+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​ൻ​സ്റ്റീ​ൻ എ​ന്ന വി​സ്മ​യം

"മൂ​ന്നാം ലോ​ക​യു​ദ്ധം എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന് എ​നി​ക്ക​റി​യി​ല്ല, എ​ന്നാ​ൽ നാ​ലാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ൽ ശത്രുരാജ്യങ്ങൾ ഏ​റ്റു​മു​ട്ടു​ക ശി​ല​ക​ളും ക​ന്പു​ക​ളും ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കു​
ഐ​ൻ​സ്റ്റീ​ൻ എ​ന്ന വി​സ്മ​യം
"മൂ​ന്നാം ലോ​ക​യു​ദ്ധം എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന് എ​നി​ക്ക​റി​യി​ല്ല, എ​ന്നാ​ൽ നാ​ലാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ൽ ശത്രുരാജ്യങ്ങൾ ഏ​റ്റു​മു​ട്ടു​ക ശി​ല​ക​ളും ക​ന്പു​ക​ളും ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കു​മെ​ന്ന് തീ​ർ​ച്ച​’- ലോ​ക​ത്തെ ആ​ഴ​ത്തി​ൽ ചി​ന്തി​പ്പി​ച്ച ഈ ​വാ​ക്കു​ക​ൾ പ​റ​ഞ്ഞ ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റീ​ൻ ജ​നി​ച്ചി​ട്ട് നാ​ളെ 143 വ​ർ​ഷം.
ഈ ​വാ​ക്കു​ക​ൾ​ക്ക് മു​ന്പെ​ന്ന​ത്തേ​ക്കാ​ളും പ്ര​സ​ക്തി​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ് ലോ​കം ക​ട​ന്നു​പോ​കു​ന്ന​ത്. യുക്രെയ്ൻ-​റ​ഷ്യ യു​ദ്ധം കൊ​ടു​ന്പി​രി കൊ​ള്ളു​ന്പോ​ൾ ലോ​ക​യു​ദ്ധ ഭീ​തി​യി​ലാ​ണ് സമാ ധാനകാംക്ഷികൾ. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ണ​വാ​യു​ധ​ങ്ങ​ൾ കൈ​വ​ശ​മു​ള്ള റ​ഷ്യ അ​ത് പ്ര​യോ​ഗി​ക്കാ​ൻ തു​നി​ഞ്ഞാ​ൽ ലോ​ക​നാ​ശ​ത്തി​ന് ഏ​റെ സ​മ​യം വേ​ണ്ടി​വ​രി​ല്ല.
ര​ണ്ടാം​ലോ​ക​യു​ദ്ധ കാ​ല​ത്ത് ഹിറ്റ്‌ലറെ ഭ​യ​പ്പെ​ടു​ത്താ​ൻ നി​ർ​മി​ച്ച അ​ണു​ബോം​ബ് ജപ്പാനിലെ ഹിരോ​ഷി​മ​യെ​യും നാ​ഗ​സാ​ക്കി​യെ​യും വെ​ണ്ണീ​റാ​ക്കി​യ ദു​ര​ന്ത​ക്കാ​ഴ്ച ഇ​ന്നും ലോ​കം വി​സ്മ​രി​ച്ചി​ട്ടി​ല്ല. ഈ​യൊ​രു കൃ​ത്യ​ത്തി​ൽ ഐ​ൻ​സ്റ്റീ​ന് നേ​രി​ട്ട് പ​ങ്കൊ​ന്നു​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ E=MC2 എ​ന്ന മ​ഹാ സ​മ​വാ​ക്യ​മാ​യി​രു​ന്നു അ​ണു​ബോം​ബ് നി​ർ​മാ​ണ​ത്തി​ന് വ​ഴി​തെ​ളി​ച്ച​ത്.

