+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാരുണ്യ പർവം

ഇ​ടു​ക്കി​യി​ലെ തോ​ട്ടം മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള നി​ർ​ധ​ന​യു​വാ​വ് ആ​ഴ്ച​യി​ൽ ര​ണ്ടു​മൂ​ന്നു ദി​വ​സം ആ​ർ​പ്പൂ​ക്ക​ര ന​വ​ജീ​വ​ൻ അ​ഗ​തി​ഭ​വ​ന​ത്തി​ലെ​ത്തും. വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മ​ന്ദീ​ഭ​വി​
കാരുണ്യ പർവം
ഇ​ടു​ക്കി​യി​ലെ തോ​ട്ടം മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള നി​ർ​ധ​ന​യു​വാ​വ് ആ​ഴ്ച​യി​ൽ ര​ണ്ടു​മൂ​ന്നു ദി​വ​സം ആ​ർ​പ്പൂ​ക്ക​ര ന​വ​ജീ​വ​ൻ അ​ഗ​തി​ഭ​വ​ന​ത്തി​ലെ​ത്തും. വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മ​ന്ദീ​ഭ​വി​ച്ച് ഇ​ദ്ദേ​ഹം എ​ട്ടു വ​ർ​ഷ​മാ​യി ഡ​യാ​ലി​സി​ലൂ​ടെ ജീ​വ​ൻ നി​ല​നി​റു​ത്തു​ക​യാ​ണ്. ര​ണ്ടി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ഡ​യാ​ലി​സീ​സ് മു​ട​ങ്ങി​യാ​ൽ ത​ള​ർ​ന്നു​വീ​ഴും. ഇദ്ദേഹത്തിന് ഭാ​ര്യ​യും ര​ണ്ടു കു​ഞ്ഞു​മ​ക്ക​ളു​മു​ണ്ട്.

സ്വ​ന്ത​മാ​യു​ണ്ടാ​യി​രു​ന്ന ഇ​രു​പ​തു സെ​ന്‍റ് സ്ഥ​ല​വും വീ​ടും കാലങ്ങൾ നീണ്ട ചി​കി​ത്സ​യ്ക്ക് വി​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പം വാ​ട​ക​മു​റി​യി​ൽ ക​ഴി​യു​ക​യാ​ണ്. ദൈ​ന്യ​ത​യ​ാർ​ന്ന മു​ഖ​ത്തോ​ടെ​യാ​ണ് നിസഹായനായ ഈ ​ചെറുപ്പക്കാരൻ എ​നി​ക്കു മു​ന്നി​ലെ​ത്തു​ക. ഭാ​ര്യ​യും  കു​ഞ്ഞു​മ​ക്ക​ളും ഇ​ത്ത​ര​ത്തി​ൽ പ​ല​ർ​ക്കും മു​ന്നി​ൽ ക​രം​നീ​ട്ടു​ന്നു​ണ്ടാ​വും. ഒ​രു ജീ​വ​ൻ നി​ല​നി​ർത്താ​നു​ള്ള വ്യഗ്രതയിലാണ് കുടുംബത്തിന്‍റെ ​യാ​തനകളും യാചനകളും .

ന​വ​ജീ​വ​ന്‍റെ ചോ​റു​വ​ണ്ടി ദിവസവും മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ള​പ്പി​ലെ​ത്തു​ന്പോ​ൾ ഒ​രു ചെ​രു​വം ചോ​റി​ന് ഇവർ കൈ​നീ​ട്ടു​ന്പോ​ഴൊക്കെ എ​ന്‍റെ ക​ണ്ണു​ക​ൾ നി​റ​യും. ഈ ​ മ​ക്ക​ൾ​ക്കും സ്കൂ​ളി​ൽ​പോ​യി പ​ഠി​ക്കാ​നും പു​ത്ത​നു​ടു​പ്പു​ക​ൾ അ​ണി​യാ​നും മി​ഠാ​യി വാ​ങ്ങാ​നു​മൊ​ക്കെ നമ്മുടെ മ​ക്ക​ളെപ്പോലെ ആ​ഗ്ര​ഹ​മു​ണ്ടാ​കും. ഇത്തരത്തിൽ എ​ത്ര​യെ​ത്ര നിസഹായരുടെ യാ​ച​ന​ക​ൾ​ക്കും വേ​ദ​ന​ക​ൾ​ക്കും ഞാ​ൻ ദിവസവും സാ​ക്ഷി​യാ​കു​ന്നു.

