അ​ച്ഛ​നും മ​ക​ളും ഒ​രു​മി​ച്ചുപ​ഠി​ക്കും വൈ​ദ്യം

07:51 AM Feb 13, 2022 | Deepika.com
54കാ​ര​നാ​യ അ​ച്ഛ​നും 18 കാ​രി മ​ക​ളും ഒ​രേ ബാ​ച്ചി​ൽ പ​ഠി​ച്ച് ഒ​രു​മി​ച്ച് ഡോ​ക്ട​ർ​മാ​രാ​യി പു​റ​ത്തി​റങ്ങു​ന്ന​ത് അ​ത്യ​പൂ​ർ​വ സം​ഭ​വ​മാ​യി​രി​ക്കും

കാ​ല​ങ്ങ​ളാ​യു​ള്ള ആ​ഗ്ര​ഹ​ത്തി​ന് സാ​ക്ഷാ​ത്കാ​രം ല​ഭി​ച്ച​തി​ന്‍റെ നി​ർ​വൃ​തി​യി​ലാ​ണ് ല​ഫ്.​കേ​ണ​ൽ ആ​ർ. മു​രു​ഗ​യ്യ​ൻ. ആ ​സാ​ക്ഷാ​ത്കാ​ര​ത്തി​ൽ മ​ക​ളും ഒ​പ്പ​മു​ണ്ടെ​ന്ന​ത് ഇ​ര​ട്ടി​സ​ന്തോ​ഷം. ബി​.പി​.സി​.എ​ൽ. കൊ​ച്ചി റി​ഫൈ​ന​റി​യി​ലെ ചീ​ഫ് മാ​നേ​ജ​റാ​യ മു​രു​ഗ​യ്യ​ൻ മ​ക​ൾ ആ​ർ.​എം.​ശീ​ത​ളി​നൊ​പ്പം വൈ​കാ​തെ മെ​ഡി​ക്ക​ൽ പ​ഠ​നം തു​ട​ങ്ങും. അ​താ​യ​ത് അൻപത്തിനാലുകാരനായ അ​ച്ഛ​നും പതിനെട്ടുകാരി മ​ക​ളും ഒ​രേ ബാ​ച്ചി​ൽ പ​ഠി​ച്ച് ഒ​രു​മി​ച്ച് ഡോ​ക്ട​ർ​മാ​രാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത് അ​ത്യ​പൂ​ർ​വ സം​ഭ​വ​മാ​യി​രി​ക്കും.

പ്രാ​യ​പ​രി​ധി​യി​ല്ലാ​തെ ആ​ർ​ക്കും നീ​റ്റ് യോ​ഗ്യ​താ പ​രീ​ക്ഷ​യെ​ഴു​താ​മെ​ന്ന സു​പ്രീം​കോ​ട​തി​യു​ടെ ഇളവാണ് മു​രു​ഗ​യ്യ​ന് പി​ൻ​ബ​ല​മാ​യ​ത്. ഡോ​ക്ട​റാ​കാ​ൻ കൊ​തി​ച്ച് എ​ൻ​ജി​നി​യ​റാ​യ ത​ഞ്ചാ​വൂ​ർ വ​ട​ക്കു​കോ​ട്ടൈ ഗ്രാ​മ​ത്തി​ലെ കെ.​രാ​മ​ൻ- ആ​ർ. ആ​യി​ക​ണ്ണ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മു​രു​ഗ​യ്യ​ന്‍റെ ജീ​വി​ത​മാ​ണ് ഇതോടെ മാ​റി​മ​റി​യു​ന്ന​ത്.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത ഗ്രാ​മ​ത്തി​ൽ നി​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്താ​ൻ 18 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്യേ​ണ്ട ബു​ദ്ധി​മു​ട്ടി​ലാ​ണ് മു​രു​ഗ​യ്യ​ൻ വ​ള​ർ​ന്ന​ത്. അ​ന്നു​മു​ത​ലു​ള്ള ആ​ഗ്ര​ഹ​മാ​ണ് തനിക്കൊരു ഡോ​ക്ട​റാ​ക​ണ​മെ​ന്ന​ത്.

