​മ​ലാ​ണ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

കു​ഞ്ചാ​ക്കോ ബോ​ബ​ൻ, വി​നാ​യ​ക​ൻ, ജോ​ജു ജോ​ർ​ജ്, ഉ​ണ്ണി​മാ​യ പ്ര​സാ​ദ്, അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ, പ്ര​കാ​ശ് രാ​ജ്, ഇ​ന്ദ്ര​ൻ​സ്, ജ​ഗ​ദീ​ഷ്, സ​ലിം കു​മാ​ർ, ടി.​ജി. ര​വി, ഷൈ​ൻ ടോം ​ചാ​ക്കോ, സാ​വി​ത്രി ശ്രീ​ധ​ര​ൻ, വി.​കെ. ശ്രീ​രാ​മ​ൻ, ഗോ​പാ​ല​ൻ അ​ടാ​ട്ട്, സു​ധീ​ർ ക​ര​മ​ന, ദാ​സ​ൻ കൊ​ങ്ങാ​ട് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ.

ദു​ൽ​ഖ​റി​ന്‍റെ ഹേ​യ് സി​നാ​മി​ക

സ​ല്യൂ​ട്ടി​നു ശേ​ഷം ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യ മ​റ്റൊ​രു ചി​ത്ര​വും ഒ​ടി​ടി​യി​ൽ. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യ ത​മി​ഴ് ചി​ത്രം ഹേ ​സി​നാ​മി​ക​യാ​ണ് നെ​റ്റ്ഫ്ളി​ക്സി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. നൃ​ത്ത സം​വി​ധാ​യി​ക ബൃ​ന്ദ മാ​സ്റ്റ​ർ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്രം അ​ദി​ഥി റാ​വു ഹൈ​ദ​രി​യും കാ​ജ​ൽ അ​ഗ​ർ​വാ​ളു​മാ​ണ് നാ​യി​ക​മാ​ർ. ഈ പ്ര​ണ​യ ചി​ത്ര​ത്തി​നു 96 ഫെ​യിം ഗോ​വി​ന്ദ് വ​സ​ന്ത​യാ​ണ് സം​ഗീ​തം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ബി​ബി​ൻ ജോ​ർ​ജ്, ധ​ർ​മ​ജ​ൻ, ജോ​ണി ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​ധാ​ന​ വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന തി​രി​മാ​ലി മ​നോ​ര​മ മാ​ക്സി​ൽ റി​ലീ​സാ​യി. നേ​പ്പാ​ളി​ലെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ അ​ന്ന രേ​ഷ്മ രാ​ജ​നാ​ണ് നാ​യി​ക. രാ​ജീ​വ് ഷെ​ട്ടി​യാ​ണ് സം​വി​ധാ​നം. അ​ർ​ജു​ൻ അ​ശോ​ക​ൻ നാ​യ​ക​നാ​യ മെ​ന്പ​ർ ര​മേ​ശ​ൻ ഒ​ന്പ​താം വാ​ർ​ഡ് സീ ​ഫൈ​വി​ൽ റി​ലീ​സ് ചെ​യ്തി​ട്ടു​ണ്ട്. ആ​ന്‍റോ ജോ​സ് പെ​രേ​ര​യും എ​ബി ട്രീ​സ പോ​ളും ചേ​ർ​ന്നു ക​ഥ​യും തി​ര​ക്ക​ഥ​യും ര​ചി​ച്ചു സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ ചെ​ന്പ​ൻ വി​നോ​ദ്, ജോ​ണി ആ​ന്‍റ​ണി, ശ​ബ​രീ​ഷ് വ​ർ​മ, സാ​ബു​മോ​ൻ, ഗാ​യ​ത്രി അ​ശോ​ക്, മാ​മു​ക്കോ​യ, ഇ​ന്ദ്ര​ൻ​സ് എ​ന്നി​വ​രാ​ണ് താ​ര​ങ്ങ​ൾ.

വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ക​നാ​യ ര​ണ്ട് സൈ​ന പ്ലേ​യി​ൽ റി​ലീ​സാ​യി. ഹെ​വ​ൻ​ലി മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ പ്ര​ജീ​വ് സ​ത്യ​വ്ര​ത​ൻ നി​ർ​മി​ച്ച് സു​ജി​ത് ലാ​ൽ സം​വി​ധാ​നം ചെ​യ്ത ചി​ത്രം സ​മ​കാ​ലി​ക ചു​റ്റു​പാ​ടി​ൽ രാ​ഷ്‌ട്രീ​യ​ത്തെ ക​ളി​യാ​ക്കു​ക​യും പി​ന്നി​ലെ പൊ​ള്ള​ത്ത​ര​ങ്ങ​ളെ​യും അ​ഴി​യാ​ക്കുരു​ക്കു​ക​ളെ​യും തു​റ​ന്ന് കാ​ണി​ക്കുകയും ചെയ്യുന്നു. അ​ന്ന രേ​ഷ്മ രാ​ജ​ൻ, ടി​നി​ടോം, ഇ​ർ​ഷാ​ദ്, ക​ലാ​ഭ​വ​ൻ റ​ഹ്മാ​ൻ, സു​ധി കോ​പ്പ, ബാ​ലാ​ജി ശ​ർ​മ്മ, ഗോ​കു​ല​ൻ, വി​ഷ്ണു ഗോ​വി​ന്ദ്, ബാ​ബു അ​ന്നൂ​ർ, ജ​നാ​ർ​ദ്ദ​ന​ൻ, ഹ​രി കാ​സ​ർ​ഗോ​ഡ്, ശ്രീ​ല​ക്ഷ്മി, മാ​ല പാ​ർ​വ​തി, മ​റീ​ന മൈ​ക്കി​ൾ, മ​മി​ത ബൈ​ജു, പ്രീ​തി തു​ട​ങ്ങി​യ​വ​രാണ് അഭിനേതാക്കൾ. മ​ല​യാ​ള​ത്തി​ൽനി​ന്നും മറ്റു ഭാ​ഷ​ക​ളി​ൽ നി​ന്നും നി​ര​വ​ധി ചി​ത്ര​ങ്ങ​ളാ​ണ് ഇ​തി​നു പി​ന്നാ​ലെ ഒ​ടി​ടി​യി​ൽ റി​ലീ​സി​നെ​ത്തു​ന്ന​ത്. ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ൾ വ​ലി​യ പ്രേ​ക്ഷ​ക പി​ന്തു​ണയും നേ​ടി​ക്ക​ഴി​ഞ്ഞു.