ര​ണ്ടാം ലോ​ക​യു​ദ്ധം ഉ​ച്ച​സ്ഥാ​യി​യി​ൽ നി​ൽ​ക്കു​ന്പോ​ൾ ജ​ർ​മ​നി മാ​ര​ക​മാ​യ ആ​ണ​വാ​യു​ധ​നി​ർ​മാ​ണ​ത്തി​ൽ ര​ഹ​സ്യ​മാ​യി ഏ​ർ​പ്പെ​ട്ട​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ളു​ടെ തു​ട​ക്കം. ജ​ർ​മ​ൻ ജൂ​ത​രെ നാ​സി​ക​ൾ തെ​ര​ഞ്ഞു​പി​ടി​ച്ചു കൂ​ട്ട​ക്കൊ​ല ചെ​യ്ത കാ​ല​മാ​യി​രു​ന്നു അ​ത്. ഒ​രു ജൂ​ത​നാ​യ ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റീ​നും ജർമനി വി​ടു​ക​യ​ല്ലാ​തെ മ​റ്റു മാ​ർ​ഗ​മി​ല്ലാ​യി​രു​ന്നു. അ​ങ്ങ​നെ അ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ലെ​ത്തി.
ഇതേസ​മ​യം ആ​ണ​വാ​യു​ധ​ ഗ​വേ​ഷ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ലീ​സെ മീ​റ്റ്ന​ർ എ​ന്ന ജൂ​ത ശാ​സ്ത്ര​ജ്ഞ ജീ​വ​ഭ​യ​ത്താ​ൽ ജ​ർ​മ​നി വി​ട്ട​ത് നാ​സി​ക​ൾ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​യി. അ​തോ​ടെ ഗ​വേ​ഷ​ണം മു​ട​ങ്ങി. എ​ന്നാ​ൽ മാ​ര​ക​മാ​യ ആ​ണ​വാ​യു​ധം നി​ർ​മി​ച്ചുക​ഴി​ഞ്ഞു എ​ന്ന വ്യാ​ജ അ​വ​കാ​ശ​വാ​ദ​ത്തി​ലൂ​ടെ അ​വ​ർ ആ ​വീ​ഴ്ച മ​റ​ച്ചു.

അ​വ​രു​ടെ ഉ​ദ്ദേ​ശ്യംപോ​ലെ ലോ​കം ഭ​യ​ന്നു. എ​ങ്കി​ലും ജ​ർ​മ​നി​യെ ശ​രി​ക്കും കൈ​കാ​ര്യം ചെ​യ്യാ​ൻ യൂ​റോ​പ്യ​ൻ ശാ​സ്ത്ര​ജ്ഞ​നാ​യ ലി​യോ ഷി​ലാ​ഡ് അ​മേ​രി​ക്ക​യി​ൽ ചെ​ന്നു. അ​വി​ടെ എ​ത്തി​പ്പെ​ട്ട ഐ​ൻ​സ്റ്റീ​നി​നോ​ട് ഷി​ലാ​ഡ് പ​റ​ഞ്ഞു, ജ​ർ​മ​നി​യെ ഭ​യ​പ്പെ​ടു​ത്താ​ൻ വാ​ക്കാ​ൽ പ​റ​ഞ്ഞാ​ൽ മാ​ത്രം പോ​രാ, യ​ഥാ​ർ​ഥത്തി​ൽ ഒ​രു ആ​ണ​വ​ബോം​ബ് നിർമിക്കണം.
അ​ത് അ​മേ​രി​ക്കതന്നെ ചെ​യ്യ​ണമെന്നും താങ്കൾ ഇക്കാര്യം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​നോ​ട് നി​ർ​ദേശി​ക്ക​ണമെന്നും ഷിലാഡ് നിർദേശിച്ചു. അ​ന്ന​ത്തെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് എ​ഫ്.​ഡി. റൂ​സ്‌വെ​ൽ​റ്റി​ന് ജ​ർ​മ​നി​യെ ഭ​യ​പ്പെ​ടു​ത്താ​ൻവേ​ണ്ടി മാ​ത്രം ആ​റ്റം ബോം​ബ് നി​ർ​മി​ക്ക​ണമെന്ന് ഐ​ൻ​സ്റ്റീ​ൻ ക​ത്തെ​ഴു​തി.

