പഞ്ചാബ് സർക്കാരിന്റെ സ്കൂൾ വിദ്യാഭ്യാസ വകുപ്പിൽ മാസ്റ്റർ കേഡർ ടീച്ചർ റിക്രൂട്ട്മെന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 2,182 ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് അഞ്ച്.
ഒഴിവ് വിഷയം തിരിച്ച്: ഹിന്ദി- 40, സോഷ്യൽ സ്റ്റഡീസ്- 52, പഞ്ചാബി-60, മാത്തമാറ്റിക്സ്- 450, സയൻസ്- 700, ഇംഗ്ലീഷ്- 800.
പ്രായം: 18- 37 വയസ്. സർക്കാർ ചട്ടം അനുസരിച്ച് ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത: 55 ശതമാനം മാർക്കോടെ ബിരുദം. എസ്്സി, എസ്ടി, മറ്റു പിന്നോക്ക വിഭാഗക്കാർ, വികലാംഗർ എന്നിവർക്ക് 50 ശതമാനം മാർക്ക് മതി.
തെരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും സർട്ടിഫിക്കറ്റ് പരിശോധനയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെുപ്പ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് അഞ്ച്.
കൂടുതൽ വിവരങ്ങൾക്ക് www.punjabeducation.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പഞ്ചാബ് മാസ്റ്റർ കേഡർ ടീച്ചർ റിക്രൂട്ട്മെന്റ്
04:44 PM Apr 20, 2020 | Deepika.com