പു​തി​യ മ​ദ്യ​ഗോ​ഡൗ​ണു​ക​ള്‍ വരുന്നു, കാവലിന് എക്സൈസുകാർക്കു പകരം സിസിടിവി

02:08 PM Feb 24, 2022 | Deepika.com
കോ​ഴി​ക്കോ​ട്: സ​ര്‍​ക്കാ​ര്‍ പു​തു​താ​യി തു​ട​ങ്ങാ​നി​രി​ക്കു​ന്ന മ​ദ്യ​ശാ​ല​ക​ളി​ലും ഗോ​ഡൗ​ണു​ക​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​രേ​ക്കാ​ള്‍ സ​ര്‍​ക്കാ​രി​നു വി​ശ്വാ​സം സി​സി​ടി​വി കാ​മ​റ​ക​ളെ. സം​സ്ഥാ​ന​ത്തു പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന 17 ബെ​വ്‌കോ ഗോ​ഡൗ​ണു​ക​ളി​ല്‍ ഒ​രു എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ വീതം മ​തി​യെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്.

കൂ​ടു​ത​ല്‍ മ​ദ്യ​ശാ​ല​ക​ള്‍ ഉ​ള്‍​പ്പെ​ടെ തു​റ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തു​നി​യു​മ്പോ​ഴും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ആ​നു​പാ​തി​ക​മാ​യി ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്ക​ണ​മെ​ന്ന എ​ക്‌​സൈ​സ് വ​കു​പ്പി‌​ന്‍റെ ആ​വ​ശ്യം സ​ര്‍​ക്കാ​ര്‍ തള്ളിയിരിക്കുന്നത്.

സം​സ്ഥാ​ന​ത്തു പു​തി​യ​താ​യി തു​ട​ങ്ങു​ന്ന ബെ​വ്‌​കോ വെ​യ​ര്‍ ഹൗ​സു​ക​ളി​ലും ഡി​സ്‌​ല​റി​ക​ളി​ലും എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കു​റ​യ്ക്ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്.​മ​ദ്യ​ക​മ്പ​നി​ക​ളും എ​ക്‌​സൈ​സും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് ത​ട​യു​ക എ​ന്ന​താ​ണ്

ഇ​തി​നു പി​ന്നി​ലു​ള്ള ല​ക്ഷ്യ​മെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ബെ​വ്‌​ക്കോ വെ​യ​ര്‍ ഹൗ​സു​ക​ളി​ല്‍ സി​ഐ,പ്രി​വ​ന്‍റി​വ് ഓ​ഫീ​സ​ര്‍,ര​ണ്ട് സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​റു​മാ​ണു നി​ല​വി​ലു​ള്ള​ത്. ഇ​പ്പോ​ഴു​ള്ള 23 ബെ​വ്‌കോ ഗോ​ഡൗ​ണു​ക​ളി​ലും എ​ത്തു​ന്ന മ​ദ്യ​ത്തി​ന്‍റെ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന, ഔ​ട്ട് ലെ​റ്റു​ക​ളി​ലേ​ക്കും ബാ​റു​ക​ളി​ലേ​ക്കും കൊ​ണ്ടു​പോ​കു​ന്ന മ​ദ്യ​ത്തി​ന്‍റെ അ​ള​വി​ന്‍റെ പ​രി​ശോ​ധ​ന എ​ന്നി​വ​യെ​ല്ലാം എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്ത​ണ​മെ​ന്നാ​ണ് ച​ട്ടം.

ഡി​സ്‌​ല​റി​ക​ളി​ലും സ​മാ​ന​മാ​യി എ​ക്‌​സൈ​സി​ന്‍റെ നി​യ​ന്ത്ര​ണ​മു​ണ്ട്. ഗോ​ഡൗ​ണി​ല്‍ ജോ​ലി ചെ​യ്യു​ന്ന എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​മ്പ​ളം ന​ല്‍​കേ​ണ്ട​ത് ബെ​വ്‌​ക്കോ​യാ​ണ്. എ​ന്നാ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​ക​രം സി​സി​ടി​വി വെ​ച്ചു​ള്ള പ​രി​ശോ​ധ​ന മ​തി​യെ​ന്നാ​ണ് നി​കു​തി സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ്.

ബെ​വ്‌​കോ എം​ഡി​യു​ടെ ശി​പാ​ര്‍​ശ പ്ര​കാ​ര​മാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. വ്യാ​ജ മ​ദ്യം ത​ട​യു​ന്ന​തി​നും, മ​ദ്യ​വി​ല്‍​പ​ന​യി​ല്‍ ക്ര​മ​ക്കേ​ടു​ണ്ടാ​കാ​തി​രി​ക്കാ​നു​മാ​ണ് ബ​ന്ധ​പ്പെ​ട്ട എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു ചു​മ​ത​ല ന​ല്‍​കി​യ​ത്. കൂ​ടു​ത​ല്‍ വെ​യ്ര്‍ ഹൗ​സു​ക​ള്‍ ആ​രം​ഭി​ക്കു​മ്പോ​ള്‍ കൂ​ടു​ത​ല്‍ ത​സ്തി​ക​ള്‍ തു​ട​ങ്ങ​ണ​മെ​ന്നും എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചു.

എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യം ഗോ​ഡൗ​ണു​ക​ളി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കാ​നു​ള്ള ബോ​ധ​പൂ​ര്‍​വ​മാ​യ ശ്ര​മം ഉ​ണ്ടാ​യോ എ​ന്ന ആ​ക്ഷേ​പ​വും എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കി​ടി​ലു​ണ്ട്. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് പു​തി​യ​താ​യി 267 മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കാ​ന്‍ നീ​ക്ക​മെ​ന്ന ആ​ക്ഷേ​പ​വു​മാ​യി കോ​ണ്‍​ഗ്ര​സും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.