അ​ടു​പ്പും തീ​യും വേ​ണ്ട ചോറ് റെഡി

07:27 AM Feb 13, 2022 | Deepika.com
ഈ ​മാ​ജി​ക് അ​രി വേ​വി​ച്ചെ​ടു​ക്കാ​ൻ അ​ടു​പ്പും തീ​യും വേ​ണ്ട​തി​ല്ല. അ​ഗോ​നി ബോ​റ നെ​ല്ലി​ന്‍റെ അ​രി​യും പാ​ത്ര​വും വെ​ള്ള​വും കൈ​വ​ശ​മു​ണ്ടെ​ങ്കി​ൽ മി​നി​റ്റു​ക​ൾ​ക്ക​കം തു​ന്പ​പ്പൂ​ച്ചോ​റ് ത​യാ​റാ​ക്കി ഉ​ണ്ണാം. കോ​ഴി​ക്കോ​ട് ചാ​ത്ത​മം​ഗ​ലം വെ​ള്ള​ന്നൂ​ർ ഗ്രാ​മ​ത്തി​ലെ ക​ർ​ഷ​ക​ൻ ക​രി​ക്കി​നാ​രി സു​നി​ൽ​കു​മാ​ർ കൃ​ഷി​യി​ട​ത്തി​ൽ ആ​സാ​മി​ൽ​നി​ന്നു​ള്ള അ​ഗോ​നി ബോ​റ നെ​ല്ലു വി​ള​യി​ച്ചി​യി​രി​ക്കു​ന്നു. പ​ച്ച​വെ​ള്ള​ത്തി​ൽ ഈ ഇനം ​അ​രി​യിട്ടാൽ മു​പ്പ​തോ നാ​ൽ​പ​തോ മി​നി​റ്റ് കാ​ത്തി​രി​ക്ക​ണം. ചൂ​ടു​വെ​ള്ള​ത്തി​ലിട്ടാ​ൽ പ​ത്തു മി​നി​റ്റിനുള്ളിൽ ചോ​റ് റെ​ഡി. വി​റ​കും തീ​യു​മി​ല്ലാ​തെ റെ​ഡി​മെ​യ്ഡാ​യി ചോ​റ് ത​യാ​റാ​ക്കാ​വു​ന്ന അ​രി​ ഇന​മാ​ണി​ത്.

ഓ​രോ ത​വ​ണ​യും കൃഷിയിൽ വ്യ​ത്യ​സ്ത ​വി​ത്തു​ക​ളി​റ​ക്കി വി​ജ​യം വ​രി​ക്കു​ന്ന​തി​ൽ പ​രി​ചി​ത​നാ​ണ് സു​നി​ൽ​കു​മാ​ർ. ആ​സാ​മി​ൽ സി​ആ​ർ​പി​എ​ഫി​ൽ ജോ​ലി ചെ​യ്യു​ന്ന മ​രു​മ​ക​ൻ രാ​ഗേ​ഷ് പു​വ്വ​ത്തൂ​ര​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​ത്തി​ച്ച​താ​ണ് അ​ഗോ​നി ബോ​റ നെൽവി​ത്ത്. ആ​സാ​മി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ വി​ള​യു​ന്ന വി​ത്ത് തപാൽ പാ​ഴ്സ​ലാ​യാ​ണ് വെ​ള്ള​ന്നൂ​രി​ൽ എ​ത്തി​ച്ച​ത്. ആ​സാമി​ലെ ഉ​ൾ​ഗ്രാ​മ​ത്തി​ൽ​നി​ന്ന് അ​ൻ​പ​തു കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്ത്് പോ​സ്റ്റ് ഓ​ഫീ​സി​ലെ​ത്തി​യാ​ണ് നെ​ൽ​വി​ത്ത് അ​യ​ച്ച​ത്.