1986-ൽ ​എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ വി​ജ​യി​ച്ചെ​ങ്കി​ലും എ​ൻ​ജി​നീ​യ​റിം​ഗി​നു പോ​കാ​നാ​യി​രു​ന്നു കു​ടും​ബാം​ഗ​ങ്ങ​ളു​ടെ നി​ർ​ബ​ന്ധം. കോ​യ​ന്പ​ത്തൂ​ർ പി​എ​സ്ജി കോ​ള​ജ് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ നി​ന്ന് എ​ൻ​ജി​നീ​യ​റിം​ഗ് പാ​സാ​യ​ശേ​ഷ​മാ​ണ് ഭാ​ര​ത് പെ​ട്രോ​ളി​യം ക​ന്പ​നി ലി​മി​റ്റ​ഡി​ൽ ജോ​ലി​യി​ലെ​ത്തി​യ​ത്.

ജോ​ലി​ക്കാ​ല​ത്തും മു​രു​ഗ​യ്യ​ൻ പ​ഠ​നം തു​ട​രു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം ലോ ​കോ​ള​ജി​ൽനി​ന്ന് നി​യ​മ ബി​രു​ദ​വും അ​ണ്ണാ​മ​ലൈ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് എ​ൽ​എ​ൽ​എ​മ്മും മ​ധു​ര കാ​മ​രാ​ജ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് എം​ബി​എ​യും പാ​സാ​യി. ബി​രു​ദ​ത്തി​ലും മാ​നേ​ജ്മെ​ന്‍റി​ലും യു​ജി​സി നെ​റ്റ് പ​രീ​ക്ഷ​യും പാ​സാ​യി. അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് 2018-ൽ ​ഒ​രു പ​ത്ര​വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

നീ​റ്റ് എ​ഴു​തു​ന്ന​തി​നു​ള്ള പ്രാ​യ​പ​രി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഏ​താ​നും വി​ദ്യാ​ർ​ഥി​ക​ൾ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി കൊ​ടു​ത്തു​വെ​ന്ന​താ​യി​രു​ന്നു വാ​ർ​ത്ത. ഇതേത്തുടർന്ന് നീ​റ്റിന് പ്രാ​യ​പ​രി​ധി വേ​ണ്ടെ​ന്ന ഉ​ത്ത​ര​വു​ണ്ടാ​യി. ഇ​ത് മു​രു​ഗ​യ്യ​നി​ലെ ഡോ​ക്ട​ർ എ​ന്ന മോ​ഹ​ത്തെ ഉ​ണ​ർ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് 2018-ലെ ​നീ​റ്റ് പ​രീ​ക്ഷ എ​ഴു​തി. ഫ​ലം വ​ന്ന​പ്പോ​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഫലം മാ​ത്രം പ്ര​സി​ദ്ധീ​ക​രി​ച്ചി​ല്ല. അ​ന്വേ​ഷി​ച്ച​പ്പോ​ൾ പ്രാ​യ​പ​രി​ധി ഇ​ള​വ് വേ​ണ്ടെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ അ​ന്തി​മ​വി​ധി ഉ​ണ്ടാ​യെ​ന്നും കേ​സ് നി​ല​നി​ൽ​ക്കു​ന്നി​ല്ലെ​ന്നും അ​റി​ഞ്ഞു. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം പ​ല അ​പേ​ക്ഷ​ക​ളും സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും മു​രു​ഗ​യ്യ​ന്‍റെ ഫ​ല​പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​ല്ല.