റൂ​സ്‌വെൽ​റ്റ് ഐ​ൻ​സ്റ്റീ​ന്‍റെ നിർദേശത്തിൽ ത​ന്നെ കാ​ര്യ​ങ്ങ​ൾ ന​ട​ത്താ​ൻ ഒ​രു​ങ്ങി. പ​ക്ഷേ 1945ൽ ​റൂ​സ്‌വെൽ​റ്റ് അ​ന്ത​രി​ച്ച​തോ​ടെ കാ​ര്യ​ങ്ങ​ൾ ആ​കെ മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഹാ​രി എ​സ്. ട്രൂ​മാ​ൻ പ്ര​സി​ഡ​ന്‍റ് പ​ദ​ത്തി​ലേ​റി. എ​ന്നാ​ൽ റൂ​സ്‌വെ​ൽ​റ്റി​നെ​പ്പോ​ലെ ഒ​രു ശു​ദ്ധ​ഗ​തി​ക്കാ​ര​ൻ ആ​യി​രു​ന്നി​ല്ല ട്രൂ​മാ​ൻ.
പി​ന്നീ​ടാ​യി​രു​ന്നു ​പ്ര​സി​ദ്ധ​മാ​യ ‘മാ​ൻ​ഹാ​ട്ട​ൻ പ്രൊ​ജ​ക്ട്’. ആ നീക്കത്തിന്‍റെ ഫലമായി ന്യൂ ​മെ​ക്സി​ക്കോ​യി​ലെ ലോ​സ് അ​ല​മോ​സി​ൽ ഓ​ട്ടോ​ഹാ​ൻ, റോ​ബ​ർ​ട്ട് ഓ​പ്പ​ണ്‍​ഹൈ​മ​ർ തു​ട​ങ്ങി​യ ശാ​സ്ത്ര​ജ്ഞ​രു​ടെ നേതൃത്വത്തിൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​നാ​ശ​ക​ര​മാ​യ ആ​യു​ധം പി​റ​വി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.
പി​ന്നീ​ട് ലോ​കം ക​ണ്ട​ത് ലി​റ്റി​ൽ ബോ​യ് എ​ന്ന അ​ണു​ബോ​ംബ് ഹി​രോ​ഷി​മ​യെ ചാ​ന്പ​ലാ​ക്കി ത​ക​ർ​ക്കു​ന്ന​താ​ണ്. മൂ​ന്നു ദി​വ​സ​ത്തി​നു ശേ​ഷം ഫാ​റ്റ്മാ​നി​ലൂ​ടെ നാ​ഗ​സാ​ക്കി ന​ഗ​ര​വും നാ​മാ​വ​ശേ​ഷ​മാ​യി.

റൂ​സ്‌വെൽ​റ്റി​ന് ക​ത്തെ​ഴു​തി​യ ഒ​രു ന​ട​പ​ടി മാ​ത്ര​മാ​യി​രു​ന്നു ഇ​തി​ൽ ഐ​ൻ​സ്റ്റീ​ന്‍റെ റോ​ൾ. എ​ന്നാ​ൽ റൂസ്‌വെ​ൽ​റ്റി​ന്‍റെ മ​ര​ണം എ​ല്ലാം ത​കി​ടം മ​റി​ക്കു​ക​യാ​യി​രു​ന്നു. റൂ​സ്‌വെൽറ്റാ​യി​രു​ന്നു അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് എങ്കി​ൽ ഹി​രോ​ഷി​മ​യി​ലും നാ​ഗ​സാ​ക്കി​യി​ലും ലോകദുരന്തം സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്ന് ഐ​ൻ​സ്റ്റീ​ൻ പി​ന്നീ​ടൊ​രി​ക്ക​ൽ പ​റ​ഞ്ഞു. ഈ ​സം​ഭ​വ​ത്തോ​ടെ ലോ​ക​സ​മാ​ധാ​ന​ത്തി​ന്‍റെ ശ​ക്ത​നാ​യ വ​ക്താ​വാ​യി ഐ​ൻ​സ്റ്റീ​ൻ മാ​റു​ക​യാ​യി​രു​ന്നു.
ജ​ർ​മ​നി​യി​ലെ ഉ​ലം എ​ന്ന പ​ട്ട​ണ​ത്തി​ൽ 1879 മാ​ർ​ച്ച് 14ന് ​ജ​നി​ച്ച ആ​ൽ​ബ​ർ​ട്ട് എ​ൻ​സ്റ്റീ​ൻ കു​ട്ടി​ക്കാ​ല​ത്തുതന്നെ വ്യ​ത്യ​സ്തനാ​യി​രു​ന്നു. ക്ലാ​സ്മു​റി​യി​ലെ ഐ​ൻ​സ്റ്റീ​ന്‍റെ സം​ശ​യ​ങ്ങ​ൾ അ​ധ്യാ​പ​ക​രെ​പ്പോ​ലും അ​സ്വ​സ്ഥ​രാ​ക്കി. അ​വ​ർ ഐ​ൻ​സ്റ്റീ​ന്‍റെ ഏ​റെ വി​ചി​ന്ത​നം ചെ​യ്യ​പ്പെ​ടേ​ണ്ട ആ​ശ​യ​ങ്ങ​ളെ മ​ന​സി​ലാ​ക്കാ​ൻ കൂ​ട്ടാ​ക്കാ​തെ ആ ​ബാ​ല​നെ മ​ന്ദ​ബു​ദ്ധി എ​ന്നു മു​ദ്ര​കു​ത്തു​ക​യാ​ണ് ചെ​യ്ത്.
എ​ന്നാ​ൽ പ്ര​തി​ഭ​യ്ക്ക് ഒ​രി​ക്ക​ലും മാ​റ്റു കു​റ​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു ഐ​ൻ​സ്റ്റീ​ന്‍റെ ജീ​വി​തം. തന്മാ​ത്രാ ഭൗ​തി​ക​ശാ​സ്ത്ര സി​ദ്ധാ​ന്തം, ഫോ​ട്ടോ ഇ​ല​ക്ട്രി​ക് ഇ​ഫ​ക്റ്റ് സി​ദ്ധാ​ന്തം, ആ​പേ​ക്ഷി​ക​താ സി​ദ്ധാ​ന്തം എ​ന്നി​വ ആ​ദ്യം അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ ഇ​ത് മ​ന​സി​ലാ​ക്കാ​ൻ പ്രാപ്തിയുള്ളവരി​ല്ലാ​ത്ത​തി​നാ​ൽ അ​വ തി​ര​സ്ക്ക​രി​ക്ക​പ്പെ​ട്ടു. എ​ന്നാ​ൽ മാ​ക്സ്പ്ലാ​ങ്ക് എ​ന്ന വി​ഖ്യാ​ത ശാ​സ്ത്ര​ജ്ഞ​ൻ ഇ​തി​ന്‍റെ പ്രാ​ധാ​ന്യം ലോ​ക​ത്തി​നു മു​ന്പി​ൽ വി​വ​രി​ച്ച​തോ​ടെ ഐ​ൻ​സ്റ്റീ​ൻ ലോ​ക​പ്ര​സി​ദ്ധ​നാ​യി. 1921ൽ ​ ഫോ​ട്ടോ ഇ​ല​ക്‌ട്രി​ക് എ​ഫ​ക്ടി​ന് നൊ​ബേ​ൽ സ​മ്മാ​നം ല​ഭി​ച്ച​ത് കാ​ല​ത്തി​ന്‍റെ കാ​വ്യ​നീ​തി​യാ​യി.