140 ദി​വ​സ​ത്തെ വി​ള​വ് വേ​ണ്ട അ​ഗോ​നി ബോ​റ വെ​ള്ള​നൂ​ർ വി​രി​പ്പി​ൽ പാ​ട​ത്താ​ണ് വി​ത​ച്ച​ത്.
കാ​ലാ​വ​സ്ഥ പ​ല​പ്പോ​ഴാ​യി ച​തി​ച്ചെ​ങ്കി​ലും മോ​ശ​മ​ല്ലാ​ത്ത വി​ള​വ് കൊ​യ്തെ​ടു​ക്കാ​നാ​യി. അ​ഗോ​നി ബോ​റ അ​രി​യു​ടെ നി​റ​ത്തി​ലും വ്യ​ത്യാ​സ​മു​ണ്ട്. തൂ​വെ​ള്ള നി​റം ഒ​റ്റ​നോ​ട്ട​ത്തി​ൽ പ​ച്ച​രി​യു​മാ​യി സാ​ദൃ​ശ്യം തോ​ന്നും. എ​ന്നാ​ൽ നീ​ളം അ​ൽ​പ്പം കൂ​ടു​ത​ലു​ണ്ട്. വി​ള​വെ​ത്തി​യ നെ​ല്ല് മെ​തി​ച്ചു പു​ഴു​ങ്ങി ത​ണ​ലി​ൽ ഉ​ണ​ക്ക​ണം. പി​ന്നീ​ട് വെ​യി​ലി​ൽ ഉ​ണ​ങ്ങി കു​ത്തി​യെ​ടു​ക്കാം. ദിവസങ്ങളുടെ ദൂ​ര​യാ​ത്ര​ക​ൾ​ക്ക് പോ​കു​ന്ന​വ​ർ​ക്കാ​ണ് അ​ഗോ​നി ബോ​റ അ​രി ഉ​പ​കാ​ര​പ്പെ​ടു​ന്ന​ത്. ജൈ​വ​വ​ളം മാ​ത്ര​മു​പ​യോ​ഗി​ച്ചു കൃ​ഷി​യി​റ​ക്കു​ന്ന​താ​ണ് ഈ ​ഇ​ന​ത്തി​നു ന​ല്ല​തെ​ന്നാ​ണ് സു​നി​ൽ കു​മാ​ർ പ​റ​യു​ന്ന​ത്.

വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക്ഷേ​ത്ര ഉത്സ​വ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന അ​ഗോ​നി ബോ​റ മ​ക​ര മാ​സ​ത്തി​ലാ​ണ് വി​ള​വെ​ടു​ക്കു​ന്ന​ത്. പൂ​ജാ ക​ർ​മ്മങ്ങ​ൾ​ക്ക് ഈ ഇനം അരി കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗം. ആ​സാ​മി​ൽ ബി​ഹു തു​ട​ങ്ങി ഉ​ത്സ​വ​ങ്ങ​ൾ​ക്ക് വീ​ടു​ക​ളി​ൽ പ്ര​ത്യേ​ക വി​ഭ​വ​മാ​യി ഈ ​ഇ​നം ചോ​റ് ത​യാ​റാ​ക്കാ​റു​ണ്ട്. നി​ര​വ​ധി പേ​രാ​ണ് സു​നി​ൽ കു​മാ​റി​ന്‍റെ അ​ഗോ​നി​ബോ​റ നെ​ൽ​കൃ​ഷി കാ​ണാ​നും അ​റി​യാ​നും വെ​ള്ള​നൂ​രി​ലെ കൃ​ഷി​യി​ട​ത്തി​ലെ​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ലെ പ​ര​ന്പ​രാ​ഗ​ത നെ​ല്ലി​ന​ങ്ങ​ളാ​യി ന​വ​ര, ര​ക്ത​ശാ​ലി, ബ്ലാ​ക്ക് ജാ​സ്മി​ൻ എ​ന്നീ നെ​ല്ലി​ന​ങ്ങ​ളും ഇ​ദ്ദേ​ഹം കൃ​ഷി ചെ​യ്തു​വ​രു​ന്നു. അ​ഗോ​നി ബോ​റ വ​രും​വ​ർ​ഷം വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യാ​നാ​ണ് നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ തീ​രു​മാ​നം. വ്യ​ത്യ​സ്ത​മാ​യ നെ​ല്ലി​ന​ങ്ങ​ളെ കാ​ർ​ഷി​ക കേ​ര​ള​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി നെ​ൽ​കൃ​ഷി​യെ പ​രി​പോ​ഷി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു.

കേ​ര​ള​ത്തി​നു പു​റ​മേ ആ​ന്ധ്ര​ാ പ്രദേശിലും തെ​ലു​ങ്കാ​ന​യി​ലും ഈ ​ഇ​നം പ​രീ​ക്ഷ​ണാ​ർ​ഥം കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ആ​സാ​മി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സാ​ധാ​ര​ണ​യാ​യി  ഇവ വിളയുന്നത്. ഫൈ​ബ​റും പ്രോ​ട്ടീ​നും ന​ന്നാ​യു​ള്ള ഈ ​നെ​ല്ല് കൃഷിയിൽ രാ​സ​വ​ളം ഉ​പ​യോ​ഗി​ക്കാ​റി​ല്ല.

ഫസൽ ബാബു