അ​ന്പ​ല​മു​ക​ൾ കൊ​ച്ചി​ൻ റി​ഫൈ​ന​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നിയാ​യി​രു​ന്ന മ​ക​ൾ ശീ​ത​ളി​നും ഡോ​ക്ട​ർ ആ​ക​ണ​മെ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം. എ​ൻ​ജി​നീ​യ​റിം​ഗി​നും നി​യ​മ​ത്തി​നു​മൊ​ക്കെ എ​ൻ​ട്ര​ൻ​സ് പാ​സാ​യെ​ങ്കി​ലും വൈ​ദ്യ​ശാ​സ്ത്ര പ​ഠ​ന​ത്തി​ൽ ശീ​ത​ൾ ഉ​റ​ച്ചു നി​ന്നു. 2020-ൽ ​മ​ക​ളു​ടെ നീ​റ്റ് അ​പേ​ക്ഷ ഫോ​റം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​രീ​ക്ഷ എ​ഴു​താ​ൻ പ്രാ​യ​പ​രി​ധി​യി​ല്ലെ​ന്ന വിധി മു​രു​ഗ​യ്യ​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ന്ന​ത്.

താ​നും പ​രീ​ക്ഷ​യെ​ഴു​താ​ൻ പോ​കു​ന്നു​വെ​ന്ന കാ​ര്യം മ​ക​ൾ ശീ​ത​ളി​നോ​ടും ഭാ​ര്യ മാ​ല​തി​യോ​ടും പ​റ​ഞ്ഞു. അ​ച്ഛ​ൻ ത​മാ​ശ പ​റ​യു​ക​യാ​ണോ​യെ​ന്നാ​യി​രു​ന്നു ശീ​ത​ളി​ന്‍റെ ചോ​ദ്യം. പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​ടു​ത്ത ന​ന്പ​റു​ക​ൾ കി​ട്ടു​ന്ന​തി​ന് അ​ച്ഛ​നും മ​ക​ളും പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​ക്ക് ര​ണ്ട് ലാ​പ്ടോ​പ്പു​ക​ളി​ലാ​യി അ​പേ​ക്ഷ പൂ​രി​പ്പി​ച്ച​യ​ച്ചു. 2021 സെ​പ്റ്റ​ബ​ർ 12 നാ​യി​രു​ന്നു നീ​റ്റ് പ​രീ​ക്ഷ .

മു​രു​ഗ​യ്യ​ന് എ​രൂ​ർ ശ്രീ ​നാ​രാ​യ​ണ ഗു​രു​കു​ല വി​ദ്യാ​ല​യ​ത്തി​ലും മ​ക​ൾ​ക്ക് കോ​ത​മം​ഗ​ലം ശോ​ഭ​ന പ​ബ്ലി​ക് സ്കൂ​ളി​ലു​മാ​യിരുന്നു പ​രീ​ക്ഷാ കേ​ന്ദ്രം. പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്കൊ​പ്പം മു​രു​ഗ​യ്യ​ൻ നി​ര​യി​ൽ നി​ൽ​ക്കു​ന്പോ​ൾ സ്കൂ​ളി​ൽ നി​ന്ന് അ​നൗ​ണ്‍​സ്മെ​ന്‍റ് വ​ന്നു ര​ക്ഷി​താ​ക്ക​ൾ പുറത്തുപോകണമെന്ന്. തു​ട​ർ​ന്നും മു​രു​ഗ​യ്യ​ൻ നി​ര​യി​ൽത്തന്നെ നി​ൽ​ക്കു​ന്ന​തു ക​ണ്ട് പരീക്ഷാചുമതലക്കാരെത്തി അ​വി​ടെ നി​ന്ന് മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഹാ​ൾ ടി​ക്ക​റ്റ് കാ​ണി​ച്ച് താ​ൻ പ​രീ​ക്ഷാ​ർ​ഥി​യാ​ണെ​ന്ന് മു​രു​ഗ​യ്യ​ൻ അ​റി​യി​ച്ച​പ്പോ​ൾ പ​ല​ർ​ക്കും കൗ​തു​കം.