ശാ​സ്ത്ര​ജ്ഞ​ർ പൊ​തു​വെ ഗൗ​ര​വ​ക്കാ​രാ​ണെന്നും ത​മാ​ശ പ​റ​യാ​ൻ ക​ഴി​വി​ല്ലാ​ത്ത​വ​രാ​ണെ​ന്നു​മാ​ണ് പൊ​തു​ധാ​ര​ണ. എ​ന്നാ​ൽ ബു​ദ്ധി​പ​ര​മാ​യ ത​മാ​ശ പ​റ​യു​ന്ന​തി​ൽ ഐ​ൻ​സ്റ്റീ​ൻ ക​ഴി​ഞ്ഞേ ആ​ളു​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​വ​സാ​ന കാ​ല​ങ്ങ​ളി​ൽ തി​ക​ഞ്ഞ ഒ​രു സ​സ്യാ​ഹാ​രി​യാ​യി​രു​ന്നു ഐ​ൻ​സ്റ്റീ​ൻ ’ഞാ​ൻ കൊ​ഴു​പ്പും മാം​സ​വും മീ​നും ഇ​ല്ലാ​തെ ജീ​വി​ക്കു​ന്നു, പ​ക്ഷേ എ​നി​ക്ക് അത് വ​ള​രെ ന​ല്ല​താ​യി തോ​ന്നു​ന്നു. മ​നു​ഷ്യ​ൻ ഒ​രു വേ​ട്ട​ക്കാ​ര​നാ​യി ജ​നി​ച്ചി​ട്ടി​ല്ലെ​ന്ന് എ​ല്ലാ​യ്പ്പോ​ഴും എ​നി​ക്ക് തോ​ന്നി’ സ​സ്യാ​ഹാ​രി​ക​ൾ​ക്കി​ട​യി​ലെ ഈ ​ഉ​ദ്ധ​ര​ണി എന്നും സ​ജീ​വ​മാ​ണ്.

അ​ജി​ത് ജി. ​നാ​യ​ർ