രോ​ഗം ശ​രീ​ര​ത്തെ മാ​ത്ര​മ​ല്ല, മ​ന​സി​നെ​യും ത​ള​ർ​ത്തും. രോ​ഗി മാ​ത്ര​മ​ല്ല അ​വ​രെ ആ​ശ്ര​യി​ച്ചു ജീ​വി​തം പു​ല​ർ​ത്തേ​ണ്ടവരും ത​ള​രും തകരും. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി രോ​ഗി​ക​ൾ തു​ട​ർ ഡ​യാ​ലി​സി​സി​നും കീ​മോ​തെ​റാ​പ്പി​ക്കു​മാ​യി സ്വത്തുവകകൾ മാത്രമല്ല താലിമാലവരെ വി​റ്റു​പെ​റു​ക്കി ഒറ്റമുറിയിലും ക​ട​ത്തി​ണ്ണ​ക​ളി​ലും ക​ഴി​യു​ന്നു​.

മാ​ര​ക​രോ​ഗങ്ങൾ വ്യ​ക്തി​യെ മാ​ത്ര​മ​ല്ല രോഗിയുടെ ​കു​ടും​ബ​ത്തി​ന്‍റെ സാ​ധ്യ​ത​യും പ്ര​തീ​ക്ഷ​ക​ളു​മാ​ണ് ത​ക​ർ​ക്കു​ന്ന​ത്. പ്രത്യാശ നഷ്്ടപ്പെടുന്പോൾ നൈരാശ്യം അവരുടെ മനുസുകളെ കീഴ്പ്പെടുത്തും. നാമൊ​ക്കെ വലിയ രോ​ഗ​ങ്ങ​ളി​ല്ലാ​തെ ജീ​വി​ക്കു​ന്നെ​ങ്കി​ൽ അ​ത് ദൈ​വം കനിഞ്ഞു ന​ൽ​കു​ന്ന ക​രു​ണ​യു​ടെ കൃ​പാ​ക​ടാ​ക്ഷം ഒ​ന്നു​കൊ​ണ്ടു​മാ​ത്രമാണ്. രോ​ഗാ​തു​ര​മാ​യ ഇ​ക്കാ​ലത്ത് ആ​യു​സും ആ​രോ​ഗ്യ​വും ദൈ​വ​ത്തി​ന്‍റെ ദാ​ന​മാ​യ​തി​നാ​ൽ ആ​രും അ​ഹ​ങ്ക​രി​ക്ക​രു​ത്.

ദുരിതങ്ങളുടെ ​കോ​വി​ഡ് വ്യാധി എ​ത്ര​യോ പ​ണ​ക്കാ​രു​ടെ​യും പ്ര​താ​പി​ക​ളു​ടെ​യും പ്ര​ശ​സ്ത​രു​ടെ​യും ജീ​വ​നെ​ടു​ത്തുപോയി. രോഗങ്ങളുടെ വേ​ദ​ന​യി​ലും ദുരിതങ്ങളിലും മ​ന​സു​ത​ക​ർ​ന്ന് യാചനയുടെ കൈ​കളുമായി വ​രു​ന്ന​വ​ർ​ക്ക് ആ​വു​ന്ന സ​ഹാ​യ​വും സാ​ന്ത്വ​ന​വും സ​മ്മാ​നി​ക്കണം. നമ്മുടെ ചെറിയ സഹായമോ ഒരു നേരത്തെ ഭക്ഷണമോ ഒക്കെ അവരിൽ പ്രത്യാശ ജനിപ്പിച്ചേക്കാം. ജീ​വി​ത​ത്തി​ൽ ന​ൻ​മ​യു​ടെ നീ​ക്കി​യി​രു​പ്പായിരിക്കും അ​ർ​ഹ​രാ​യ​വ​ർ​ക്ക് കൈ ​മ​റ​ന്നു​ള്ള നമ്മുടെ ചെറിയ സ​ഹാ​യ​ങ്ങ​ൾ.

പി.യു. തോമസ് നവജീവൻ