നീ​റ്റ് പ​രീ​ക്ഷ ഫ​ലം വ​ന്ന​പ്പോ​ൾ ഇരുവരും പാ​സാ​യി. തു​ട​ർ​ന്ന് അ​ലോ​ട്ട്മെ​ന്‍റി​നുള്ള വി​വ​ര​ങ്ങ​ൾ വെബ് സൈ​റ്റി​ൽ അ​പ് ലോ​ഡ് ചെ​യ്ത​പ്പോ​ഴും മു​രു​ഗ​യ്യ​ന് ത​ട​സ​ങ്ങ​ൾ നേരിട്ടു. ജ​ന​ന തീ​യ​തി​യും പ്ല​സ് വ​ണ്‍ മാ​ർ​ക്ക് ലി​സ്റ്റും അ​പ് ലോ​ഡ് ചെ​യ്യാ​നാ​കാ​തെ വ​ന്ന​തോടെ ഇ​തു ര​ണ്ടും ഓ​പ്ഷ​ണ​ൽ ആ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മെ​ഡി​ക്ക​ൽ കൗ​ണ്‍​സ​ലിം​ഗ് ക​മ്മി​റ്റി​ക്ക് ക​ത്ത​യ​ച്ചു.

അ​വരി​ത് പ​രി​ഗ​ണി​ച്ച​തോ​ടെ മു​രു​ഗ​യ്യ​നും ശീ​ത​ളും അ​ലോ​ട്ട്മെ​ന്‍റി​നാ​യി കാ​ത്തി​രു​ന്നു. ഫെ​ബ്രു​വ​രി മൂ​ന്നി​നാ​യി​രു​ന്നു ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് വ​ന്ന​ത്. മു​രു​ഗ​യ്യ​ന് ചെ​ന്നൈ ശ്രീ​ല​ളി​താം​ബി​ക മെ​ഡി​ക്ക​ൽ കോ​ള​ജി​ലും മ​ക​ൾ ശീ​ത​ളി​ന് പോ​ണ്ടി​ച്ചേ​രി വി​നാ​യക മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​ം പ്ര​വേ​ശ​നം ല​ഭി​ച്ചു.

അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ ഒരേ കോ​ള​ജി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​മെ​ന്ന കാ​ത്തി​രി​പ്പി​ലാ​ണ് അ​ച്ഛ​നും മ​ക​ളും. ബി​പി​സി​എ​ല്ലി​ൽ നി​ന്ന് ലീ​വെ​ടു​ത്താ​ണ് മുരുഗയ്യൻ മെ​ഡി​ക്ക​ൽ പ​ഠ​ന​ത്തി​നു ചേരുന്നത്. മെ​ഡി​ക്ക​ൽ പ​ഠ​ന​ശേ​ഷം വ​ട​ക്കു​കോ​ട്ടൈ​യി​ലെ ഗ്രാ​മീ​ണ​ർ​ക്കാ​യി സേ​വ​നം ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹത്തി​ലാ​ണ് മു​രു​ഗ​യ്യ​ൻ.

മു​രു​ഗ​യ്യ​ൻ ജോ​ലി ക​ഴി​ഞ്ഞു വീട്ടിലെ​ത്തു​ന്പോ​ൾ മ​ക​ളോ​ട് ഉ​റ​ക്കെ പാ​ഠ​ങ്ങ​ൾ വാ​യി​ക്കാ​ൻ പ​റ​യു​മാ​യി​രു​ന്നു. മ​ക​ൾ വാ​യി​ക്കു​ന്ന​ത് കേ​ട്ടാ​ണ് അ​ച്ഛ​ൻ പ്രധാനമായും പ​ഠി​ച്ചി​രു​ന്ന​ത്. ശീ​ത​ൾ പാ​ലാ ബ്രി​ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ തേ​വ​ര സെ​ന്‍റ​റി​ലാ​യി​രു​ന്നു എൻ​സി​നാ​യി പ​രിശീ​ല​നം നേ​ടി​യി​രു​ന്ന​​ത്. ഇതിനായി ധാ​രാ​ളം പു​സ്ത​ക​ങ്ങ​ളും വ​രു​ത്തി​യി​രു​ന്നതും പ​ഠ​ന​ത്തി​ന് സ​ഹാ​യ​ക​മാ​യി. പാ​ഠ്യ​ഭാ​ഗ​ങ്ങ​ൾ വാ​യി​ക്കാ​നു​ള്ള സോ​ഫ്റ്റ് വെ​യ​റു​ക​ൾ മൊ​ബൈ​ൽ​ഫോ​ണി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്തി​രു​ന്നു. ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ൽ അ​തും കേ​ൾ​ക്കു​മാ​യി​രു​ന്നു. എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദമുള്ളതി​നാ​ലും കെ​മി​സ്ട്രി​യി​ൽ മു​ന്പ് പ​ഠി​ച്ചവ കൊ​ച്ചി​ൻ റി​ഫൈ​ന​റി​യി​ൽ ചെ​യ്യു​ന്ന​തി​നാ​ലും വിഷയം എ​ളു​പ്പ​ത്തി​ൽ മ​ന​സി​ലാ​ക്കാ​നാ​യി. പ​രീ​ക്ഷ​യു​ടെ അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ൽ പ​ഴ​യ ചോ​ദ്യ​പേ​പ്പ​റു​ക​ളും പ​രി​ശീ​ലി​ച്ചു.

റി​ഫൈ​ന​റി അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഏ​റ്റെ​ടു​ക്കാ​നും പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും രൂ​പീ​ക​രി​ച്ച 801 എ​ൻ​ജി​നീ​യ​റിം​ഗ് റെ​ജി​മെ​ന്‍റ് ആ​ർ ആ​ൻ​ഡ് പി (​ടി​എ ആ​ഗ്ര ഫോ​ർ​ട്ട്) അം​ഗ​മാ​ണ് ല​ഫ്.​കേ​ണ‍​ൽ മു​രു​ഗ​യ്യ​ൻ. 2000-ലാ​ണ് ഇ​തി​ൽ ല​ഫ്ന​ന്‍റ് ആ​യ​ത്. പ്ര​മോ​ഷ​ൻ ല​ഭി​ച്ച​തോ​ടെ ല​ഫ്.​കേ​ണ​ൽ ആ​യി.

റ​സ്ക്യു അ​ൻ​ഡ് റി​ലീ​ഫ് ഓ​പ്പ​റേ​ഷ​ൻ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്ന ല​ഫ്.​കേ​ണ​ൽ മു​രു​ഗ​യ്യ​ൻ ഭു​ജ് ഭൂ​ക​ന്പ​ത്തി​ലും ഗോ​ധ്ര ക​ലാ​പ​ത്തി​ലും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. 2012-ൽ ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ആ​ർ​മി ഡേ ​പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത് രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ കാ​ണാ​നും അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു.

ത​ഞ്ചാ​വൂ​ർ സ്വ​ദേ​ശി​യാ​യ മു​രു​ഗ​യ്യ​ൻ 31 വ​ർ​ഷ​മാ​യി കേ​ര​ള​ത്തി​ലു​ണ്ട്. 21 വ​ർ​ഷ​മാ​യി തൃ​പ്പൂ​ണി​ത്തു​റ തെ​ക്കും​ഭാ​ഗം മാ​ല​തി നി​ല​യ​ത്തി​ലാ​ണ് താ​മ​സം. മു​രു​ഗ​യ്യ​ന്‍റെ​യും മ​ക​ളു​ടെ​യും പ​ഠ​ന​ത്തി​ന് പൂ​ർ​ണ​പി​ന്തു​ണ​യു​മാ​യി ഭാ​ര്യ മാ​ല​തി കൂ​ടെ​യു​ണ്ട്.​വ​രി​ക്കോ​ലി കെ​മി​സ്റ്റ് കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ​യ​ൻ​സ് ആ​ൻ​ഡ് റി​സ​ർ​ച്ചി​ൽ അ​ധ്യാ​പി​ക​യാ​ണ് മാ​ല​തി.

സീ​മ മോ​ഹ​ൻ​ലാ​ൽ